ഒമ്പതാം ദിനവും മാറ്റമില്ലാതെ ഇന്ധന വില

തുടര്‍ച്ചയായ ഒമ്പതാം ദിവസവും പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയാണ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് പെട്രോള്‍, ഡീസല്‍ വിലയുള്ളത്. ഈ മാസം 5ാം തീയ്യതിയാണ് അവസാനമായി ഇന്ധന വിലയില്‍ നേരിയ കുറവുണ്ടായത്. രാജ്യ

തുടര്‍ച്ചയായ ഒമ്പതാം ദിവസവും പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയാണ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് പെട്രോള്‍, ഡീസല്‍ വിലയുള്ളത്. ഈ മാസം 5ാം തീയ്യതിയാണ് അവസാനമായി ഇന്ധന വിലയില്‍ നേരിയ കുറവുണ്ടായത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിനും ഡീസലിനും 15 പൈസയാണ് അന്ന് കുറഞ്ഞത്. മുംബൈയില്‍ പെട്രോളിന് 13 പൈസയും ഡീസലിന് 14 പൈസയും കുറഞ്ഞു. സംസ്ഥാനത്ത് തിരുവനന്തപുരത്ത് പെട്രോള്‍ ഒരു ലിറ്ററിന് 14 പൈസ കുറഞ്ഞ് 103.42 രൂപയായി. ഡീസല്‍ വില 15 പൈസ കുറഞ്ഞ് 95.38 രൂപയാണ്. ഒരാഴ്ചയ്ക്ക് ശേഷം ഈ മാസം ഒന്നിന് ആയിരുന്നു ഇന്ധന പെട്രോള്‍ ഡീസല്‍ വിലയില്‍ ആദ്യം കുറവുണ്ടായത്. പെട്രോളിന് 14ഉം ഡീസലിന് 15ഉം പൈസയുമാണ് അന്ന് കുറച്ചത്.

ഇന്ധന വില സര്‍വ്വകാല റെക്കോര്‍ഡില്‍ തന്നെ

ഇന്ധന വില സര്‍വ്വകാല റെക്കോര്‍ഡില്‍ തന്നെ

അതിന് മുമ്പ് ആഗസ്ത് 24ാം തീയ്യതിയാണ് രാജ്യത്ത് ഏറ്റവും ഒടുവില്‍ ഇന്ധന വിലയില്‍ മാറ്റമുണ്ടായത്. പെട്രോള്‍ വിലയില്‍ 11 മുതല്‍ 15 പൈസയുടെ വരെ കുറവും ഡീസല്‍ വിലയില്‍ 14 മുതല്‍ 16 പൈസയുടെ കുറവുമാണ് അന്നുണ്ടായത്. ആഗസ്ത് 18 മുതല്‍ 20 വരെയുള്ള 3 ദിവസങ്ങളില്‍ ഡീസല്‍ വിലയില്‍ 60 പൈസയുടെ കുറവുണ്ടായിരുന്നു. എങ്കിലും കഴിഞ്ഞ ഒരു മാസത്തിലേറെയായി സര്‍വ്വകാല റെക്കോര്‍ഡില്‍ തുടരുകയാണ് രാജ്യത്തെ പ്രധാന നഗരങ്ങളിലെയെല്ലാം ഇന്ധന വില.

ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍

ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍

ഡല്‍ഹിയില്‍ 1 ലിറ്റര്‍ പെട്രോളിന്റെ വില 101.19 രൂപയാണ്. ഡീസല്‍ വില ലിറ്ററിന് 88.62 രൂപയും. മുംബൈയില്‍ 1 ലിറ്റര്‍ പെട്രോളിന്റെ വില 107.26 രൂപയാണ്. ഡീസല്‍ വില ലിറ്ററിന് 96.19 രൂപയും. ചെന്നൈയില്‍ ഇന്ന് പെട്രോള്‍ വില 98.96 രൂപയാണ്. ഡീസല്‍ വില 93.26 രൂപയും. സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക നികുതിയിളവ് കാരണമാണ് തമിഴ്നാട്ടില്‍ ഇന്ധന വിലയിലെ ഈ കുറവ്. കൊല്‍ക്കത്തയില്‍ 1 ലിറ്റര്‍ പെട്രോളിന് 101.62 രൂപയും 1 ലിറ്റര്‍ ഡീസലിന് 91.71 രൂപയുമാണ് ഇന്നത്തെ നിരക്ക്.

