1 പൈസയിൽ താഴെയുള്ള ഷിബ ഇനു മുതല്‍ 48 ലക്ഷം രൂപയുടെ ബിറ്റ്‌കോയിന്‍ വരെ — 10 സൂപ്പര്‍ഹിറ്റ് ക്രിപ്‌റ്റോകറന്‍സികൾ

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഇന്ത്യയില്‍ ക്രിപ്‌റ്റോ വ്യാപാരം ചൂടുപിടിച്ചിരിക്കുകയാണ്. പുതുതലമുറ നിക്ഷേപകര്‍ക്ക് ക്രിപ്‌റ്റോകറന്‍സികളോടാണ് കൂടുതല്‍ താത്പര്യം. മെട്രോ നഗരങ്ങളിലുള്ളവര്‍ മാത്രമല്ല, പ്രാദേശിക മേഖലകളിലുള്ളവരും ക്രിപ്‌റ്റോ വിപണിയില്‍ സജീവമായി നിക്ഷേപം നടത്തുന്നുണ്ട്; ഇക്കാര്യം പറയുന്നതാകട്ടെ, ഇന്ത്യയിലെ പ്രമുഖ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ വസീര്‍എക്‌സും.

നിലവില്‍ 90 ലക്ഷത്തില്‍പ്പരം ഉപയോക്താക്കള്‍ ക്രിപ്‌റ്റോ ഇടപാടുകള്‍ക്കായി വസീര്‍എക്‌സ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നുണ്ട്. ഈ വര്‍ഷം ഇതുവരെ 30 ബില്യണ്‍ ഡോളറിന്റെ ഇടപാടുകളാണ് വസീര്‍എക്‌സില്‍ നടന്നത്. വാങ്ങി കൈവശം വെയ്ക്കുക എന്നതിലുപരി വിപുലമായ ഉപയോഗസാധ്യതകളും ഇപ്പോള്‍ ക്രിപ്‌റ്റോകറന്‍സികള്‍ അവകാശപ്പെടുന്നുണ്ട്.

ക്രിപ്റ്റോകറൻസികൾ

ഉദ്ദാഹരണത്തിന് ബിറ്റ്‌കോയിന്‍ ജനപ്രിയ 'ട്രാന്‍സാക്ഷന്‍ മോഡായി' മാറാനുള്ള ഉദ്ദേശത്തിലാണ്. എഥീറിയമാകട്ടെ, സ്മാര്‍ട്ട് കോണ്‍ട്രാക്ടുകളില്‍ ശ്രദ്ധചെലുത്തി വരുന്നു. ഷോപ്പിങ് ഡോട്ട് ഐഓ (shopping.io) പോലുള്ള ഓണ്‍ലൈന്‍ 'ബ്രിഡ്ജ്' സേവനങ്ങള്‍ പെയ്‌മെന്റ് മാര്‍ഗമായി ഷിബ ഇനു അടക്കമുള്ള ക്രിപ്‌റ്റോകറന്‍സികളെയും പരിഗണിക്കുന്നുണ്ട്. ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജി അടിസ്ഥാനപ്പെടുത്തിയാണ് ക്രിപ്‌റ്റോ കോയിനുകള്‍ പ്രവര്‍ത്തിക്കുന്നത്.

ഓഹരി വിപണിയില്‍ കമ്പനികളുടെ ഷെയറുകള്‍ വാങ്ങുന്ന മാതൃകയില്‍ത്തന്നെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളില്‍ നിന്നും നിക്ഷേപകര്‍ക്ക് ഡിജിറ്റല്‍ ടോക്കണുകള്‍ വാങ്ങാം. ഇന്ത്യന്‍ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ ഇന്ത്യന്‍ രൂപയില്‍ത്തന്നെ ക്രിപ്‌റ്റോ വ്യാപാരം നടത്താന്‍ അനുവദിക്കും. ഈ അവസരത്തില്‍ കഴിഞ്ഞമാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രചാരം കയ്യടക്കിയ 10 ക്രിപ്‌റ്റോകറന്‍സികള്‍ ഏതെല്ലാമെന്ന് ചുവടെ അറിയാം (മാര്‍ക്കറ്റ് വോളിയം ആധാരം). ഇന്ത്യന്‍ രൂപയിലുള്ള ട്രേഡിങ് അടിസ്ഥാനപ്പെടുത്തി വസീര്‍എക്‌സ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള വിവരങ്ങളാണ് ഈ പട്ടികയ്ക്ക് ആധാരം.

