കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും (സിയാല്‍) ഇന്ത്യ പോസ്റ്റും കൈ കോര്‍ക്കുന്നു. ചെറുകിട കര്‍ഷകരുടേയും കരകൗശല വിദഗ്ധരുടേയും ഉത്പന്നങ്ങള്‍ ആഗോള വിപണിയില്‍ എത്തിക്കുകയാണ് ലക്ഷ്യം. പുതിയ സംരഭം, ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍, ചെറുകിട കര്‍ഷകരെ, സഹായിക്കും.

കേരളമൊട്ടാകെയുള്ള ഇന്ത്യ പോസ്റ്റിന്റെ സാന്നിധ്യവും കൊച്ചി വിമാനത്താവളത്തിന്റെ കാര്‍ഗോ സൗകര്യങ്ങളും പ്രയോജനപ്പെടുത്തിയാണ് ഇത് സാധ്യമാക്കുക.
ലക്ഷ്യം
'ഉത്പന്നങ്ങള്‍ നേരിട്ട് പ്ലേറ്റിലേയ്ക്ക്' എന്ന ആശയത്തിന്റെ ചുവടുപിടിച്ചാണ് ഇന്ത്യ പോസ്റ്റ്-സിയാല്‍ സംരംഭം. ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളില്‍ നിന്നും ഉത്പന്നങ്ങള്‍ നേരിട്ട് വിദേശത്തുള്ള ഉപഭോക്താക്കളിലേയ്ക്കെത്തിക്കാം. സങ്കീര്‍ണ്ണമായ കയറ്റുമതി പ്രക്രിയകള്‍ മറികടക്കേണ്ടതില്ല.
പദ്ധതി പ്രവര്‍ത്തിക്കുന്നത് എങ്ങിനെ?
- കര്‍ഷകര്‍ക്കും കരകൗശല വിദഗ്ധര്‍ക്കും അവരുടെ ഉത്പന്നങ്ങള്‍ അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ എത്തിക്കാം
- ഇന്ത്യ പോസ്റ്റ് ഈ ഇനങ്ങള്‍ ശേഖരിച്ച് ഗ്രാമാടിസ്ഥാനത്തില്‍ അവ തരംതിരിക്കുകയും കൊച്ചി വിമാനത്താവളത്തിലേയ്ക്ക് അയക്കുകയും ചെയ്യും
- പാക്കേജിംഗ്, കസ്റ്റംസ് പരിശോധനകള്‍, മറ്റ് രാജ്യങ്ങളിലേക്ക് അയയ്ക്കല്‍ എന്നീ ചുമതലകള്‍ സിയാല്‍ ഏറ്റെടുക്കും
പ്രാധാന്യം
സങ്കീര്‍ണ്ണമായ കയറ്റുമതി പ്രക്രിയകള്‍ ഒഴിവാക്കി, ഉത്പന്നങ്ങള്‍ക്ക് പുതിയ വിപണികള്‍ കണ്ടെത്താന്‍ ഇതുവഴി ചെറുകിട കര്‍ഷകര്‍ക്കും കരകൗശല വിദഗ്ധര്‍ക്കാകും. വന്‍കമ്പനികള്‍ അരങ്ങുവാഴുന്ന മേഖലയില്‍ ഈ സംവിധാനം അവര്‍ക്കൊരു കൈതാങ്ങാകും.
ചെറുകിട വ്യാപാരികളെ സഹായിക്കാനായി ഡാക് ഘര്‍ നിര്യാത് കേന്ദ്ര പദ്ധതി നിലവില്‍ ഇന്ത്യ പോസ്റ്റ് നടത്തുന്നുണ്ട്. പുതിയ സംരഭം ഈ പദ്ധതിയുമായി ഒത്തുപോകുമെന്ന് ഇന്ത്യ പോസ്റ്റ് ഉറപ്പാക്കുന്നു.
സിയാലിന്റെ പങ്ക്
ഈ ഉല്‍പ്പന്നങ്ങള്‍ സുഗമമായി നീങ്ങാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ വിമാനത്താവളം സ്ഥലവും സൗകര്യങ്ങളും അന്താരാഷ്ട്ര കാര്‍ഗോ കണക്ഷനുകളും നല്‍കും.
ചരക്ക് നീക്കം സുഗമമാക്കുന്നതിന് ഒരു പുതിയ ലോജിസ്റ്റിക്സ് ഹബ് സിയാല്‍ ആസൂത്രണം ചെയ്യുന്നുണ്ട്.
കാര്‍ഷിക ഉല്പന്നങ്ങള്ക്കായി ഒരു പായ്ക്ക് ഹൗസ് സ്ഥാപിക്കും. പഴങ്ങള്‍, പച്ചക്കറികള്‍, മറ്റ് പെട്ടെന്ന് കേടാകുന്ന വസ്തുക്കള്‍ എന്നിവ ശരിയായി പായ്ക്ക് ചെയ്യുന്ന ഈ സൗകര്യം, വിദേശ രാജ്യങ്ങളിലെ നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കും.
മരുന്നുകള്‍ സുരക്ഷിതമായും നിയമപരമായും കയറ്റുമതി ചെയ്യാന്‍ ശരിയായ സര്‍ട്ടിഫിക്കേഷനുകള്‍ക്ക് വിമാനത്താവളം പ്രവര്‍ത്തിക്കുന്നു.
വെല്ലുവിളി
പല ചെറുകിട കര്‍ഷകര്‍ക്കും കരകൗശല വിദഗ്ധര്‍ക്കും കയറ്റുമതി പ്രക്രിയ അറിയില്ല അല്ലെങ്കില്‍ അത് വളരെ സങ്കീര്‍ണ്ണമാണെന്ന് അവര്‍ കരുതുന്നു. ഈ സാഹചര്യത്തില്‍, ചെറുകിട കയറ്റുമതിക്കാരെ സഹായിക്കാനായി ഒരു പരിശീലന കേന്ദ്രം തുടങ്ങുകയാണ് സിയാല്‍.
- രേഖകള്‍ എങ്ങനെ പൂരിപ്പിക്കാം
- നിയങ്ങള്‍
- വിദേശ വിപണികള്‍ എങ്ങനെ കണ്ടെത്താം
എന്നീ കാര്യങ്ങളില്‍ കേന്ദ്രം ചെറുകിട കര്‍ഷകര്‍ക്ക് പരിശീലനം നല്‍കും. കേരളത്തിന്റെ മൊത്തം കാര്‍ഗോ ബിസിനസിന്റെ പകുതിയിലധികവും നിലവില്‍ സിയാലാണ് കൈകാര്യം ചെയ്യുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications