കൊച്ചി: പെട്രോളിനും ഡീസലിനും ഓരോ ദിനവും വിവര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒമ്പത് ദിവസമായി എല്ലാ ദിനവും വില കൂടിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് ചിലയിടങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് 100 രൂപ മറികടക്കുകയും ചെയ്തിരിക്കുന്നു.
കേരളത്തില്‍ ചരിത്രത്തില്‍ ആദ്യമായി പെട്രോള്‍ വില 90 രൂപയും കടന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 91. 24 രൂപയാണ് ഇപ്പോള്‍. ഡീസല്‍ വില 85 .51 രൂപയും. ഇന്ധന വില കൂടുമ്പോള്‍ യാത്രാ ചെലവ് മാത്രമാണോ കൂടുക? എന്തൊക്കെ പ്രത്യാഘാതങ്ങളാണ് ഇത് സൃഷ്ടിക്കാന്‍ പോകുന്നത്? പരിശോധിക്കാം...
യാത്രാ ചെലവ് കൂടും
ഇന്ധന വില കൂടുമ്പോള്‍ സ്വാഭാവികമായും യാത്രാ ചെലവും കൂടും. വ്യക്തിഗത യാത്രകള്‍ക്കായി പെട്രോള്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നവരാണ് ഇന്ത്യയില്‍ കൂടുതല്‍. അതുകൊണ്ട് തന്നെ പെട്രോള്‍ വില വര്‍ദ്ധനയാണ് കാര്‍, ബൈക്ക് യാത്രികരെ ഏറ്റവും വലയ്ക്കുക.
ഡീസല്‍ ചെലവ്
ഡീസല്‍ വാഹനങ്ങളുടെ ആകര്‍ഷണം ഉയര്‍ന്ന മൈലേജിനൊപ്പം കുറഞ്ഞ ഇന്ധന വിലയും ആയിരുന്നു. എന്നാലിപ്പോള്‍ പെട്രോള്‍ വിലയും ഡീസല്‍ വിലയും തമ്മില്‍ വലിയ അന്തരമില്ല. ഡീസല്‍ വില കൂടുന്നത് പൊതുഗതാഗത സംവിധാനത്തേയും തകിടം മറിക്കുകയാണ് ഇപ്പോള്‍.
അല്ലെങ്കിലേ പ്രതിസന്ധി
ബസ്, ടാക്സി സേവനങ്ങള്‍ എല്ലാ ംതന്നെ കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് ഇനിയും കരകയറിയിട്ടില്ല. അതിനിടയിലാണ് പെട്രോള്‍, ഡീസല്‍ വിലയിലെ ഈ വലിയ വര്‍ദ്ധന. ബസ്സുകളും ടാക്സികളും കൂടുതല്‍ രൂക്ഷമായ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.
വിലക്കയറ്റം വരും
ഇന്ധന വില കൂടുന്നത് അവശ്യവസ്തുക്കളുടെ വില വര്‍ദ്ധനയ്ക്കും വഴിവയ്ക്കും. ഡീസല്‍ വിലയാണ് ഇതില്‍ ഏറ്റവും നിര്‍ണായകം. ചരക്കുനീക്കത്തിന്റെ ചെലവ് കൂടുമ്പോള്‍ അത് പൊതുവിപണിയിലും ചില്ലറ വിപണിയിലും പ്രതിഫലിക്കും. ഉപ്പ് മുതല്‍ കര്പ്പൂരത്തിന് വരെ വിലകൂടുമെന്ന് അര്‍ത്ഥം.
വ്യവസായ മേഖല
വ്യവസായ മേഖലയേയും ഇന്ധന വില വര്‍ദ്ധന വലിയ തോതില്‍ ബാധിക്കും. പല വ്യവസായങ്ങള്‍ക്കും പ്രധാന അസംസ്കൃത വസ്തുവും ഇന്ധവും പെട്രോളിയം ഉത്പന്നങ്ങളാണ്. ഉത്പാദന ചെലവ് കൂട്ടുന്നതിനൊപ്പം, നേരത്തെ സൂചിപ്പിച്ച ചരക്ക് നീക്കത്തിന്റെ ചെലവ് കൂടി വരുമ്പോള്‍ വിലക്കയറ്റത്തിലേക്കാണ് കാര്യങ്ങള്‍ എത്തുക.
മീനിനും വില കൂടും
പെട്രോളിയം ഉത്പന്നങ്ങളുടെ വില കുതിച്ചുകയറിയാല്‍ അത് മീന്‍ വിലയിലും വലിയ തോതില്‍ പ്രതിഫലിക്കും. മണ്ണെണ്ണ സബ്സിഡി കേന്ദ്രം എടുത്തുകളഞ്ഞത് മത്സ്യബന്ധന മേഖലയെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. അതിനൊപ്പമാണ് ഈ അടിക്കടിയുള്ള വിലക്കയറ്റവും. ഇന്ധനച്ചെലവെങ്കിലും കിട്ടണമെങ്കില്‍ മീന്‍വില കൂട്ടേണ്ട അവസ്ഥയിലാണ് മീന്‍പിടിത്തക്കാര്‍. ഇടനിലക്കാര്‍ വഴി ഇത് വിപണിയില്‍ എത്തുമ്പോള്‍ ഗതാഗത ചെലവിനേയും ഇന്ധന വില വര്‍ദ്ധന സ്വാധീനിക്കും. ഉപഭോക്താവ് പൊന്നുംവില കൊടുത്ത് മീന്‍ വാങ്ങേണ്ട സ്ഥിതിയാകും.
ഓരോ മേഖലയിലും
ഗതാഗത ചെലവ് ഓരോ മേഖലേയും ബാധിക്കുന്ന ഒന്നാണ്. അത് ഓരോ ഉത്പന്നത്തിന്റേയും വില കൂടാന്‍ കാരണമാകും. അസംസ്കൃത വസ്തുക്കള്‍ക്ക് വില കൂടിയാല്‍ അത് അന്തിമ ഉത്പന്നത്തിന്റെ ഉത്പാദന ചെലവിനേയും ബാധിക്കും. അന്തിമ ഉത്പന്നം വീണ്ടും വിപണിയില്‍ എത്തിക്കാന്‍ ഉള്ള ഗതാഗത ചെലവും കൂടി കൂട്ടിയായിരിക്കും ഉപഭോക്താവ് നല്‍കേണ്ടി വരുന്ന വില.
താളം തെറ്റും
ഇന്ധന വില വര്‍ദ്ധനയുടെ ആകെത്തുക താളം തെറ്റുന്ന കുടുംബ ബജറ്റ് തന്നെ ആയിരിക്കും. അവശ്യവസ്തുക്കളുടെ വിലക്കയറ്റം രാജ്യത്ത് പണപ്പെരുപ്പവും സൃഷ്ടിക്കും. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍, കൊവിഡ് പ്രതിസന്ധിയില്‍ നട്ടെല്ലൊടിഞ്ഞ സാധാരണക്കാര്‍ കൂടുതല്‍ ദുരിതത്തിലാകുമെന്ന് ഉറപ്പാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