ബിറ്റ്‌കോയിന്‍ - 48,56,899 രൂപ

ബിറ്റ്‌കോയിന്‍ - 48,56,899 രൂപ

ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള ക്രിപ്‌റ്റോകറന്‍സിയാണ് ബിറ്റ്‌കോയിന്‍. ദീര്‍ഘകാലമായി ക്രിപ്‌റ്റോ വിപണിയില്‍ തുടരുന്ന ഡിജിറ്റല്‍ ടോക്കണ്‍. നിലവില്‍ ലോകത്തെ ഏറ്റവും മൂല്യമുള്ള ക്രിപ്‌റ്റോകറന്‍സിയും ബിറ്റ്‌കോയിന്‍ തന്നെ. സ്വര്‍ണം പോലെ പരിമിതമാണ് ബിറ്റ്‌കോയിന്റെ വിതരണം. അതുകൊണ്ട് ക്രിപ്‌റ്റോകറന്‍സികളിലെ 'പൊന്നെന്നാണ്' പലരും ബിറ്റ്‌കോയിനെ വിശേഷിപ്പിക്കുന്നത്. ആഗോള ക്രിപ്‌റ്റോ വിപണി കുറിക്കുന്ന വിപണി മൂല്യത്തിന്റെ 46 ശതമാനവും ബിറ്റ്‌കോയിന്റെ സമര്‍പ്പണമാണ്. എല്‍ സാല്‍വദോര്‍ പോലുള്ള കുഞ്ഞന്‍ രാജ്യങ്ങള്‍ ബിറ്റ്‌കോയിന് നിയമസാധുത കല്‍പ്പിച്ചിട്ടുണ്ട്. ഡോളര്‍ പോലുള്ള ഫിയറ്റ് കറന്‍സികളില്‍ അമിതമായി ആശ്രയിക്കാതെ സാമ്പത്തിക ഭദ്രത കണ്ടെത്താന്‍ ബിറ്റ്‌കോയിനില്‍ നിക്ഷേപം നടത്തുകയാണ് ഈ രാജ്യങ്ങള്‍.

ടെതര്‍ - 79.14 രൂപ

ടെതര്‍ - 79.14 രൂപ

അമേരിക്കന്‍ ഡോളറിന്റെ മൂല്യമാണ് ടെതര്‍ കോയിനുകള്‍ ആധാരമാക്കുന്നത്. പറഞ്ഞുവരുമ്പോള്‍, ക്രിപ്‌റ്റോ വിപണിയില്‍ ഏറ്റവും ചാഞ്ചാട്ടം കുറഞ്ഞ സ്റ്റേബിള്‍കോയിനും ടെതര്‍ തന്നെ. ട്രേഡര്‍മാരുടെ പക്ഷത്തു നിന്ന് വിലയിരുത്തിയാല്‍ വ്യാപാരത്തിന് ഏറ്റവും സൗകര്യപ്രദമായ ഇന്റര്‍മീഡിയേറ്റ് കറന്‍സിയാണിത്. ഉദ്ദാഹരണത്തിന് കയ്യിലുള്ള ക്രിപ്‌റ്റോകറന്‍സികള്‍ വിറ്റ് ടെതര്‍ ടോക്കണുകള്‍ വാങ്ങാം. ശേഷം നിക്ഷേപകന് ഇതേ ടോക്കണുകള്‍ നല്‍കി മറ്റു ക്രിപ്‌റ്റോകറന്‍സികള്‍ വാങ്ങാന്‍ സാധിക്കും.

ഇതേസമയം, ക്രിപ്‌റ്റോ ലോകത്തെ ഏറ്റവും വിരസമായ കോയിനെന്ന ആക്ഷേപം ടെതര്‍ നേരിടുന്നുണ്ട്. വികേന്ദ്രീകരണമെന്ന ക്രിപ്‌റ്റോകറന്‍സികളുടെ അടിസ്ഥാനതത്വത്തെ സ്‌റ്റേബിള്‍കോയിനുകള്‍ പരാജയപ്പെടുത്തുമെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ക്രിപ്‌റ്റോകറന്‍സികളുടെ വികേന്ദ്രീകരണം ഉറപ്പുവരുത്തുന്നതില്‍ ടെതര്‍ കോയിനുകള്‍ക്ക് നിര്‍ണായക പങ്കുണ്ട്.

ഷിബ ഇനു - 0.005553 രൂപ

ഷിബ ഇനു - 0.005553 രൂപ

കേവലം തമാശയെന്ന് കരുതിയ ഷിബ ഇനു കോയിനുകളുടെ ഉയര്‍ച്ച സംഭവബഹുലമാണ്. ഒക്ടോബറിലെ ആദ്യ മൂന്നു വാരങ്ങള്‍ കൊണ്ട് 145 ശതമാനം ഉയര്‍ച്ച ഷിബ ഇനു കണ്ടെത്തി. വിലയാണ് കോയിന്റെ പ്രധാന ആകര്‍ഷണം. നിലവില്‍ 1 പൈസയ്ക്ക് താഴെയാണ് ഷിബ ഇനു മൂല്യം കുറിക്കുന്നത്. അതായത് 5,000 രൂപയ്ക്ക് 10 ലക്ഷത്തില്‍പ്പരം ഷിബ ടോക്കണുകള്‍ വാങ്ങാം.

ഉയർച്ച

ഒരു ബിറ്റ്‌കോയിന് 49 ലക്ഷം രൂപ മുടക്കേണ്ട അവസരത്തില്‍ കുറഞ്ഞ വിലയ്ക്ക് എണ്ണിയാലൊടുങ്ങാത്ത ഷിബ കോയിനുകള്‍ വാങ്ങാനുള്ള അവസരമാണ് നിക്ഷേപകര്‍ക്ക് കൈവരുന്നത്. എഥീറിയം ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയാണ് ഷിബ ഇനു ആധാരമാക്കുന്നത്. മെയ് മാസം എഥീറിയം സ്ഥാപകനായ വിറ്റാലിക് ബ്യൂട്ടറിന്‍ ഇന്ത്യയുടെ കോവിഡ്-ക്രിപ്‌റ്റോ ദുരിതാശ്വാസ നിധിയിലേക്ക് 1 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഷിബ കോയിനുകള്‍ സംഭാവന ചെയ്തിരുന്നു. ഇതിന് പിന്നാലെ ഷിബ ഇനുവിന് രാജ്യത്ത് പ്രചാരം വര്‍ധിക്കുകയും ചെയ്തു.

എഥീറിയം - 3,43,853 രൂപ

എഥീറിയം - 3,43,853 രൂപ

ലോകത്തെ ഏറ്റവും പ്രചാരമേറിയ രണ്ടാമത്തെ ക്രിപ്‌റ്റോകറന്‍സിയാണ് എഥീറിയം അഥവാ ഈഥര്‍. പേരു സൂചിപ്പിക്കുന്നതുപോലെ ഈഥര്‍ കോയിനുകള്‍ എഥീറിയം ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജി വിനിയോഗിക്കുന്നു. ക്രിപ്‌റ്റോകറന്‍സി ലോകത്തെ മൂലക്കല്ലായി എഥീറിയം ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയെ വിശേഷിപ്പിക്കാം. ബിറ്റ്‌കോയിന്‍ സ്വര്‍ണമെങ്കില്‍ ക്രിപ്‌റ്റോ വിപണിയിലെ 'വെള്ളിത്തിളക്കമാണ്' ഈഥര്‍. സ്മാര്‍ട്ട് കോണ്‍ട്രാക്ടുകള്‍ ഉള്‍പ്പെടെ ബ്ലോക്ക്‌ചെയിന്‍ സുരക്ഷയിലും ഉപയോഗത്തിലും ഒരുപാട് നവീനമായ പദ്ധതികള്‍ എഥീറിയം അവതരിപ്പിച്ച് വരികയാണ്.

എഥീറിയം 2.0

എന്‍എഫ്ടി ടോക്കണുകള്‍ (നോണ്‍ ഫംജിബിള്‍ ടോക്കണ്‍) ഉള്‍പ്പെടെ ഉയര്‍ന്ന മൂല്യമുള്ള ട്രേഡുകള്‍ നടത്താന്‍ ഈഥറോ അതില്‍ നിന്ന് ഉരുത്തിരിഞ്ഞ മറ്റു ടോക്കണുകളോ ആവശ്യമാണ്.

നിലവില്‍ ഇടപാട് ചെലവുകള്‍ കുറച്ച് പരിസ്ഥിതി സൗഹാര്‍ദമാകാനുള്ള തയ്യാറെടുപ്പിലാണ് ഈഥര്‍ കോയിനുകള്‍. ഇതുവഴി നിക്ഷേപകര്‍ക്കിടയിലും ഡെവലപ്പര്‍മാക്കിടയിലും പ്രചാരം തുടരാന്‍ കോയിന് സാധിക്കും. അടുത്തവര്‍ഷം എഥീറിയം 2.0 പതിപ്പിലേക്ക് എഥീറിയം ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ കൂടുമാറാനിരിക്കുകയാണ്.

