ഒരു വെള്ളിക്കൊലുസുരുക്കി ഗ്ലാസാക്കി വിറ്റ് നാണയമാക്കിയ മുത്തശ്ശൻ്റെ പരമ്പരയിലെ ഇളം തലമുറക്കാരാണ് ഇന്ന് 100 വർഷം പഴക്കമുള്ള ഒരു സ്വർണ ബ്രാൻഡിനെ മുൻപിൽ നിന്ന് നയിക്കുന്നത്. " പെണ്ണായാലും ആണായാലും പൊന്നു വേണമെന്ന സത്യം പറഞ്ഞ് പരിചയിപ്പിച്ച കേരളത്തിൻ്റെ സംസ്കാരത്തിൽ. ആ പൊന്ന് വാങ്ങേണ്ടത് എവിടെ നിന്നാവണമെന്നതിൽ മലയാളിയെടുത്ത സോ കോൾഡ് തീരുമാനം കൂടിയായിരുന്നു ഭീമയുടെ പേര്.
ഭീമയിലെ സ്വർണം എന്ന ലേബൽ അത്ര ചെറുതല്ലാത്ത ഒന്നായി മലയാളിക്ക് മനസ്സിലാക്കി കൊടുത്തത് ഗുണമേന്മയിൽ വിട്ടു വീഴ്ച ചെയ്യാതിരുന്നതിനാലാണ്. വർഷങ്ങളുടെ പാരമ്പര്യവും വിശ്വാസ്യതയും സമുന്നയിക്കുന്ന ആ ബ്രാൻഡിൻ്റെ വളർച്ചയെ കുറിച്ച് സാരഥികളായ ഗായത്രി സുഹാസും ഡയറക്ടർ നവ്യ സുഹാസും അന്താരാഷ്ട്ര വനിതാ ദിനത്തിൽ വൺ ഇന്ത്യ മലയാളത്തിനൊപ്പം സംസാരിക്കുന്നു.
100 വർഷം പിന്നിടുന്ന ഒരു ബ്രാൻഡിൻ്റെ വളർച്ച
ഭീമയുടെ വളർച്ച അസൂയാവഹമായിരുന്നു. ഇത് 100ാമത്തെ വർഷമാണ്. ഇന്നും ഭീമക്ക് നല്ല ഉപഭോക്താക്കളുണ്ട്. എല്ലാ തരം ഉപഭോക്താക്കൾക്കും വേണ്ടി വിവിധ ആഭരണ കളക്ഷനുകൾ ഭീമയിലുണ്ട്. ഭീമയുടെ കാമ്പയിനുകൾ സമൂഹത്തിലെ എല്ലാതരം മനുഷ്യരേയും തൃപ്തിപ്പെടുത്താൻ ശ്രദ്ധിക്കാറുണ്ട്. അത്തരത്തിലൊന്നായിരുന്നു കമ്പനിയുടെ പരസ്യത്തിൽ ഒരു ട്രാൻസ് വ്യക്തിയെ കാസ്റ്റ് ചെയ്തത്.
സോഷ്യൽ മീഡിയകളിൽ ഏറ്റവും അധികം ചർച്ചയായ വിഷയമായിരുന്നു ട്രാൻസ്ജെൻഡർ. അതിനാലാണ് ആ വിഷയം ഭീമയിലൂടെ കൊണ്ടു വന്നത്. ഒരിക്കലും ഇതൊരു പ്രീ-പ്ലാൻ ചെയ്ത കാര്യമായിരുന്നില്ല. എന്നാൽ സമൂഹത്തിലെ എല്ലാവരും ഈ ആഡ് കാമ്പയിൻ അംഗീകരിച്ചില്ല. കാരണം ഇന്നും ഒരു വിഭാഗം ആളുകൾ ഇത്തരം വിഷയങ്ങളെ ഇപ്പോഴും എതിർക്കുന്നുണ്ട്. പക്ഷേ എല്ലാവരെയും നമുക്ക് സന്തോഷിപ്പിക്കാൻ പറ്റില്ല. 100 വർഷം വിജയകരമായി പൂർത്തിയാക്കിയ ഒരു ബ്രാൻഡിന് ഈ വിഷയത്തെ കുറിച്ച് സംസാരിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ വിപ്ലവം -- ഡയറക്ടർ നവ്യ സുഹാസ് പറയുന്നു.
ഭീമയുടെ തുടക്കം....
ഭീമയുടെ തുടക്കം ഒരു വെള്ളിക്കൊലുസിൽ നിന്നാണ്. ഇത് ഏറെ രസകരമായ ഒരു വലിയ ചരിത്ര കഥ കൂടിയാണ്. ഗായത്രി സുഹാസിൻ്റെ മുത്തശ്ശൻ 1925 ലാണ് ഭീമ എന്ന ബ്രാൻഡ് ആരംഭിക്കുന്നത്. അന്ന് ഈസ്റ്റ് ഇന്ത്യ കമ്പനി സ്വർണം വ്യാപാരം ചെയ്യുമായിരുന്നു. അവർക്ക് പേയ്മെൻ്റ് ലഭിക്കുന്നത് സ്വർണ നാണയങ്ങൾ വഴിയായിരുന്നു.
എൻ്റെ മുത്തച്ഛൻ ഈ വ്യാപാര രീതി മനസിലാക്കുകയും ഇതൊരു അവസരമായി തിരിച്ചറിയുകയും ചെയ്തു. അന്നത്തെ കാലത്ത് ജ്വല്ലറികളൊന്നും തന്നെ ഇല്ല. തട്ടാൻ വീട്ടിൽ വന്നാണ് ആഭരണം പണിയുന്നത്. അങ്ങനെയാണ് മുത്തശ്ശിയുടെ വെള്ളിക്കൊലുസ്സ് മുത്തശ്ശൻ ഉരുക്കി, അതൊരു വെള്ളി ഗ്ലാസാക്കി മാറ്റിയത്. അത് വിറ്റ് നാണയങ്ങളാക്കി. അതായിരുന്നു ഭീമയിലേക്കുള്ള തുടക്കം- ഗായത്രി പറയുന്നു.

