2021- 22 വര്‍ഷത്തിലെ മൂന്നാം പാദത്തിലും എന്എസ്സി, പിപിഎഫ്, സീനിയര്‍ സിറ്റിസണ്‍, സുകന്യ സമൃദ്ധി തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റമില്ലാതെ നില നിര്‍ത്തിയിരിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍.
2021- 22 വര്‍ഷത്തിലെ മൂന്നാം പാദത്തിലും എന്എസ്സി, പിപിഎഫ്, സീനിയര്‍ സിറ്റിസണ്‍, സുകന്യ സമൃദ്ധി തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റമില്ലാതെ നില നിര്‍ത്തിയിരിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫില്‍ നിന്നും ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക് 7.1 ശതമാനമാണ്. നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് (എന്എസ്സി) നിക്ഷേപകര്‍ക്ക് 6.8 ശതമാനം പലിശ നിരക്കും ലഭിക്കും.

5 വര്‍ഷ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ നിക്ഷേപകര്‍ക്ക് ലഭിക്കുന്നത് 7.4 ശതമാനം പലിശ നിരക്കാണ്. സീനിയര്‍ സിറ്റിസണ്‍ സ്കീമില്‍ ഓരോ പാദത്തിലുമാണ് പലിശ നിക്ഷേപകര്‍ക്ക് നല്‍കുന്നത്.
സേവിംഗ്സ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് 4 ശതമാനം വാര്‍ഷിക നിരക്കില്‍ തുടരും. 1 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള ടേം ഡെപ്പോസിറ്റുകള്‍ക്ക് 5.5 ശതമാനം മുതല്‍ 6.7 ശതമാനം വരെ പലിശ നിരക്കാണ് ലഭിക്കുക. പാദ വാര്‍ഷികാടിസ്ഥാനത്തിലാണ് നിക്ഷേപകര്‍ക്ക് പലിശ നല്‍കുന്നത്. 5 വര്‍ഷ റെക്കറിംഗ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.8 ശതമാനമാണ്.
കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ചെറുകിട സമ്പാദ്യ പദ്ധതികളുടെ നടപ്പ് പാദത്തിലെ പലിശ നിരക്ക് ഒറ്റ നോട്ടത്തില്‍
| നമ്പര്‍ | നിക്ഷേപ പദ്ധതിയുടെ പേര് | പലിശ നിരക്ക് | പലിശ കാലയളവ് |
| 1 | പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് | 4.0 | വാര്‍ഷികം |
| 2 | 1 വര്‍ഷ ടേം ഡെപ്പോസിറ്റ് | 5.5 (10,000 രൂപ നിക്ഷേപത്തിന് 561 പ്രതിവര്‍ഷ പലിശ) | പാദവാര്‍ഷികാടിസ്ഥാനത്തില്‍ |
| 3 | 2 വര്‍ഷ ടേം ഡെപ്പോസിറ്റ് | 5.5 (10,000 രൂപ നിക്ഷേപത്തിന് 561 പ്രതിവര്‍ഷ പലിശ) | പാദവാര്‍ഷികാടിസ്ഥാനത്തില്‍ |
| 4 | 3 വര്‍ഷ ടേം ഡെപ്പോസിറ്റ് | 5.5 (10,000 രൂപ നിക്ഷേപത്തിന് 561 പ്രതിവര്‍ഷ പലിശ) | പാദവാര്‍ഷികാടിസ്ഥാനത്തില്‍ |
| 5 | 5 വര്‍ഷ ടേം ഡെപ്പോസിറ്റ് | 6.7 (10,000 രൂപ നിക്ഷേപത്തിന് 687 പ്രതിവര്‍ഷ പലിശ) | പാദവാര്‍ഷികാടിസ്ഥാനത്തില്‍ |
| 6 | 5 വര്‍ഷ റെക്കറിംഗ് ഡിപ്പോസിറ്റ് സ്കീം | 5.8 | പാദവാര്‍ഷികാടിസ്ഥാനത്തില്‍ |
| 7 | സീനിയര്‍ സിറ്റിസണ്‍ സ്കീം | 7.4 | പാദവാര്‍ഷികാടിസ്ഥാനത്തില്‍ |
| 8 | മന്ത്ലി ഇന്‍കം അക്കൗണ്ട് | 6.6 | പ്രതിമാസം |
| 9 | നാഷണല്‍ സേവിംഗ്സ് അക്കൗണ്ട് | 6.8 | വാര്‍ഷികം |
| 10 | പബ്ലിക് പ്രൊവിഡന്റ് ഫണ്ട് സ്കീം | 7.1 | വാര്‍ഷികം |
| 11 | കിസ്സാന്‍ വികാസ് പത്ര | 6.9 | വാര്‍ഷികം |
| 12 | സുകന്യ സമൃദ്ധി അക്കൗണ്ട് സ്കീം | 7.6 | വാര്‍ഷികം |
ഇതോടെ ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് തുടര്‍ച്ചയായ 6 പാദങ്ങളില്‍ മാറ്റമില്ലാതെ നില നിര്‍ത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. എല്ലാ സാമ്പത്തിക വര്‍ഷത്തിലെയും ഓരോ പാദങ്ങളിലുമാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് വിശകലനം ചെയ്ത് പുതുക്കുന്നത്.
പിപിഎഫ്
സാധാരണക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതിയാണ് പിപിഎഫ്. ഏതെങ്കിലും പൊതു മേഖലാ ബാങ്കില്‍ നിന്നോ, സ്വകാര്യ ബാങ്കില്‍ നിന്നോ, പോസ്റ്റ് ഓഫീസ് ശാഖയില്‍ നിന്നോ നിങ്ങള്‍ക്ക് പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ അക്കൗണ്ട് ആരംഭിക്കാം. 500 രൂപയുണ്ടെങ്കില്‍ നമുക്ക് പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ നിക്ഷേപം നടത്താന്‍ സാധിക്കും. പരമാവധി 1.5 ലക്ഷം രൂപ വരെ മാത്രമേ ഒരു സാമ്പത്തിക വര്‍ഷത്തില്‍ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുകയുള്ളൂ.
സുകന്യ സമൃദ്ധി യോജന
പെണ് കുട്ടിയുടെ പേരില്‍ മാതാപിതാക്കള്‍ക്കോ രക്ഷിതാവിനോ ആണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക. ഒരു കുട്ടിയുടെ പേരില്‍ ഒരു അക്കൗണ്ട് മാത്രമേ തുടങ്ങുവാന്‍ അനുവദിക്കുകയുള്ളൂ. ഒരു വ്യക്തിയ്ക്ക് പരമാവധി രണ്ട് കുട്ടികളുടെ പേരില്‍ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കാം.സുകന്യ സമൃദ്ധി യോജന അക്കൗണ്ടില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുന്ന ഏറ്റവും ചുരുങ്ങിയ തുക 250 രൂപയാണ്. ഒരു സാമ്പത്തീക വര്‍ഷത്തില്‍ പരമാവധി 1,50,000 രൂപ വരെയാണ് നിക്ഷേപിക്കുവാനാവുക.
കിസ്സാന്‍ വികാസ് പത്ര
1,000 രൂപ മുതലുള്ള തുക കിസ്സാന്‍ വികാസ് പത്ര പദ്ധതിയില്‍ നിക്ഷേപിക്കാം. കിസ്സാന്‍ വികാസ് പത്ര സ്കീം പ്രകാരം നിക്ഷേപം നടത്താവുന്ന പരമാവധി തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. 1000 രൂപ, 2000 രൂപ, 5000 രൂപ, 10,000 രൂപ, 50,000 രൂപ എന്നിങ്ങനെയുള്ള ഘടകങ്ങളായാണ് പോസ്റ്റ് ഓഫീസ് നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്ന സര്‍ട്ടിഫിക്കറ്റുകള്‍. 18 വയസ്സിന് മുകളില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരനായ ഏതൊരു വ്യക്തിയ്ക്കും കിസ്സാന്‍ വികാസ് പത്രയില്‍ നിക്ഷേപം നടത്താം. 124 മാസങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കുാവന് സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