വസീര്‍എക്‌സ് - 113.25 രൂപ

വസീര്‍എക്‌സ് - 113.25 രൂപ

ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ വസീര്‍എക്‌സില്‍ ലഭ്യമായ യൂട്ടിലിറ്റി ടോക്കണുകളില്‍ ഒന്നാണിത്. ക്രിപ്‌റ്റോകറന്‍സി വ്യാപാരത്തിനായി ഉപയോഗിക്കാവുന്ന 'ഇന്റര്‍മീഡിയേറ്റ്' കോയിന്‍. അതായത്, എക്‌സ്‌ചേഞ്ചില്‍ നേരിട്ടുള്ള കറന്‍സി ജോടി ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ വസീര്‍എക്‌സ് ടോക്കണിനെ ഇടനിലക്കാരായി ഉപയോഗിച്ച് പ്രസ്തുത കോയിനുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. വസീര്‍എക്‌സ് ടോക്കണുകളുടെ വിതരണ പരിധി ഒരു ബില്യണാണ്.

ഡോജ്‌കോയിന്‍ - 21.4300 രൂപ

ഡോജ്‌കോയിന്‍ - 21.4300 രൂപ

ഒരു കാലത്ത് മറ്റൊരു തമാശ കോയിനായിരുന്നു ഡോജ്‌കോയിന്‍. 2013 -ല്‍ അവതരിച്ച ഡോജ്‌കോയിന്റെ ലോഗോ ജാപ്പനീസ് ബ്രീഡായ ഷിബ ഇനു നായയാണ്. നിലവില്‍ ലോകത്തെ ഏറ്റവും പ്രചാരമുള്ള 10 ക്രിപ്‌റ്റോകറന്‍സികളില്‍ ഒന്നാണിത്. ഡോജ്‌കോയിന്റെ വിജയം കണ്ടുകൊണ്ടാണ് പില്‍ക്കാലത്ത് ഷിബ കോയിന്‍, പ്രിന്‍സ് ഫ്‌ളോക്കി, ഫാറ്റ്‌ഡോജ് മുതലായ ഡിജിറ്റല്‍ ടോക്കണുകളുടെ പിറവി. ടെസ്‌ല, സ്‌പേസ്എക്‌സ് കമ്പനികളുടെ മേധാവിയും ലോകത്തെ ഏറ്റവും വലിയ അതിസമ്പന്നനുമായ ഇലോണ്‍ മസ്‌കിന്റെ പരസ്യപിന്തുണ ഡോജ്‌കോയിനുണ്ട്.

വിതരണ പരിധിയില്ല

അടുത്തിടെ വരെ ഡോജ്‌കോയിനുമായി ബന്ധപ്പെട്ട് മസ്‌ക് നടത്തിയ ട്വീറ്റുകള്‍ കോയിന്റെ ഉയര്‍ച്ചയ്ക്കും താഴ്ച്ചയ്ക്കും വലിയ കാരണമായിരുന്നു. ഈ വര്‍ഷം മാത്രം 7,623 ശതമാനം ഉയര്‍ച്ച കണ്ടെത്താന്‍ ഡോജ്‌കോയിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ മെയ് മാസത്തെ തിരുത്തലിന് ശേഷം കോയിന്റെ നില ഒരല്‍പ്പം പരുങ്ങലിലാണ്. ക്രിപ്‌റ്റോ വിപണിയില്‍ വിതരണ പരിധിയില്ലാത്ത ചുരുക്കം ചില ആള്‍ട്ട് കോയിനുകളില്‍ ഒന്നാണ് ഡോജ്‌കോയിന്‍.

ട്രോണ്‍ - 8.0129 രൂപ

ട്രോണ്‍ - 8.0129 രൂപ

എന്റര്‍ടെയ്ന്‍മെന്റ് മേഖല വികേന്ദ്രീകരണമെന്ന ലക്ഷ്യമാണ് ട്രോണ്‍ ടോക്കണുകള്‍ മുറുക്കെപ്പിടിക്കുന്നത്. ഇത് സാക്ഷാത്കരിക്കാനായാല്‍ 100 ബില്യണ്‍ ട്രോണ്‍ ടോക്കണുകള്‍ മ്യൂസിക് സ്ട്രീമിങ്, വീഡിയോ സ്ട്രീമിങ്, ആപ്പ് സ്റ്റോറുകള്‍ ഉള്‍പ്പെടെയുള്ള വിവിധ കണ്‍ടന്റ് പ്ലാറ്റ്‌ഫോമുകളില്‍ ചിലവഴിക്കപ്പെടും. ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നേരിട്ടുള്ള ട്രാന്‍സാക്ഷനുകളും ഫയല്‍ ഷെയറിങ്ങും മുന്‍നിര്‍ത്തി കണ്‍ടന്റ് പ്ലാറ്റ്‌ഫോമുകളുടെ ചെലവ് കുറയ്ക്കാന്‍ ട്രോണ്‍ ടോക്കണുകള്‍ക്ക് കഴിയുമെന്നാണ് പൊതുവായ പ്രതീക്ഷ.