ഭീമയുടെ ലോഗോ...
ഭീമ എന്നു പറയുമ്പോൾ ആദ്യം മനസിലെത്തുന്നത് രണ്ടും കൈയും വിടർത്തി നിൽക്കുന്ന ഒരു കുട്ടിയെ ആണ്. ഈ കുട്ടി ഓരോ മലയാളിയിലും ഉണ്ടാക്കിയ ഓളം ചെറുതല്ല. ഇന്നത്തെ പോലെ വർഷങ്ങൾക്കു മുന്നേ ലോഗോ എന്ന കൺസപ്റ്റിനെ കുറിച്ച് ആളുകൾക്ക് ഗ്രാഹ്യം കുറവായിരുന്നു. ഭീമ എന്ന കമ്പനി വലിയൊരു ബ്രാൻഡാണ്. എന്നാൽ ആ ബ്രാൻഡ് വളരെ ലളിതമായി ആളുകളിലേക്ക് എത്തിക്കുക എന്നാണ് ആ ലോഗോയിലൂടെ ഉദ്ദേശിച്ചത്. ഗായത്രി പറയുന്നു.
ട്രെൻഡിനൊപ്പം...
എല്ലാ ആളുകളെയും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള വലിയ ആഭരണ കളക്ഷനാണ് ഭീമക്കുള്ളത്. നിലവിലെ എല്ലാ ട്രെൻഡുകളും ശ്രദ്ധിക്കുകയും അവ തങ്ങളുടെ ആഭരണങ്ങളിൽ കൊണ്ടു വരാൻ ശ്രമിക്കുന്ന ബ്രാൻഡാണ് ഭീമ. അതിനാൽ തന്നെ എല്ലാ പ്രായക്കാർക്കും ഭീമയിൽ പർച്ചേസ് ചെയ്യാം.
വില കുറഞ്ഞിട്ട് സ്വർണം വാങ്ങുന്നത് നല്ലതാണോ?
സ്വർണ വില കുതിക്കുമ്പോൾ സാധാരണക്കാർക്ക് ആഭരണം വാങ്ങാൻ സാധിക്കണമെന്നില്ല. അതിനായി വില കുറയുന്നത് കാത്തിരിക്കുന്ന ഒരു വിഭാഗം ജനങ്ങളുണ്ട്. എന്നാൽ സ്വർണ വില ദിനംപ്രതി ഉയരുകയും ഇടിയുകയും ചെയ്യുന്നു. അതിനാൽ നിങ്ങളുടെ കൈയിൽ പണമുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും സ്വർണം വാങ്ങുക. എല്ലാ കാലത്തും സ്വർണം ഒരു മികച്ച നിക്ഷേപമാണ്. ഗായത്രി സുഹാസ് പറയുന്നു.
ഒരു നിക്ഷേപമെന്ന നിലയിൽ ഞാൻ എല്ലാ മാസവും സ്വർണത്തിൽ നിക്ഷേപിക്കാറുണ്ട്. അതിലൂടെ ഇപ്പോൾ സ്വന്തമായി സമ്പാദിക്കുന്നുമുണ്ട്. ആഭരണം ധരിക്കാൻ താത്പര്യമില്ലെങ്കിൽ നിങ്ങൾക്ക് സ്വർണ ബാറുകളിലോ സ്വർണ നാണയങ്ങളിലോ നിക്ഷേപം ആരംഭിക്കാവുന്നതാണ്. ഇത് എല്ലാ കാലത്തും മികച്ച നിക്ഷേപമാണ്- നവ്യ സുഹാസ് പറയുന്നു.
ഇന്ത്യക്കാർക്ക് ഏറ്റവും അനുയോജ്യമായ ലോഹമാണ് സ്വർണം. അതിനാൽ സ്വർണാഭരണം ധരിക്കുമ്പോൾ എപ്പോഴും നിങ്ങളുടെ സൗന്ദര്യം വർദ്ധിക്കും. ഒരു വിവാഹം വരുമ്പോൾ വാങ്ങിക്കുന്നതിനും അപ്പുറം, സ്വർണം ഒരു നിക്ഷേപ മാർഗമായി കാണണം. യുവാക്കൾ പൊതുവേ സ്വർണ നിക്ഷേപങ്ങളിൽ വ്യാപാകമായി ശ്രദ്ധ പുലർത്താറില്ല.
