ഇന്ധന വിലയില്‍ കുതിപ്പ് തന്നെ; സംസ്ഥാനത്ത് പെട്രോള്‍ വില 105 കടന്നു

ഇന്ധന വില റോക്കറ്റ് വേഗത്തില്‍ മുകളിലേക്ക് കുതിക്കുകയാണ്. ഇന്ന് വീണ്ടും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചതോടെ സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ഒരു ലിറ്റര്‍ പെട്രോള്‍ വില 105 രൂപയ്ക്ക് മുകളിലെത്തി. തുടര്‍ച്ചയായി ഇന്ധന

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ധന വില റോക്കറ്റ് വേഗത്തില്‍ മുകളിലേക്ക് കുതിക്കുകയാണ്. ഇന്ന് വീണ്ടും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചതോടെ സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ഒരു ലിറ്റര്‍ പെട്രോള്‍ വില 105 രൂപയ്ക്ക് മുകളിലെത്തി. തുടര്‍ച്ചയായി ഇന്ധന വില വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി ദൃശ്യമാകുന്നത്. ഓരോ ദിവസവും പെട്രോള്‍, ഡീസല്‍ നിരക്ക് റെക്കോര്‍ഡ് വില കുറിച്ച് മുന്നോട്ട് പോവുകയാണ്.

 

Also Read : ഈ സംരംഭം ഉടന്‍ ആരംഭിക്കൂ, മാസം ലക്ഷങ്ങള്‍ വരുമാനം നേടാം, ഒപ്പം സര്‍ക്കാര്‍ സഹായവും!Also Read : ഈ സംരംഭം ഉടന്‍ ആരംഭിക്കൂ, മാസം ലക്ഷങ്ങള്‍ വരുമാനം നേടാം, ഒപ്പം സര്‍ക്കാര്‍ സഹായവും!

ഇന്നത്തെ വര്‍ധനവ്

ഇന്നത്തെ വര്‍ധനവ്

ഇന്ന് പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് വര്‍ധിച്ചിരിക്കുന്നത്. ഒമ്പതു ദിവസംകൊണ്ട് പെട്രോള്‍ ലിറ്ററിന് 1.76 രൂപയും പത്തു ദിവസംകൊണ്ട് ഡീസല്‍ ലിറ്ററിന് 2.48 രൂപയും ഇതുവരെ വര്‍ധിച്ചു. ഇതേ രീതിയില്‍ വര്‍ധനവ് തുടര്‍ന്നാല്‍ രാജ്യത്ത് രണ്ടു ദിവസത്തിനിടെ ഡീസലും ലിറ്ററിന് 100 കടക്കും. രാജ്യാന്തര വിപണിയിലെ എണ്ണ വിലയില്‍ ഉണ്ടായ വര്‍ധനവ് പ്രാദേശിക ഇന്ധന വില കുതിക്കാന്‍ കാരണമാകുന്നുവെന്നാണ് വിലയിരുത്തല്‍.

Also Read : 2,100 രൂപ നിക്ഷേപത്തില്‍ നേടാം 1 ലക്ഷം രൂപ വീതം പ്രതിമാസ പെന്‍ഷന്‍; എസ്‌ഐപി നിക്ഷേപം ഇങ്ങനെAlso Read : 2,100 രൂപ നിക്ഷേപത്തില്‍ നേടാം 1 ലക്ഷം രൂപ വീതം പ്രതിമാസ പെന്‍ഷന്‍; എസ്‌ഐപി നിക്ഷേപം ഇങ്ങനെ

ഇന്നത്തെ നിരക്ക്

ഇന്നത്തെ നിരക്ക്

മെട്രോ നഗരമായ ഡല്‍ഹിയില്‍ പെട്രോളിന് 102.94 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 91.42 രൂപയും. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 108.96 രൂപയാണ് വില. ഡീസലിന് 99.17 രൂപയും. മെയ് 29 മുതലാണ് നഗരത്തില്‍ പെട്രോള്‍ വില 100 രൂപ കടന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 105.18 രൂപയിലും ഡീസല്‍ ലിറ്ററിന് 98.35 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ജൂണ്‍ 26 മുതലാണ് ഇവിടെ പെട്രോള്‍ വില 100 രൂപ കടന്നത്.

Also Read : ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപമുണ്ടോ? ഈ നികുതി കാര്യങ്ങള്‍ അറിയൂAlso Read : ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപമുണ്ടോ? ഈ നികുതി കാര്യങ്ങള്‍ അറിയൂ

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 102.90 രൂപയിലെത്തി. ഡീസല്‍ ലിറ്ററിന് 96.17 രൂപയാണ്. കോഴിക്കോട് ഈ മാസം അഞ്ചിനാണ് പെട്രോള്‍ വില 100 രൂപയില്‍ എത്തിയത്. ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 103.34 രൂപയും ഡീസലിന് 96.69 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ക്രൂഡ് ഓയില്‍ വില

ക്രൂഡ് ഓയില്‍ വില

അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് ക്രൂഡ് ഓയില്‍ ബാരലിന് 82.63 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം ഡോളറിനെതിരേ 74.60 ലാണ് രൂപ വിനിമയം നടത്തുന്നത്. ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ ഇന്ധന കമ്പനികളാണ് ദിവസവും പെട്രോള്‍ ഡീസല്‍ വില പുതുക്കുന്നത്. രാജ്യാന്തര വിപണിയില്‍ ഒപെക് രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കുകയാണ്. ഈ രാജ്യങ്ങള്‍ ഉടനടി ഉല്‍പ്പാദനം വര്‍ധിപ്പിക്കില്ലെന്നാണു സൂചന. ഇതു എണ്ണ വില ഉയരാന്‍ കാരണമായേക്കാം.

