ദിവസവും രാജ്യത്തെ ഇന്ധന വില മുകളിലേക്ക് കുതിക്കുകയാണ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇന്ധന വില കൂട്ടുന്ന കാഴ്ച ഇപ്പോള്‍ പതിവായിരിക്കുന്നു. ഇന്ന് പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസല്‍ ലിറ്ററിന് 32 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ
ദിവസവും രാജ്യത്തെ ഇന്ധന വില മുകളിലേക്ക് കുതിക്കുകയാണ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇന്ധന വില കൂട്ടുന്ന കാഴ്ച ഇപ്പോള്‍ പതിവായിരിക്കുന്നു. ഇന്ന് പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസല്‍ ലിറ്ററിന് 32 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ എട്ട് ദിവസം കൊണ്ട് പെട്രോള്‍ ലിറ്ററിന് 1.46 രൂപയുടേയും ഒമ്പത് ദിവസം കൊണ്ട് ഡീസല്‍ ലിറ്ററിന് 2.11 രൂപയുടേയും വര്‍ധനവുണ്ടായി. രാജ്യാന്തര വിപണിയിലെ എണ്ണ വിലയില്‍ ഉണ്ടായ വര്‍ധനവ് പ്രാദേശിക ഇന്ധന വില കുതിക്കാന്‍ കാരണമാകുന്നുവെന്നാണ് വിലയിരുത്തല്‍.
ഇന്നത്തെ നിരക്ക്
മെട്രോ നഗരമായ ഡല്‍ഹിയില്‍ പെട്രോളിന് 102.64 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 91.07 രൂപയും. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 108.67 രൂപയാണ് വില. ഡീസലിന് 98.80 രൂപയും. മെയ് 29 മുതലാണ് നഗരത്തില്‍ പെട്രോള്‍ വില 100 രൂപ കടന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 104.88 രൂപയിലും ഡീസല്‍ ലിറ്ററിന് 97.98 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ജൂണ്‍ 26 മുതലാണ് ഇവിടെ പെട്രോള്‍ വില 100 രൂപ കടന്നത്.
കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 102.61 രൂപയിലെത്തി. ഡീസല്‍ ലിറ്ററിന് 96.03 രൂപയാണ്. കോഴിക്കോട് ഈ മാസം അഞ്ചിനാണ് പെട്രോള്‍ വില 100 രൂപയില്‍ എത്തിയത്. ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 103.04 രൂപയും ഡീസലിന് 96.26 രൂപയുമാണ് ഇന്നത്തെ നിരക്ക്.
ക്രൂഡ് ഓയില്‍ വില
അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് ക്രൂഡ് ഓയില്‍ ബാരലിന് 79.28 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം ഡോളറിനെതിരേ 74.56ലാണ് രൂപ വിനിമയം നടത്തുന്നത്. ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ ഇന്ധന കമ്പനികളാണ് ദിവസവും പെട്രോള്‍ ഡീസല്‍ വില പുതുക്കുന്നത്. രാജ്യാന്തര വിപണിയില്‍ ഒപെക് രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കുകയാണ്. ഈ രാജ്യങ്ങള്‍ ഉടനടി ഉല്‍പ്പാദനം വര്‍ധിപ്പിക്കില്ലെന്നാണു സൂചന. ഇതു എണ്ണ വില ഉയരാന്‍ കാരണമായേക്കാം.
ഇന്ധന വില
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ - രൂപാ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് ഇന്ധന വില നിശ്ചയിക്കുന്നത്. ഓരോ ദിവസവും രാവിലെ 6 മണി മുതലാണ് പുതിയ ഇന്ധന നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമ സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് ശേഷം മെയ് നാല് മുതലാണ് എണ്ണ കമ്പനികള്‍ ഇന്ധന നിരക്ക് വര്‍ധന പുനരാരംഭിച്ചത്.
എല്ലാ സംസ്ഥാനങ്ങളിലും ഇന്ധന വില സമാനമായിരിക്കില്ല
എല്ലാ സംസ്ഥാനങ്ങളിലും നഗരങ്ങളിലും ഇന്ധന വില സമാനമായിരിക്കില്ല. മൂല്യ വര്‍ധിത നികുതി, ചരക്ക് കൂലി തുടങ്ങിയ പ്രാദേശിക നികുതികള്‍ക്ക് അനുസരിച്ച് ഇന്ധന വിലയിലും പ്രാദേശികമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവുമധികം വാറ്റ് ഈടാക്കുന്നത് രാജസ്ഥാനാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് രാജസ്ഥാന് പുറകിലായി ഉള്ളത്.
റെക്കോര്‍ഡ് ഉയരത്തില്‍
രാജ്യാന്തര എണ്ണവിലയ്ക്കനുസരിച്ച് ദിനംപ്രതി പ്രാദേശിക വില മാറുന്ന രീതിയാണു നിലവില്‍ ഇന്ത്യയില്‍ അവലംബിക്കുന്നത്. 15 ദിവസത്തെ ശരാശരിയുടെ അടിസ്ഥാനത്തിലാണ് വില നിര്‍ണയിക്കുന്നത്. നിലവില്‍ രാജ്യത്തെ പകുതി സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില 100 രൂപ പിന്നിട്ടുണ്ട്. ഇന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളില്‍ ഡീസല്‍ നിരക്കും സെഞ്ച്വറിയടിച്ചത് കാണാം. ഇറക്കുമതിയിലൂടെയാണ് എണ്ണ ആവശ്യകതയുടെ 85 ശതമാനവും ഇന്ത്യ നിറവേറ്റുന്നത്. ഇക്കാരണത്താല്‍ രാജ്യാന്തര വിപണിയിലെ ചെറിയ ചലനം പോലും ഇന്ത്യയില്‍ കാര്യമായി പ്രതിഫലിക്കുന്നുണ്ട്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications