രാജ്യത്തെ സ്വർണവില ഓരോ ദിവസവും ചാഞ്ചാടുകയാണ്. ഇന്ന് വില കുറഞ്ഞാൽ നാളെ വില കൂടും. അങ്ങനെ ചാഞ്ചാട്ടം തുടരുന്ന സ്വർണം പക്ഷെ ഇപ്പോൾ എത്തി നിൽക്കുന്നത് പവന് 90,000 രൂപയ്ക്കടുത്താണ്. കഴിഞ്ഞ ദിവസങ്ങളിൽ 95,000 രൂപയും കടന്ന് 97,360 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് പൊന്ന് കുതിച്ച് പാഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 11,520 രൂപയാണ് സ്വർണത്തിന് കൂടിയത്. സെപ്തംബർ ഒന്നാം തീയ്യതി 77,640 രൂപയായിരുന്നു ഒരുപവൻ സ്വർണത്തിന്‍റെ വില. ഈ വർഷം മാത്രം 50 ശതമാനത്തിലധികം വർദ്ധനവ് സ്വർണത്തിനുണ്ടായി.
ഈ കണക്കുകളെല്ലാം സൂചിപ്പിക്കുന്നത് ഇന്ന് വില കുറഞ്ഞാലും ഭാവിയിൽ സ്വർണവില വർദ്ധിക്കും എന്ന് തന്നെയാണ്. 2000 ഒക്ടോബറിൽ സ്വർണ്ണത്തിന്റെ (24 കാരറ്റ്) വില 10 ഗ്രാമിന് 4,400 രൂപയായിരുന്നു. 2025 ഒക്ടോബറിൽ അത് ഇപ്പോൾ 10 ഗ്രാമിന് 1.32 ലക്ഷം രൂപയ്ക്ക് മുകളിലാണ്. അതായത് വാർഷിക വളർച്ചാ നിരക്ക് 14.6 ശതമാനം. ഈ രീതിയിൽ കണക്ക് കൂട്ടിയാൽ 2050 ആകുമ്പോഴേക്കും സ്വർണ്ണ വില 10 ഗ്രാമിന് ഏകദേശം 40 ലക്ഷം രൂപയിലെത്തും. അതുകൊണ്ട് ഭാവിയിലേക്കുള്ള ഏറ്റവും മികച്ച നിക്ഷേപ മാർഗങ്ങളിലൊന്നാണ് സ്വർണം.
സമ്മാനങ്ങൾ സ്വർണത്തിലാകാം
മലയാളികൾ സാധാരണയായി സ്വർണം വാങ്ങുന്നത് വിശേഷ ദിവസങ്ങളിലോ കല്യാണ സമയങ്ങളിലോ ആണ്. എന്നാൽ ആ രീതി ഇനി മാറ്റാം. കുട്ടികൾക്ക് നൽകുന്ന ചെറിയ ചെറിയ സമ്മാനങ്ങൾ സ്വർണരൂപത്തിലാക്കാം. എന്ന് കരുതി എപ്പോഴും ഒരുപവൻ സ്വർണം വാങ്ങി നൽകണം എന്നല്ല പറയുന്നത്. സ്വര്‍ണം വാങ്ങിക്കുന്നതിനായി ജ്വല്ലറികളില്‍ തന്നെ പോകേണ്ടതില്ല, നോണ്‍ ഫിസിക്കല്‍ രീതിയിലും സ്വര്‍ണം ഇന്ന് വാങ്ങാൻ സാധിക്കാം. അതായത് ഗോൾഡ് ഇടിഎഫ് പോലെ. വീട്ടിൽ ഇരുന്ന് ഉടനടി സ്വർണം വാങ്ങാം.