കേരളത്തില്‍ ഇന്ന്

കേരളത്തില്‍ ഇന്ന്

കേരളത്തില്‍ തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 103.42 രൂപയാണ്. ഡീസലിന്റെ വില ലിറ്ററിന് 95.38 രൂപയും. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.18 രൂപയാണ് വില. ഡീസല്‍ ഒരു ലിറ്ററിന് 93.26 രൂപയും. കോഴിക്കോട് നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 101.19 രൂപയാണ്. ഡീസല്‍ വില 93.70 രൂപയും.

ക്രൂഡ് ഓയില്‍ വില

ക്രൂഡ് ഓയില്‍ വില

അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് ക്രൂഡ് ഓയില്‍ ബാരലിന് 73.82 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം ഡോളറിനെതിരേ 73.57 ലാണ് രൂപ വിനിമയം നടത്തുന്നത്. ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ ഇന്ധന കമ്പനികളാണ് ദിവസവും പെട്രോള്‍ ഡീസല്‍ വില പുതുക്കുന്നത്.

ഇന്ധന വില

ഇന്ധന വില

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ - രൂപാ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് ഇന്ധന വില നിശ്ചയിക്കുന്നത്. ഓരോ ദിവസവും രാവിലെ 6 മണി മുതലാണ് പുതിയ ഇന്ധന നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമ സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് ശേഷം മെയ് നാല് മുതലാണ് എണ്ണ കമ്പനികള്‍ ഇന്ധന നിരക്ക് വര്‍ധന പുനരാരംഭിച്ചത്. പെട്രോള്‍ വില ഏറ്റവും അവസാനമായി വര്‍ധിച്ചത് ജൂലൈ 17നാണ്. അന്ന് പെട്രോളിന് 34 പൈസയാണ് വര്‍ധിച്ചത്.

പെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളില്‍

പെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളില്‍

കേരളം, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, ഒഡീഷ, തമിഴ്‌നാട്, ബിഹാര്‍, പഞ്ചാബ് തുടങ്ങി 15 സംസ്ഥാനങ്ങളിലെയും ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും രണ്ട് ജില്ലകളിലും പെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലെത്തിയിട്ടുണ്ട്. ഡല്‍ഹി, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവയുള്‍പ്പെടെ നാല് കേന്ദ്രഭരണ പ്രദേശങ്ങളിലെ പെട്രോള്‍ വിലയും ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ്. പശ്ചിമ ബംഗാള്‍, കേരളം, ആസ്സാം, തമിള്‍ നാട്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നിയമ സഭാ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായതിന് ശേഷം മെയ് 4 മുതല്‍ രാജ്യത്തെ ഇന്ധന വില തുടര്‍ച്ചയായി മുകളിലേക്ക് തന്നെയായിരുന്നു.

എല്ലാ സംസ്ഥാനങ്ങളിലും ഇന്ധന വില സമാനമായിരിക്കില്ല

എല്ലാ സംസ്ഥാനങ്ങളിലും ഇന്ധന വില സമാനമായിരിക്കില്ല

എല്ലാ സംസ്ഥാനങ്ങളിലും നഗരങ്ങളിലും ഇന്ധന വില സമാനമായിരിക്കില്ല. മൂല്യ വര്‍ധിത നികുതി, ചരക്ക് കൂലി തുടങ്ങിയ പ്രാദേശിക നികുതികള്‍ക്ക് അനുസരിച്ച് ഇന്ധന വിലയിലും പ്രാദേശികമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവുമധികം വാറ്റ് ഈടാക്കുന്നത് രാജസ്ഥാനാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് രാജസ്ഥാന് പുറകിലായി ഉള്ളത്.

പാചക വാതക വിലയില്‍ വര്‍ധന

പാചക വാതക വിലയില്‍ വര്‍ധന

പാചക വാതക വിലയിലും ഈ മാസം മാറ്റം വന്നിരുന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് ഉയര്‍ത്തിയത്. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വില സിലിണ്ടറിന് 73.50 രൂപയും വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്ക് പ്രകാരം ഗാര്‍ഹിക സിലിണ്ടറിന് 892 രൂപയും വാണിജ്യ സിലിണ്ടറിന് 1692.50 രൂപയുമാണ് വില. . 15 ദിവസത്തിനുള്ളില്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 50 രൂപയാണു വര്‍ധിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X