പോളിഗണ്‍ - 149 രൂപ

പോളിഗണ്‍ - 149 രൂപ

തുടക്കകാലത്ത് എഥീറിയം സ്മാര്‍ട്ട് കോണ്‍ട്രാക്ടുകള്‍ ആധാരമാക്കിയിരുന്ന പോളിഗണ്‍ കോയിനുകള്‍ ഇപ്പോള്‍ 'ക്രോസ് ചെയിന്‍' പ്ലാറ്റ്‌ഫോമാണ് പിന്തുടരുന്നത്. ഒന്നിലധികം ബ്ലോക്ക്‌ചെയിനുകളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ പോളിഗണ്‍ ഉപയോക്താക്കളെ സഹായിക്കും. ക്രിപ്‌റ്റോ വായ്പ, കടമെടുക്കല്‍ പോലുള്ള വികേന്ദ്രീകൃത ധനകാര്യ (DeFi) സംവിധാനത്തിന്റെ വളര്‍ച്ചയില്‍ പ്രതീക്ഷ പുലര്‍ത്തുന്ന നിക്ഷേപകര്‍ക്കിടയിലാണ് പോളിഗണ്‍ ടോക്കണുകള്‍ക്ക് പ്രചാരം കൂടുതല്‍.

കാര്‍ഡാനോ - 154.1000 രൂപ

കാര്‍ഡാനോ - 154.1000 രൂപ

മറ്റു ക്രിപ്‌റ്റോകറന്‍സികളെ അപേക്ഷിച്ച് കാര്‍ഡാനോ കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദമാണ്. കാര്‍ഡാനോയുടെ ബ്ലോക്ക്‌ചെയിന്‍ എന്‍എഫ്ടികളെ (നോണ്‍ ഫംജിബിള്‍ ടോക്കണ്‍) പിന്തുണയ്ക്കുന്നുണ്ട്. ആഫ്രിക്കന്‍ സമ്പദ്‌വ്യവസ്ഥയില്‍ കാര്‍ഡാനോയ്ക്ക് ഇടം സമര്‍പ്പിക്കാനുള്ള ശ്രത്തിലാണ് സ്ഥാപകന്‍ ചാള്‍സ് ഹോക്ക്‌സിന്‍സണ്‍. എഥീറിയത്തിന്റെ സഹസ്ഥാപകനും ഇദ്ദേഹംതന്നെ. നിലവില്‍ ദക്ഷിണാഫ്രിക്ക മുതല്‍ ഈജിപ്ത് വരെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍ പര്യടനം നടത്തുന്ന തിരക്കിലാണ് ഹോക്ക്‌സിന്‍സണ്‍. ഈ വേളയില്‍ ബ്ലോക്ക്‌ചെയിന്‍ രംഗത്തെ നിരവധി സ്റ്റാര്‍ട്ടപ്പുകളുമായും അതത് രാജ്യങ്ങളിലെ റെഗുലേറ്റര്‍മാരുമായും കാര്‍ഡാനോ സ്ഥാപകന്‍ കൂടിക്കാഴ്ച്ച നടത്തിവരികയാണ്.

സോളാന - 16,100 രൂപ

സോളാന - 16,100 രൂപ

വികേന്ദ്രീകൃത ധനകാര്യ രംഗത്തെ ഉയര്‍ത്തിയെടുക്കുന്നതില്‍ സോളാന നിര്‍ണായക പങ്കുവഹിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഡിസെന്‍ട്രലൈസ്ഡ് ആപ്ലിക്കേഷനുകള്‍ (ഡിആപ്പ്‌സ്) വികസിപ്പിക്കുന്ന ഡെവലപ്പര്‍മാര്‍ക്കിടയിലാണ് സോളാനയ്ക്ക് പ്രചാരം കൂടുതല്‍. വികേന്ദ്രീകൃത ധനകാര്യ സേവനങ്ങള്‍ ഉപയോഗിക്കുകയും എന്‍എഫ്ടി ടോക്കണുകള്‍ വ്യാപാരം ചെയ്യുകയും ചെയ്യുന്ന ആപ്ലിക്കേഷന്‍ ഉപയോക്താക്കള്‍ക്ക് സോളാന ടോക്കണുകള്‍ ആവശ്യമാണ്. ഈ വര്‍ഷം സോളാനയുടെ മൂല്യം ആറുമടങ്ങ് ഉയരുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X