Also Read : 40 വയസ്സ് മുതല്‍ വര്‍ഷം തോറും 50,000 രൂപ വീതം പെന്‍ഷന്‍; ഈ എല്‍ഐസി പോളിസിയെ അറിയാമോ?Also Read : 40 വയസ്സ് മുതല്‍ വര്‍ഷം തോറും 50,000 രൂപ വീതം പെന്‍ഷന്‍; ഈ എല്‍ഐസി പോളിസിയെ അറിയാമോ?

ഇന്ധന വില

ഇന്ധന വില

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ - രൂപാ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് ഇന്ധന വില നിശ്ചയിക്കുന്നത്. ഓരോ ദിവസവും രാവിലെ 6 മണി മുതലാണ് പുതിയ ഇന്ധന നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമ സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് ശേഷം മെയ് നാല് മുതലാണ് എണ്ണ കമ്പനികള്‍ ഇന്ധന നിരക്ക് വര്‍ധന പുനരാരംഭിച്ചത്.

Also Read : P2P വായ്പയിലൂടെ സ്വന്തമാക്കാം വലിയ തുകയുടെ നേട്ടങ്ങള്‍! കൂടുതല്‍ അറിയാംAlso Read : P2P വായ്പയിലൂടെ സ്വന്തമാക്കാം വലിയ തുകയുടെ നേട്ടങ്ങള്‍! കൂടുതല്‍ അറിയാം

എല്ലാ സംസ്ഥാനങ്ങളിലും ഇന്ധന വില സമാനമായിരിക്കില്ല

എല്ലാ സംസ്ഥാനങ്ങളിലും ഇന്ധന വില സമാനമായിരിക്കില്ല

എല്ലാ സംസ്ഥാനങ്ങളിലും നഗരങ്ങളിലും ഇന്ധന വില സമാനമായിരിക്കില്ല. മൂല്യ വര്‍ധിത നികുതി, ചരക്ക് കൂലി തുടങ്ങിയ പ്രാദേശിക നികുതികള്‍ക്ക് അനുസരിച്ച് ഇന്ധന വിലയിലും പ്രാദേശികമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവുമധികം വാറ്റ് ഈടാക്കുന്നത് രാജസ്ഥാനാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് രാജസ്ഥാന് പുറകിലായി ഉള്ളത്.

Also Read : റിസ്‌ക് തീരെയില്ലാതെ നിങ്ങളുടെ നിക്ഷേപം 124 മാസത്തില്‍ ഇരട്ടിയായി വര്‍ധിപ്പിക്കാംAlso Read : റിസ്‌ക് തീരെയില്ലാതെ നിങ്ങളുടെ നിക്ഷേപം 124 മാസത്തില്‍ ഇരട്ടിയായി വര്‍ധിപ്പിക്കാം

റെക്കോര്‍ഡ് ഉയരത്തില്‍

റെക്കോര്‍ഡ് ഉയരത്തില്‍

രാജ്യാന്തര എണ്ണവിലയ്ക്കനുസരിച്ച് ദിനംപ്രതി പ്രാദേശിക വില മാറുന്ന രീതിയാണു നിലവില്‍ ഇന്ത്യയില്‍ അവലംബിക്കുന്നത്. 15 ദിവസത്തെ ശരാശരിയുടെ അടിസ്ഥാനത്തിലാണ് വില നിര്‍ണയിക്കുന്നത്. നിലവില്‍ രാജ്യത്തെ പകുതി സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില 100 രൂപ പിന്നിട്ടുണ്ട്. ഇന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളില്‍ ഡീസല്‍ നിരക്കും സെഞ്ച്വറിയടിച്ചത് കാണാം. ഇറക്കുമതിയിലൂടെയാണ് എണ്ണ ആവശ്യകതയുടെ 85 ശതമാനവും ഇന്ത്യ നിറവേറ്റുന്നത്. ഇക്കാരണത്താല്‍ രാജ്യാന്തര വിപണിയിലെ ചെറിയ ചലനം പോലും ഇന്ത്യയില്‍ കാര്യമായി പ്രതിഫലിക്കുന്നുണ്ട്.

Read more about: fuel prices
English summary

fuel Price today 06/10/2021; petrol, diesel prices hiked to record rate | ഇന്ധന വിലയില്‍ കുതിപ്പ് തന്നെ; സംസ്ഥാനത്ത് പെട്രോള്‍ വില 105 കടന്നു

fuel Price today 06/10/2021; petrol, diesel prices hiked to record rate
Story first published: Wednesday, October 6, 2021, 12:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X