ദില്ലി; സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ജിഎസ്ടി നഷ്ടപരിഹാര കുറവ് പരിഹരിക്കുന്നതിനായി 5000 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 17-ാം പ്രതിവാര ഗഡുവായ ഈ തുക 23 സംസ്ഥാനങ്ങള്‍ക്കും ഡൽഹി, ജമ്മു-കശ്മീർ, പുതുച്ചേരി എന്നീ മൂന്നു കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായാണ് കേന്ദ്രം അനുവദിച്ചത്. ജിഎസ്ടി നഷ്ടം നികത്തുന്നതിനായി 2020 ഒക്ടോബര്‍ മുതല്‍ നാലുമാസമായി ഒരു ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
ബാക്കി 5 സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്, മണിപ്പൂർ, മിസോറം, നാഗാലാൻഡ്, സിക്കിം എന്നിവിടങ്ങളിൽ ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കൽ മൂലം വരുമാനത്തിൽ വ്യത്യാസം സംഭവിച്ചിട്ടില്ല.

ജിഎസ്ടി നടപ്പാക്കിയതിന്റെ ഫലമായി ഉണ്ടാകുന്ന വരുമാനത്തിലെ ഇടിവ് പരിഹരിക്കുന്നതിനായി കഴിഞ്ഞ ഒക്ടോബറില്‍ കേന്ദ്രം പ്രത്യേക വായ്പാ ജാലകം ആരംഭിച്ചിരുന്നു. 1.10 ലക്ഷം കോടി രൂപയുടെ ജിഎസ്ടി കുറവ് നികത്തുന്നതിനായായിരുന്നു ഇത്.
സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വേണ്ടി വേണ്ടി കേന്ദ്രം ഈ ജാലകത്തിലൂടെയാണ് വായ്പയെടുക്കുന്നത്.
ഈ പ്രത്യേക വായ്പയെടുക്കൽ ജാലക്തതിലൂടെ 1,00,000 കോടി രൂപ കേന്ദ്ര സർക്കാർ വായ്പയെടുത്തിട്ടുണ്ട്. 4.83 ശതമാനം പലിശ നിരക്കിലാണിത്. . ഇതിൽ 91,460.34 കോടി രൂപ സംസ്ഥാനങ്ങൾക്കും . 8,539.66 കോടി രൂപ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായാണ് വിതരണം ചെയ്തത്. 2020 ഒക്ടോബർ 23 മുതൽ ഇതുവരെ ആകെ 17 റ റൗണ്ട് വായ്പകൾ പൂർത്തിയായിട്ടുണ്ട്.
അതിനിടെ മാർച്ചിൽ നടക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ നികുതി സ്ലാബുകളിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ച് തിരുമാനം ഉണ്ടായേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. 12, 18 ശതമാനം നികുതി നിരക്കുകൾ ലയിപ്പിക്കാൻ 15-ാമത് ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തതിന് പിന്നാലെയാണ് യോഗം ചേരാനിരിക്കുന്നത്. പല ഉത്പന്നങ്ങളുടേയും സേവന നിരക്കുകളിൽ മാറ്റം ഉണ്ടായേക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