നാണയവും ബാറുകളും
സ്വർണാഭരണം വാങ്ങുമ്പോഴുള്ള ഏറ്റവും വലിയ പ്രശ്നം പണിക്കൂലിയാണ്. പവന്‍റെ വിലയുടെ 10 ശതമാനം വരെ പണക്കൂലിയായി നൽകേണ്ടിവരും. എന്നാൽ സ്വർണം വിൽക്കുമ്പോൾ പണിക്കൂലി കിട്ടില്ല. അതുകൊണ്ടുതന്നെ നിക്ഷേപം എന്ന രീതിയിൽ സ്വർണം വാങ്ങുന്നവർ ആഭരണങ്ങൾ വാങ്ങി സൂക്ഷിക്കരുത്. പകരം നേരത്തെ പറഞ്ഞത് പോലെ ഗോൾഡ് ഇടിഫ് പോലെ ഡിജിറ്റലായോ അല്ലെങ്കിൽ നാണയങ്ങളും ബാറുകളും വാങ്ങുക. ഇവയ്ക്ക് ചെറിയ പണിക്കൂലി മാത്രമേ നൽകേണ്ടതായുള്ളു. ഇവ വാങ്ങിക്കുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ നേട്ടം നല്‍കുന്നു.
നിക്ഷേപം കുറച്ച് മതി
സ്വർണം വാങ്ങാൻ തീരുമാനിച്ചാൽ അടുത്ത ചോദ്യം എത്ര രൂപയ്ക്ക് വാങ്ങണം എന്നതാണ്. പലരും കരുതുന്നത് വലിയ വില നൽകിയാൽ മാത്രമേ ഡിജിറ്റൽ സ്വർണം വാങ്ങാൻ കഴിയുകയുള്ളു എന്നതാണ്. എന്നാൽ അങ്ങനെ അല്ല. ദിവസവും 100 രൂപയ്ക്ക് വരെ ഡിജിറ്റൽ സ്വർണം വാങ്ങാൻ കഴിയും. നിരന്തരം ദീർഘകാലത്തേക്ക് ഈ രീതി പിൻതുടരാൻ സാധിച്ചാൽ ഭാവിയിൽ മികച്ച സമ്പാദ്യം ഉറപ്പാക്കാം. പലതുള്ളി പെരുവെള്ളം പേലെ.
ജീവിതത്തിന്‍റെ ഭാഗമാക്കണം
കുട്ടികളുടെ പിറന്നാള്‍, മറ്റ് വിശേഷ അവസരങ്ങള്‍ എന്നിവയില്‍ വീട്ടിലേക്ക് സ്വര്‍ണം വാങ്ങിക്കാം. കുട്ടികള്‍ പഠനത്തില്‍ മികവ് പുലര്‍ത്തുമ്പോള്‍ അവര്‍ക്ക് സ്വര്‍ണ നാണയങ്ങള്‍ സമ്മാനിക്കാം. അങ്ങനെ സ്വർണം എന്നത് ജീവിതത്തിന്‍റെ ഭാഗമാക്കുക. അതുവഴി ഭാവിയിലേക്ക് നിക്ഷേപവും കണ്ടെത്താൻ കഴിയും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഇടിവിന് ഇടവേള നൽകി സ്വർണം, ഇന്ന് പവന്‍റെ വില മുകളിലേക്ക്, വീണ്ടും റെക്കോർഡ് ഉയരത്തിലെത്തുമോ..?

വീഴ്ചയുടെ ആഴം കൂട്ടി സ്വർണം, ഇതുവരെ പവന് കുറഞ്ഞത് 8040 രൂപ, ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിട്ടാലോ..?

ചാഞ്ചാട്ടം തുടർന്ന് സ്വർണവില, ഇന്ന് 1 പവൻ വാങ്ങാൻ 1.35 ലക്ഷം വേണം, വർദ്ധനവിന് പിന്നിലെ കാരണം അറിയാം

വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില, ഇന്ന് വാങ്ങുന്നവർക്ക് മികച്ച ലാഭം, ഇടിവ് തുടർന്നാൽ ബംമ്പർ ലോട്ടറി

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

സ്വർണവിലയെ താഴേക്ക് വലിച്ച നാല് കാരണങ്ങൾ, യുദ്ധം തുടർന്നാൽ വില കുറഞ്ഞേക്കും, വായിക്കാം..

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് 760 രൂപ കുറഞ്ഞു, വിവരങ്ങൾ തത്സമയം അറിയാം

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് ഇന്ന് കുറഞ്ഞത് 560 രൂപ, വിവരങ്ങൾ തത്സമയം അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ



Click it and Unblock the Notifications