A Oneindia Venture

പൊള്ളുന്ന വിലയില്‍ ഒരു കുറവുമില്ല; പക്ഷേ പെട്രോള്‍ ഉപഭോഗത്തില്‍ വന്‍ കുതിപ്പ്, കൊവിഡിന് മുമ്പത്തെ സ്ഥിതിയില്‍

ദില്ലി: ഇന്ത്യയിലെ ഇന്ധന വിലവര്‍ദ്ധനയെ കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ ഒരുപാട് പറയാനുണ്ടാവും. നോട്ട് നിരോധനത്തിന്റെ ഫലം പെട്രോള്‍ വില ലിറ്ററിന് അമ്പത് രൂപയില്‍ എത്തുമ്പോള്‍ അറിയാമെന്ന് പറഞ്ഞ ബിജെപി നേതാക്കളുള്ള നാടാണിത്. എന്തായാലും പെട്രോളിന്റെ വില ഇപ്പോള്‍ അമ്പതിന് പുറത്താണ്, പക്ഷേ അര ലിറ്ററിന് ആണെന്ന് മാത്രം.

പെട്രോള്‍ വില ലിറ്ററിന് 100 കടന്നിട്ടും ഉപഭോഗത്തിന്റെ കാര്യത്തില്‍ കുതിപ്പ് തന്നെയാണ് സംഭവിച്ചിരിക്കുന്നത്. കൊവിഡ് കാലത്തിന് മുമ്പ് എങ്ങനെ ആയിരുന്നോ പെട്രോള്‍ ഉപഭോഗം, അതേ നിലയിലേക്ക് ജൂലായ് മാസത്തില്‍ പെട്രോളിനുള്ള ഡിമാന്‍ഡ് തിരിച്ചെത്തി എന്നാണ് കണക്കുകള്‍. വിശദാംശങ്ങള്‍ നോക്കാം...

വില നൂറിന് മുകളില്‍

വില നൂറിന് മുകളില്‍

ഇന്ത്യയില്‍ പെട്രോള്‍ വില ലിറ്ററിന് 100 രൂപ കടന്നിട്ട് ദിവസങ്ങള്‍ ഏറെയായി. നൂറിലേക്ക് എത്തിയ സമയത്തുണ്ടായതുപോലെയുള്ള വര്‍ദ്ധന പിന്നീടുണ്ടായിട്ടില്ല എന്ന് വേണമെങ്കില്‍ പറയാം. മുംബൈയില്‍ ഇപ്പോള്‍ 107.83 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. കേരളത്തില്‍ 103.88 രൂപയാണ് ഒരു ലിറ്ററിന്റെ വില.

ഉപഭോഗം ഇടിഞ്ഞ കാലം

ഉപഭോഗം ഇടിഞ്ഞ കാലം

ഒന്നാം കൊവിഡ് തരംഗത്തിലാണ് ലോകത്താകമാനം പെട്രോളിന്റേയും ഡീസലിന്റേയും ഉപഭോഗം കുത്തനെ ഇടിഞ്ഞത്. മിക്ക രാജ്യങ്ങളും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വാഹന ഗതാഗതം പൂര്‍ണമായും നിലച്ച മട്ടായിരുന്നു. ഇതോടെ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ കുറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ധന ഉപഭോഗം കുറഞ്ഞെങ്കിലും ഇന്ത്യയില്‍ മാത്രം പെട്രോള്‍ വിലയില്‍ കുറവൊന്നും സംഭവിച്ചില്ല.

തിരിച്ചെത്തിയിരിക്കുന്നു

തിരിച്ചെത്തിയിരിക്കുന്നു

പെട്രോളിന്റെ ഉപഭോഗം കൊവിഡ് കാലത്തിന് മുമ്പുള്ള സ്ഥിതിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു എന്നാണ് വാര്‍ത്തകള്‍. രണ്ടാം തരംഗത്തില്‍ രാജ്യവ്യാരകമായ ലോക്ക്ഡൗണ്‍ ഉണ്ടായിരുന്നില്ലെങ്കിലും പ്രാദേശിക ലോക്ക്ഡൗണുകളിലായിരുന്നു ഭൂരിഭാഗം പ്രദേശങ്ങളും. ദേശീയ തലത്തില്‍ കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതോടെ മിക്കയിടത്തും ജനജീവിതം സാധാരണ ഗതിയിലായിട്ടുണ്ട്. ഇതോടെയാണ് പെട്രോള്‍ ഉപഭോഗം പഴയ നിലയിലേക്ക് എത്തിയത്.

 കണക്കുകള്‍

കണക്കുകള്‍

2.37 ദശലക്ഷം ടണ്‍ പെട്രോള്‍ ആണ് 2021 ജൂലായ് മാസത്തില്‍ പൊതുമേഖല എണ്ണക്കമ്പനികള്‍ വിറ്റത്. 2020 ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 17 ശതമാനത്തിന്റെ വര്‍ദ്ധനയാണ് വില്‍പനയില്‍ ഉണ്ടായിരിക്കുന്നത്. 2019 ജൂലായില്‍ 2.39 ദശലക്ഷം ടണ്‍ പെട്രോള്‍ ആയിരുന്നു വിറ്റിരുന്നത്. സ്വകാര്യ കമ്പനികളില്‍ നിന്നുള്ള കണക്കുകള്‍ കൂടി വരുമ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടി കൃത്യമാകും.

ഡീസല്‍ വില്‍പനയിലോ

ഡീസല്‍ വില്‍പനയിലോ

2020 ജൂലായുമായി താരതമ്യം ചെയ്യുമ്പോള്‍ 2021 ജൂലായില്‍ ഡീസല്‍ വില്‍പനയില്‍ വന്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. 5.45 ദശലക്ഷം ടണ്‍ ഡീസല്‍ ആണ് ഈ ജൂലായില്‍ വിറ്റത്. 12.36 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായി. എന്നാല്‍ കൊവിഡ് കാലത്തിന് മുമ്പുള്ള സ്ഥിതിയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് കുറവാണ്. 2019 ജൂലായുമായി താരതമ്യം ചെയ്യുമ്പോള്‍ ഡീസല്‍ വില്‍പനയില്‍ 10.9 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചിരിക്കുന്നത്.

 ക്രമേണ കൂടി വന്നു

ക്രമേണ കൂടി വന്നു

മാര്‍ച്ച് മാസം മുതലേ ഇന്ധന ഉപഭോഗത്തില്‍ ക്രമേണയുള്ള വളര്‍ച്ച ദൃശ്യമായിരുന്നു. കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യവ്യാപകമായ ലോക്ക്ഡൗണ്‍ ഉണ്ടായിരുന്നില്ല എന്നത് തന്നെയാണ് ഇതിന്റെ പ്രധാന കാരണം. എങ്കിലും പ്രാദേശിക ലോക്ക് ഡൗണുകള്‍ ചെറിയ രീതിയില്‍ ബാധിച്ചിരുന്നു എന്നും കരുതേണ്ടി വരും. അല്ലാത്ത പക്ഷം, ഇന്ധന ഡിമാന്‍ഡ് നേരത്തേ തന്നെ പഴയ നിലയിലേക്ക് എത്തുമായിരുന്നു.

മെയില്‍ കുറഞ്ഞു

മെയില്‍ കുറഞ്ഞു

2020 ഓഗസ്റ്റ് മുതലുള്ള സമയം പരിഗണിച്ചാല്‍ ഇന്ധന ഉപഭോഗത്തില്‍ ഏറ്റവും കുറവ് വന്നത് 2021 മെയ് മാസത്തില്‍ ആയിരുന്നു. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ച സമയമായിരുന്നു അത്. പ്രാദേശിക ലോക്ക് ഡൗണുകള്‍ ഏറ്റവും ശക്തമായി നടപ്പിലാക്കിയ സമയം കൂടിയായിരുന്നു അത്. നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരാന്‍ തുടങ്ങിയതും മെയ് മാസത്തില്‍ തന്നെ ആയിരുന്നു.

കീശകാലിയാകും

കീശകാലിയാകും

ഇന്ധന ഉപഭോഗം പഴയതുപോലെ ആകുന്നു എന്നതിനര്‍ത്ഥം ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നു എന്ന് കൂടിയാണ്. കൊവിഡ് സൃഷ്ടിച്ച സാമ്പത്തികാഘാതത്തില്‍ പലര്‍ക്കും ജോലി നഷ്ടപ്പെടുകയോ ശമ്പളം കുറയ്ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ഇന്ധന വില ഉയര്‍ന്ന സാഹചര്യത്തിലും ആളുകള്‍ സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ നിര്‍ബന്ധിതകരാകുന്നു എന്നത് കൊവിഡിന്റെ മറ്റൊരു ദുരന്തമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X