എന്നാൽ മറ്റേതു നിക്ഷേപങ്ങളെക്കാളും ഏറ്റവും സുരക്ഷിതമായും എന്നാൽ വലിയ ലാഭം ലഭിക്കുന്നതും സ്വർണ നിക്ഷേപങ്ങളിലൂടെയാണെന്നാണ് നവ്യ പറയുന്നത്. ഏതൊരു പ്രതിസന്ധി ഘട്ടത്തിൽ പോലും സ്വർണം സാധാരണക്കാരന് രക്ഷയാവുന്നു എന്നും നവ്യ കൂട്ടിച്ചേർത്തു. സ്വർണം ഒരിക്കലും പെൺകുട്ടിക്ക് വേണ്ടി മാത്രമുള്ളതല്ല. ലിംഗഭേദമന്യേ സ്വർണത്തിൽ ആർക്ക് വേണമെങ്കിലും നിക്ഷേപിക്കാം എന്നതാണ് പ്രത്യേകത.
പെണ്ണായാൽ പൊന്നു വേണം പൊന്നും കുടമായിടേണം....
ഈ വരികൾ മൂളാത്ത മലയാളികളുണ്ടോ? എന്നാൽ ഇന്ന് പലരും പൊളിറ്റിക്കൽ കറക്ട്നസിൻ്റെ പേരിൽ ഈ പാട്ടിനെ വിമർശിക്കുന്നു. സത്യത്തിൽ പെണ്ണിനും ആണിനും ഒരുപോലെ സ്വർണം വാങ്ങാം. വർഷങ്ങൾക്കു മുന്നേ ഈ പാട്ട് മനോഹരമായിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ മാറ്റങ്ങൾ കൊണ്ടു വരാൻ ഭീമയും ശ്രമിക്കുന്നു. അതിൻ്റ ഭാഗമായി നിരവധി കാമ്പയിനുകളും ഭീമ ചെയ്യുന്നുണ്ട്. പക്ഷേ ഈ പാട്ടിൻ്റെ ഈണത്തിൽ തങ്ങൾ മാറ്റം വരുത്തില്ലെന്നാണ് ഗായത്രി പറയുന്നത്.
പരമ്പരാഗത സ്വർണത്തിന് മൂല്യമുണ്ടോ?
പരമ്പരാഗത സ്വർണത്തിന് ഹോൾമാർക്ക് ഉണ്ടാവില്ല. അത്തരം ആഭരണങ്ങൾ ജ്വല്ലറിയിൽ നൽകി പുതിയ ആഭരണങ്ങൾ വാങ്ങിക്കാനുള്ള നിരവധി സ്കീമുകൾ നിലവിലുണ്ട്.
സ്വർണമാണോ ഡയമണ്ടാണോ മികച്ച ഇൻവെസ്റ്റ്മെൻ്റ്...?
ഇത് ഓരോ വ്യക്തിയുടെയും താത്പര്യങ്ങൾക്ക് അനുസരിച്ചാണ്. സ്വർണത്തിന് വില കുതിക്കുന്നുണ്ട്. അതിനാൽ അത് തീർച്ചയായും നല്ല നിക്ഷേപ മാർഗമാണ്. എന്നാൽ ഡയമണ്ടിനും മൂല്യമുണ്ട്. നിങ്ങളുടെ ഡമയമണ്ട് ജ്വല്ലറിയിൽ കൊടുത്താൽ ഇന്നത്തെ വിപണി മൂല്യം അനുസരിച്ച് ആ തുക ലഭിക്കും.
സ്വർണം എന്നത് നിലവിലെ ചൂടേറിയ ചർച്ചകളിൽ ഒന്നാണ്. സ്വർണ വ്യാപാരത്തിൽ വിജയകരമായ 100 വർഷം കടന്നിരിക്കുകയാണ് ഭീമ. ഏത് പ്രതിസന്ധി ഘട്ടത്തിൽ പോലും സ്വർണ വ്യാപാരം ഇടിയാറില്ല. വിലയിൽ കയറ്റിറക്കങ്ങൾ ഉണ്ടാവും, എന്നാൽ ഓഹരി വിപണികൾ തകരുന്നതിനു സമാനമായ വീഴ്ചകൾ സ്വർണത്തിന് ഇല്ല. അതിനു കാരണം വർദ്ധിച്ചു വരുന്ന ഡിമാൻഡാണ്. ഇന്നത്തെ സാമ്പത്തിക സാഹചര്യത്തിൽ സ്വർണം ഒരു ആഭരണം എന്നതിനപ്പുറം മികച്ചൊരു നിക്ഷേപ മാർഗമായി മാറിയിരിക്കുന്നു. അതിനാൽ ഭീമയുടെ യാത്ര തുടർന്നും വിജയകരമായി മുന്നേറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
More From GoodReturns

ഇടിവിന് ഇടവേള നൽകി സ്വർണം, ഇന്ന് പവന്റെ വില മുകളിലേക്ക്, വീണ്ടും റെക്കോർഡ് ഉയരത്തിലെത്തുമോ..?

ചാഞ്ചാട്ടം തുടർന്ന് സ്വർണവില, ഇന്ന് 1 പവൻ വാങ്ങാൻ 1.35 ലക്ഷം വേണം, വർദ്ധനവിന് പിന്നിലെ കാരണം അറിയാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

സ്വർണവിലയെ താഴേക്ക് വലിച്ച നാല് കാരണങ്ങൾ, യുദ്ധം തുടർന്നാൽ വില കുറഞ്ഞേക്കും, വായിക്കാം..

വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില, ഇന്ന് വാങ്ങുന്നവർക്ക് മികച്ച ലാഭം, ഇടിവ് തുടർന്നാൽ ബംമ്പർ ലോട്ടറി

വീഴ്ചയുടെ ആഴം കൂട്ടി സ്വർണം, ഇതുവരെ പവന് കുറഞ്ഞത് 8040 രൂപ, ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിട്ടാലോ..?

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് ഇന്ന് കുറഞ്ഞത് 560 രൂപ, വിവരങ്ങൾ തത്സമയം അറിയാം

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് 760 രൂപ കുറഞ്ഞു, വിവരങ്ങൾ തത്സമയം അറിയാം

Gold Rate Live: സ്വർണവിലയിലെ ട്വിസ്റ്റ് അവസാനിക്കുന്നില്ല, പവന്റെ വില വീണ്ടും കുറഞ്ഞു, വിശദാംശങ്ങൾ അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

യുഎസ്-ഇസ്രായേല്-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം



Click it and Unblock the Notifications