രാജ്യത്തെ ഇന്ധന വിലയിലെ കുതിപ്പ് തുടരുകയാണ്. വര്‍ധനവ് ഇതേ രീതിയില്‍ മുന്നോട്ട് പോയാല്‍ സംസ്ഥാനത്ത് നാളെ പെട്രോള്‍ വില 112 രൂപയ്ക്ക് മുകളിലായേക്കും. രണ്ട് ദിവസത്തിനുള്ളില്‍ പെട്രോള്‍ ഡീസല്‍ വില 103 കടക്കുകയും ചെയ്യും. ഓ
രാജ്യത്തെ ഇന്ധന വിലയിലെ കുതിപ്പ് തുടരുകയാണ്. വര്‍ധനവ് ഇതേ രീതിയില്‍ മുന്നോട്ട് പോയാല്‍ സംസ്ഥാനത്ത് നാളെ പെട്രോള്‍ വില 112 രൂപയ്ക്ക് മുകളിലായേക്കും. രണ്ട് ദിവസത്തിനുള്ളില്‍ പെട്രോള്‍ ഡീസല്‍ വില 103 കടക്കുകയും ചെയ്യും. ഓരോ ദിവസവും പെട്രോള്‍, ഡീസല്‍ നിരക്ക് റെക്കോര്‍ഡ് വില കുറിച്ച് മുന്നോട്ട് പോവുന്ന സാഹചര്യമാണ് നിലവിലുള്ളത്. രാജ്യാന്തര വിപണിയിലെ എണ്ണ വിലയില്‍ ഉണ്ടായ വര്‍ധനവ് പ്രാദേശിക ഇന്ധന വില കുതിക്കാന്‍ കാരണമാകുന്നുവെന്നാണ് വിലയിരുത്തല്‍.
ഇന്നത്തെ നിരക്ക്
മെട്രോ നഗരമായ ഡല്‍ഹിയില്‍ പെട്രോളിന് 105.84 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 94.57 രൂപയും. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 111.77 രൂപയാണ് വില. ഡീസലിന് 102.52 രൂപയും. മെയ് 29 മുതലാണ് നഗരത്തില്‍ പെട്രോള്‍ വില 100 രൂപ കടന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 108.09 രൂപയിലും ഡീസല്‍ ലിറ്ററിന് 101.67 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ജൂണ്‍ 26 മുതലാണ് ഇവിടെ പെട്രോള്‍ വില 100 രൂപ കടന്നത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 105.75 രൂപയിലെത്തി. ഡീസല്‍ ലിറ്ററിന് 99.42 രൂപയാണ്. കോഴിക്കോട് ഈ മാസം അഞ്ചിനാണ് പെട്രോള്‍ വില 100 രൂപയില്‍ എത്തിയത്. ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 106.19 രൂപയും ഡീസലിന് 99.88 രൂപയുമാണ് ഇന്നത്തെ നിരക്ക്.
നികുതി കുറയ്ക്കണമെന്ന ആവശ്യം ശക്തം
ഇന്ധനവില വര്‍ദ്ധനവ് കുറയ്ക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ വില കുറയുമെന്നാണ് കേന്ദ്രം മുന്നോട്ടുവയ്ക്കുന്ന വാദം. എന്നാല്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഭൂരിപക്ഷം സംസ്ഥാനങ്ങള്‍ എതിര്‍ത്തതോടെ ഇന്ധന വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന തീരുമാനത്തിലേക്ക് ജിഎസ്ടി കൗണ്‍സില്‍ എത്തുകയായിരുന്നു.
ക്രൂഡ് ഓയില്‍ വില
അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് ക്രൂഡ് ഓയില്‍ ബാരലിന് 84.47 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം ഡോളറിനെതിരേ 75.04 ലാണ് രൂപ വിനിമയം നടത്തുന്നത്. ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ ഇന്ധന കമ്പനികളാണ് ദിവസവും പെട്രോള്‍ ഡീസല്‍ വില പുതുക്കുന്നത്. രാജ്യാന്തര വിപണിയില്‍ ഒപെക് രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കുകയാണ്. ഈ രാജ്യങ്ങള്‍ ഉടനടി ഉല്‍പ്പാദനം വര്‍ധിപ്പിക്കില്ലെന്നാണു സൂചന. ഇതു എണ്ണ വില ഉയരാന്‍ കാരണമായേക്കാം.
ഇന്ധന വില
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ - രൂപാ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് ഇന്ധന വില നിശ്ചയിക്കുന്നത്. ഓരോ ദിവസവും രാവിലെ 6 മണി മുതലാണ് പുതിയ ഇന്ധന നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമ സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് ശേഷം മെയ് നാല് മുതലാണ് എണ്ണ കമ്പനികള്‍ ഇന്ധന നിരക്ക് വര്‍ധന പുനരാരംഭിച്ചത്.
എല്ലാ സംസ്ഥാനങ്ങളിലും ഇന്ധന വില സമാനമായിരിക്കില്ല
എല്ലാ സംസ്ഥാനങ്ങളിലും നഗരങ്ങളിലും ഇന്ധന വില സമാനമായിരിക്കില്ല. മൂല്യ വര്‍ധിത നികുതി, ചരക്ക് കൂലി തുടങ്ങിയ പ്രാദേശിക നികുതികള്‍ക്ക് അനുസരിച്ച് ഇന്ധന വിലയിലും പ്രാദേശികമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവുമധികം വാറ്റ് ഈടാക്കുന്നത് രാജസ്ഥാനാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് രാജസ്ഥാന് പുറകിലായി ഉള്ളത്.
റെക്കോര്‍ഡ് ഉയരത്തില്‍
രാജ്യാന്തര എണ്ണവിലയ്ക്കനുസരിച്ച് ദിനംപ്രതി പ്രാദേശിക വില മാറുന്ന രീതിയാണു നിലവില്‍ ഇന്ത്യയില്‍ അവലംബിക്കുന്നത്. 15 ദിവസത്തെ ശരാശരിയുടെ അടിസ്ഥാനത്തിലാണ് വില നിര്‍ണയിക്കുന്നത്. ഇറക്കുമതിയിലൂടെയാണ് എണ്ണ ആവശ്യകതയുടെ 85 ശതമാനവും ഇന്ത്യ നിറവേറ്റുന്നത്. ഇക്കാരണത്താല്‍ രാജ്യാന്തര വിപണിയിലെ ചെറിയ ചലനം പോലും ഇന്ത്യയില്‍ കാര്യമായി പ്രതിഫലിക്കുന്നുണ്ട്. അതേസമയം കഴിഞ്ഞയാഴ്ച എണ്ണക്കമ്പനികള്‍ പാചക വാതക വിലയും വര്‍ധിപ്പിച്ചിരുന്നു. ഗാര്‍ഹിക സിലിണ്ടറിന് 15 രൂപയാണ് വര്‍ധിപ്പിച്ചത്. വാണിജ്യ സിലിണ്ടറിന് രണ്ടു രൂപ കുറയ്ക്കുകയും ചെയ്തു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications