ഡീസല്‍ വില കുറഞ്ഞു; പെട്രോള്‍ വിലയില്‍ മാറ്റമില്ല

രാജ്യത്ത് ഡീസല്‍ വിലയില്‍ നേരിയ മാറ്റം. ആഗസ്ത് മാസത്തില്‍ ഇതാദ്യമായാണ് ഡീസല്‍ വിലയില്‍ മാറ്റമുണ്ടാകുന്നത്. ഇന്ന് ഡീസല്‍ ലിറ്ററിന് 21 പൈസ കുറഞ്ഞു. എന്നാല്‍ അതേ സമയം പെട്രോള്‍ വില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ഒരു മാസമ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് ഡീസല്‍ വിലയില്‍ നേരിയ മാറ്റം. ആഗസ്ത് മാസത്തില്‍ ഇതാദ്യമായാണ് ഡീസല്‍ വിലയില്‍ മാറ്റമുണ്ടാകുന്നത്. ഇന്ന് ഡീസല്‍ ലിറ്ററിന് 21 പൈസ കുറഞ്ഞു. എന്നാല്‍ അതേ സമയം പെട്രോള്‍ വില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ഒരു മാസമായി സര്‍വ്വകാല റെക്കോര്‍ഡില്‍ തുടരുകയാണ് രാജ്യത്തെ പ്രധാന നഗരങ്ങളിലെയെല്ലാം പെട്രോള്‍, ഡീസല്‍ വില. ജൂലൈ 17 മുതല്‍ ഇന്ധന വിലയില്‍ മാറ്റമുണ്ടായിട്ടില്ല. അഞ്ച് സംസ്ഥാനങ്ങളിലെ നിയമ സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് ശേഷം മെയ് നാല് മുതലാണ് എണ്ണ കമ്പനികള്‍ ഇന്ധന നിരക്ക് വര്‍ധന പുനരാരംഭിച്ചത്.

 

Also Read : പ്രധാന്‍ മന്ത്രി വയ വന്ദന്‍ യോജനയോ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമോ? കൂടുതല്‍ നേട്ടം ഏതില്‍ നിന്നും?Also Read : പ്രധാന്‍ മന്ത്രി വയ വന്ദന്‍ യോജനയോ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമോ? കൂടുതല്‍ നേട്ടം ഏതില്‍ നിന്നും?

കേരളത്തില്‍ ഇന്ന്

കേരളത്തില്‍ ഇന്ന്

കേരളത്തില്‍ തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 103.82 രൂപയാണ്. ഡീസലിന്റെ വില ലിറ്ററിന് 96.26 രൂപയും. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.57 രൂപയാണ് വില. ഡീസല്‍ ഒരു ലിറ്ററിന് 94.13 രൂപയും. കോഴിക്കോട് നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 102.00 രൂപയാണ്. ഡീസല്‍ വില 94.57 രൂപയും.

Also Read : പ്രധാന്‍ മന്ത്രി മുദ്ര യോജന; 10 ലക്ഷം രൂപയുടെ സാമ്പത്തീക സഹായം പിഎന്‍ബി വഴിയുംAlso Read : പ്രധാന്‍ മന്ത്രി മുദ്ര യോജന; 10 ലക്ഷം രൂപയുടെ സാമ്പത്തീക സഹായം പിഎന്‍ബി വഴിയും

കേരളത്തിലെ പെട്രോള്‍ വില

കാസര്‍ഗോഡ് - 102.75 രൂപ
കണ്ണൂര്‍ - 102.48 രൂപ
വയനാട് - 103.27 രൂപ
കോഴിക്കോട് - 102.29 രൂപ
മലപ്പുറം - 102.38 രൂപ
പാലക്കാട് - 102.72 രൂപ
തൃശൂര്‍ - 102.37 രൂപ
എറണാകുളം - 102.04 രൂപ
ഇടുക്കി - 103.33 രൂപ
കോട്ടയം - 102.29 രൂപ
ആലപ്പുഴ - 102.72 രൂപ
പത്തനംതിട്ട - 103.01 രൂപ
തിരുവനന്തപുരം - 103.55 രൂപ

Also Read : 5 വര്‍ഷത്തില്‍ 2,000% നേട്ടം; ജുന്‍ജുന്‍വാല നിക്ഷേപത്തിന് തയ്യാറെടുക്കുന്ന ഈ കമ്പനിയെക്കുറിച്ച് അറിയാമോ?Also Read : 5 വര്‍ഷത്തില്‍ 2,000% നേട്ടം; ജുന്‍ജുന്‍വാല നിക്ഷേപത്തിന് തയ്യാറെടുക്കുന്ന ഈ കമ്പനിയെക്കുറിച്ച് അറിയാമോ?

പ്രധാന ഇന്ത്യന്‍ നഗരങ്ങളിലെ വില

പ്രധാന ഇന്ത്യന്‍ നഗരങ്ങളിലെ വില

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 101.84 രൂപയാണ് ഇന്നത്തെ നിരക്ക്. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ ഡീസലിന്റെ ഇന്നത്തെ വില 89.67 രൂപയാണ്. മുബൈ നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 107.83 രൂപയാണ്. ഡീസലിന് ലിറ്ററിന് 97.25 രൂപയും. ഒരു ലിറ്റര്‍ പെട്രോളിന് 101.49 രൂപയാണ് ചെന്നൈ നഗരത്തില്‍. 1 ലിറ്റര്‍ ഡീസലിന്റെ വില 94.39 രൂപയും.

കൊല്‍ക്കത്തയില്‍ 1 ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 102.08 രൂപയാണ്. 1 ലിറ്റര്‍ ഡീസലിന്റെ കൊല്‍ക്കത്തയിലെ ഇന്നത്തെ വില 93.02 രൂപയും. ഭോപ്പാല്‍ നഗരത്തില്‍ പെട്രോള്‍ ലിറ്ററിന് 110.20 രൂപയും ഡീസലിന് ഒരു ലിറ്ററിന് 98.67 രൂപയുമാണ്.

Also Read : 10,000 രൂപ നിക്ഷേപിക്കൂ, 7 ലക്ഷത്തോളം തിരികെ നേടാം!Also Read : 10,000 രൂപ നിക്ഷേപിക്കൂ, 7 ലക്ഷത്തോളം തിരികെ നേടാം!

ക്രൂഡ് ഓയില്‍ വില

ക്രൂഡ് ഓയില്‍ വില

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ക്രൂഡ് ഓയില്‍ ബാരലിന് 70.59 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം രൂപയുടെ മൂല്യത്തില്‍ കുറവുണ്ടായി. ഡോളറിനെതിരേ 74.32ലാണ് രൂപ വിനിമയം നടത്തുന്നത്. ഇന്നലെ ഇത് 74.24ല്‍ ആയിരുന്നു. ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ ഇന്ധന കമ്പനികളാണ് ദിവസവും പെട്രോള്‍ ഡീസല്‍ വില പുതുക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ - രൂപാ വിിമയം നിരക്കും അടിസ്ഥാനമാക്കിയാണ് ഇന്ധന വില നിശ്ചയിക്കുന്നത്. ഓരോ ദിവസവും രാവിലെ 6 മണി മുതലാണ് പുതിയ ഇന്ധന നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്.

Also Read : ഈ ഗവണ്‍മെന്റ് പദ്ധതികളില്‍ മാസം 1,000 രൂപാ വീതം നിക്ഷേപിക്കൂ, ലക്ഷങ്ങള്‍ തിരികെ നേടാം!Also Read : ഈ ഗവണ്‍മെന്റ് പദ്ധതികളില്‍ മാസം 1,000 രൂപാ വീതം നിക്ഷേപിക്കൂ, ലക്ഷങ്ങള്‍ തിരികെ നേടാം!

പെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളില്‍

പെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളില്‍

കേരളം, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, ഒഡീഷ, തമിഴ്‌നാട്, ബിഹാര്‍, പഞ്ചാബ് തുടങ്ങി 15 സംസ്ഥാനങ്ങളിലെയും ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും രണ്ട് ജില്ലകളിലും പെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലെത്തിയിട്ടുണ്ട്. ഡല്‍ഹി, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവയുള്‍പ്പെടെ നാല് കേന്ദ്രഭരണ പ്രദേശങ്ങളിലെ പെട്രോള്‍ വിലയും ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ്. പശ്ചിമ ബംഗാള്‍, കേരളം, ആസ്സാം, തമിള്‍ നാട്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നിയമ സഭാ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായതിന് ശേഷം മെയ് 4 മുതല്‍ രാജ്യത്തെ ഇന്ധന വില തുടര്‍ച്ചയായി മുകളിലേക്ക് തന്നെയായിരുന്നു.

Also Read : ഈ ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഇനി എന്തും ഇഎംഐയില്‍ വാങ്ങാം!Also Read : ഈ ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഇനി എന്തും ഇഎംഐയില്‍ വാങ്ങാം!

എല്ലാ സംസ്ഥാനങ്ങളിലും ഇന്ധന വില സമാനമായിരിക്കില്ല

എല്ലാ സംസ്ഥാനങ്ങളിലും ഇന്ധന വില സമാനമായിരിക്കില്ല

എല്ലാ സംസ്ഥാനങ്ങളിലും നഗരങ്ങളിലും ഇന്ധന വില സമാനമായിരിക്കില്ല. മൂല്യ വര്‍ധിത നികുതി, ചരക്ക് കൂലി തുടങ്ങിയ പ്രാദേശിക നികുതികള്‍ക്ക് അനുസരിച്ച് ഇന്ധന വിലയിലും പ്രാദേശികമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവുമധികം വാറ്റ് ഈടാക്കുന്നത് രാജസ്ഥാനാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് രാജസ്ഥാന് പുറകിലായി ഉള്ളത്.

Also Read : എന്താണ് കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡ്? എങ്ങനെ അപേക്ഷിക്കണം എന്നറിയാംAlso Read : എന്താണ് കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡ്? എങ്ങനെ അപേക്ഷിക്കണം എന്നറിയാം

പ്രധാന നഗരങ്ങളിലെ ഇന്ധന വില

പ്രധാന നഗരങ്ങളിലെ ഇന്ധന വില

രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധന വില അറിയാം

മുംബൈ
പെട്രോള്‍ - ലിറ്ററിന് 107.83 രൂപ
ഡീസല്‍ - ലിറ്ററിന് 97.24 രൂപ

ഡല്‍ഹി
പെട്രോള്‍ - ലിറ്ററിന് 101.84 രൂപ
ഡീസല്‍ - ലിറ്ററിന് 89.67 രൂപ

ചെന്നൈ
പെട്രോള്‍ - ലിറ്ററിന് 99.47 രൂപ
ഡീസല്‍ - ലിറ്ററിന് 94.20 രൂപ

കൊല്‍ക്കത്ത
പെട്രോള്‍ - ലിറ്ററിന് 102.08 രൂപ
ഡീസല്‍ - ലിറ്ററിന് 92.82 രൂപ

Read more about: fuel prices
English summary

Fuel price today 18/08/2021; Petrol Prices remains Unchanged, Diesel Rate decreased | ഡീസല്‍ വില കുറഞ്ഞു; പെട്രോള്‍ വിലയില്‍ മാറ്റമില്ല

Fuel price today 18/08/2021; Petrol Prices remains Unchanged, Diesel Rate decreased
Story first published: Wednesday, August 18, 2021, 12:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X