ലീറ്ററിന് 1 രൂപ മുതല്‍ 183 രൂപ വരെ; അറിയണം ലോകരാജ്യങ്ങളിലെ പെട്രോള്‍ വില

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുകയാണ്. മുംബൈയിലും ബെംഗളൂരുവിലും ഒരു ലീറ്റര്‍ പെട്രോളിന് 100 രൂപയിലേറെയാണ് നിരക്ക്. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില 100 രൂപയ്ക്ക് മുകളില്‍ തുടരുന്നു. കേരളത്തിലും പെട്രോള്‍ വില സെഞ്ച്വറിക്ക് അരികില്‍ നില്‍പ്പുണ്ട്.

പെട്രോൾ, ഡീസൽ വില

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില കൂടുന്നതും കുറയുന്നതും ആശ്രയിച്ചാണ് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ മാറിമറയുന്നത്. ഒപ്പം വിദേശ വിനിമയ നിരക്കും ഇന്ധനവിലയെ സ്വാധീനിക്കുന്നു. എന്നാല്‍ പെട്രോളിനും ഡീസലിനും കേന്ദ്രവും സംസ്ഥാനങ്ങളും ചുമത്തുന്ന ഉയര്‍ന്ന നികുതിയാണ് ചിത്രം കൂടുതല്‍ വഷളാക്കുന്നത്. ഇന്ത്യയില്‍ പെട്രോളിന് തീപ്പിടിച്ച വില രേഖപ്പെടുത്തുമ്പോള്‍ ലോകരാജ്യങ്ങളിലെ ഇന്ധനവിലയൊന്ന് അറിഞ്ഞാലോ?

വാങ്ങൽശേഷി തുല്യ

2021 ജൂണ്‍ 14 -ലെ കണക്കുപ്രകാരം ആഗോളതലത്തില്‍ ലീറ്ററിന് 86.56 രൂപയാണ് പെട്രോളിന്റെ ശരാശരി വിലനിലവാരം. ഡീസലിന്റേത് 77.22 രൂപയും. വാങ്ങല്‍ശേഷി തുല്യത (പര്‍ച്ചേസിങ് പവര്‍ പാരിറ്റി — പിപിപി) അടിസ്ഥാനപ്പെടുത്തുമ്പോഴും ആഗോള ശരാശരിയെക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് ഇന്ത്യയില്‍ പെട്രോളും ഡീസലും വില്‍ക്കുന്നത്.

അമേരിക്കയിൽ എണ്ണവില

വിവിധ കറന്‍സികളുടെ വാങ്ങല്‍ശേഷി തുല്യതയാണ് പിപിപി ആയി അളക്കുക. വിദേശനാണ്യവിനിമയ നിരക്കുമായി ഇതിന് ബന്ധമില്ല. ഒരേ ഉത്പന്നത്തിന് വിവിധ രാജ്യങ്ങളിലെ വില താരതമ്യപ്പെടുത്തിയാണ് ഓരോ കറന്‍സിയുടെയും യഥാര്‍ത്ഥ വാങ്ങല്‍ശേഷി കണക്കാക്കുന്നത്. പറഞ്ഞുവരുമ്പോള്‍ അമേരിക്കയൊഴികെ വികസിത രാജ്യങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില താരത്യമേന കൂടുതലാണ്. അമേരിക്കയില്‍ 66.196 രൂപയാണ് പെട്രോള്‍ ലീറ്ററിന് വില.

ഏറ്റവും ഉയർന്ന നിരക്ക്

പൊതുവേ വികസ്വര രാജ്യങ്ങളിലും എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലും ഇന്ധനവില കുറവാണ്. രാജ്യാന്തര വിപണിയില്‍ നിന്ന് ഒരേ നിരക്കിലാണ് ലോകരാജ്യങ്ങള്‍ക്ക് എണ്ണ ലഭ്യമാകുന്നത്. തുടര്‍ന്ന് ഓരോ രാജ്യവും ഇന്ധനങ്ങള്‍ക്ക് ചുമത്തുന്ന നികുതിയെത്തുടര്‍ന്നാണ് പെട്രോള്‍, ഡീസല്‍ വില വ്യത്യാസപ്പെടുന്നത്. ഏറ്റവും ഉയര്‍ന്ന പെട്രോള്‍ നിരക്ക് ഈടാക്കുന്ന 20 ലോകരാജ്യങ്ങളെ ചുവടെ കാണാം.

പട്ടിക ഇങ്ങനെ
  1. ഹോങ്കോങ് - 183.347 രൂപ
  2. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് - 162.315 രൂപ
  3. നെതര്‍ലാന്‍ഡ്‌സ് - 158.972 രൂപ
  4. നോര്‍വെ - 152.942 രൂപ
  5. പോര്‍ച്ചുഗല്‍ - 148.054 രൂപ
  6. ഡെന്‍മാര്‍ക്ക് - 146.054 രൂപ
  7. മൊണാക്കോ - 145.392 രൂപ
  8. ഗ്രീസ് - 143.616 രൂപ
  9. ഇസ്രയേല്‍ - 142.986 രൂപ
  10. ഐസ്‌ലാന്‍ഡ് - 142.848 രൂപ
  11. ഇറ്റലി - 142.214 രൂപ
  12. സ്വീഡന്‍ - 141.965 രൂപ
  13. ബാര്‍ബഡോസ് - 140.721 രൂപ
  14. ഫ്രാന്‍സ് - 136.072 രൂപ
  15. മയോട്ടെ - 135.805 രൂപ
  16. ബ്രിട്ടണ്‍ - 134.845 രൂപ
  17. സാന്‍ മാരിനോ - 133.941 രൂപ
  18. ജര്‍മനി - 133.054 രൂപ
  19. അയര്‍ലണ്ട് - 131.651 രൂപ
  20. സിംഗപ്പൂര്‍ - 130.012 രൂപ
ഏറ്റവും കുറവ് ഇവിടങ്ങളിൽ

ഏറ്റവും ഉയര്‍ന്ന പെട്രോള്‍ നിരക്കുള്ള 20 ലോകരാജ്യങ്ങളെ ചുവടെ കാണാം.

  1. വെനസ്വല - 1.464 രൂപ
  2. ഇറാന്‍ - 4.758 രൂപ
  3. അംഗോള - 18.244 രൂപ
  4. അള്‍ജീരിയ - 25.147 രൂപ
  5. കുവൈറ്റ് - 25.545 രൂപ
  6. നൈജീരിയ - 29.525 രൂപ
  7. തുര്‍ക്ക്‌മെനിസ്താന്‍ - 31.431 രൂപ
  8. കസാക്കിസ്താന്‍ - 31.873 രൂപ
  9. എത്ത്യോപിയ - 36.073 രൂപ
  10. മലേഷ്യ - 36.487 രൂപ
  11. ഇറാഖ് - 37.639 രൂപ
  12. ഖത്തര്‍ - 38.201 രൂപ
  13. ബഹ്‌റൈന്‍ - 38.830 രൂപ
  14. ബൊളീവിയ - 39.611 രൂപ
  15. ഇക്വഡോര്‍ - 40.418 രൂപ
  16. ഈജിപ്ത് - 40.901 രൂപ
  17. സുറിനെയിം - 41.543 രൂപ
  18. ഹെയ്തി - 42.716 രൂപ
  19. അസര്‍ബൈജാന്‍ - 43.061 രൂപ
  20. ഒമാന്‍ - 43.166 രൂപ
അയൽ രാജ്യങ്ങളിൽ

ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ പെട്രോളിന് എന്തുവിലയുണ്ടെന്ന് ചുവടെ കാണാം.

  1. പാകിസ്താന്‍ - 50.981 രൂപ
  2. ശ്രീലങ്ക - 68.037 രൂപ
  3. ഭൂട്ടാന്‍ - 68.440 രൂപ
  4. ബംഗ്ലാദേശ് - 76.865 രൂപ
  5. നേപ്പാള്‍ - 78.101 രൂപ
  6. ചൈന - 84.832 രൂപ

Read more about: fuel prices
English summary

From Venezuela To Hong Kong: Here's How Different Countries Charging Petrol Price In Rupees

From Venezuela To Hong Kong: Here's How Different Countries Charging Petrol Price In Rupees. Read in Malayalam.
Story first published: Saturday, June 19, 2021, 16:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X