ഡീസല്‍ വിലയില്‍ ഇന്നും കുറവ്; പെട്രോള്‍ വിലയില്‍ മാറ്റമില്ല

രാജ്യത്ത് ഡീസല്‍ വില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. 20 പൈസയുടെ കുറവാണ് ഇന്ന് ഡീസല്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്. ഇന്നലെ ലിറ്ററിന് 21 പൈസയാണ് കുറഞ്ഞത്. അതേ സമയം പെട്രോള്‍ വില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ഒരു മാ

രാജ്യത്ത് ഡീസല്‍ വില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. 20 പൈസയുടെ കുറവാണ് ഇന്ന് ഡീസല്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്. ഇന്നലെ ലിറ്ററിന് 21 പൈസയാണ് കുറഞ്ഞത്. അതേ സമയം പെട്രോള്‍ വില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ഒരു മാസത്തിലേറെയായി സര്‍വ്വകാല റെക്കോര്‍ഡില്‍ തുടരുകയാണ് രാജ്യത്തെ പ്രധാന നഗരങ്ങളിലെയെല്ലാം ഇന്ധന വില.

രണ്ട് ദിവസത്തില്‍ 41 പൈസയുടെ കുറവ്

രണ്ട് ദിവസത്തില്‍ 41 പൈസയുടെ കുറവ്

രണ്ട് ദിവസത്തില്‍ 41 പൈസയുടെ കുറവാണ് ഡീസല്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമ സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് ശേഷം മെയ് നാല് മുതലാണ് എണ്ണ കമ്പനികള്‍ ഇന്ധന നിരക്ക് വര്‍ധന പുനരാരംഭിച്ചത്. പെട്രോള്‍ വില ഏറ്റവും അവസാനമായി വര്‍ധിച്ചത് ജൂലൈ 17നാണ്. അന്ന് പെട്രോളിന് 34 പൈസയാണ് വര്‍ധിച്ചത്.

കേരളത്തില്‍ ഇന്ന്

കേരളത്തില്‍ ഇന്ന്

കേരളത്തില്‍ തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 103.82 രൂപയാണ്. ഡീസലിന്റെ വില ലിറ്ററിന് 96.06 രൂപയും. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.57 രൂപയാണ് വില. ഡീസല്‍ ഒരു ലിറ്ററിന് 93.93 രൂപയും. കോഴിക്കോട് നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 102.00 രൂപയാണ്. ഡീസല്‍ വില 94.37 രൂപയും.

കേരളത്തിലെ പെട്രോള്‍ വില

കേരളത്തിലെ പെട്രോള്‍ വില

കാസര്‍ഗോഡ് - 102.75 രൂപ

കണ്ണൂര്‍ - 102.48 രൂപ
വയനാട് - 103.27 രൂപ
കോഴിക്കോട് - 102.29 രൂപ
മലപ്പുറം - 102.38 രൂപ
പാലക്കാട് - 102.72 രൂപ
തൃശൂര്‍ - 102.37 രൂപ
എറണാകുളം - 102.04 രൂപ
ഇടുക്കി - 103.33 രൂപ
കോട്ടയം - 102.29 രൂപ
ആലപ്പുഴ - 102.72 രൂപ
പത്തനംതിട്ട - 103.01 രൂപ
തിരുവനന്തപുരം - 103.55 രൂപ

ക്രൂഡ് ഓയില്‍ വില

ക്രൂഡ് ഓയില്‍ വില

ഇന്ന് ക്രൂഡ് ഓയില്‍ ബാരലിന് 69.69 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം രൂപയുടെ മൂല്യത്തില്‍ കുറവുണ്ടായി. ഡോളറിനെതിരേ 74.39ലാണ് രൂപ വിനിമയം നടത്തുന്നത്. ഇന്നലെ ഇത് 74.32ല്‍ ആയിരുന്നു. ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ ഇന്ധന കമ്പനികളാണ് ദിവസവും പെട്രോള്‍ ഡീസല്‍ വില പുതുക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ - രൂപാ വിിമയം നിരക്കും അടിസ്ഥാനമാക്കിയാണ് ഇന്ധന വില നിശ്ചയിക്കുന്നത്. ഓരോ ദിവസവും രാവിലെ 6 മണി മുതലാണ് പുതിയ ഇന്ധന നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്.

പെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളില്‍

പെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളില്‍

കേരളം, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, ഒഡീഷ, തമിഴ്നാട്, ബിഹാര്‍, പഞ്ചാബ് തുടങ്ങി 15 സംസ്ഥാനങ്ങളിലെയും ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും രണ്ട് ജില്ലകളിലും പെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലെത്തിയിട്ടുണ്ട്. ഡല്‍ഹി, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവയുള്‍പ്പെടെ നാല് കേന്ദ്രഭരണ പ്രദേശങ്ങളിലെ പെട്രോള്‍ വിലയും ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ്.

പശ്ചിമ ബംഗാള്‍, കേരളം, ആസ്സാം, തമിള്‍ നാട്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നിയമ സഭാ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായതിന് ശേഷം മെയ് 4 മുതല്‍ രാജ്യത്തെ ഇന്ധന വില തുടര്‍ച്ചയായി മുകളിലേക്ക് തന്നെയായിരുന്നു.

എല്ലാ സംസ്ഥാനങ്ങളിലും ഇന്ധന വില സമാനമായിരിക്കില്ല

എല്ലാ സംസ്ഥാനങ്ങളിലും ഇന്ധന വില സമാനമായിരിക്കില്ല

എല്ലാ സംസ്ഥാനങ്ങളിലും നഗരങ്ങളിലും ഇന്ധന വില സമാനമായിരിക്കില്ല. മൂല്യ വര്‍ധിത നികുതി, ചരക്ക് കൂലി തുടങ്ങിയ പ്രാദേശിക നികുതികള്‍ക്ക് അനുസരിച്ച് ഇന്ധന വിലയിലും പ്രാദേശികമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവുമധികം വാറ്റ് ഈടാക്കുന്നത് രാജസ്ഥാനാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് രാജസ്ഥാന് പുറകിലായി ഉള്ളത്.

പ്രധാന നഗരങ്ങളിലെ ഇന്ധന വില

പ്രധാന നഗരങ്ങളിലെ ഇന്ധന വില

രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധന വില അറിയാം

മുംബൈ
പെട്രോള്‍ - ലിറ്ററിന് 107.83 രൂപ
ഡീസല്‍ - ലിറ്ററിന് 97.04 രൂപ

ഡല്‍ഹി
പെട്രോള്‍ - ലിറ്ററിന് 101.84 രൂപ
ഡീസല്‍ - ലിറ്ററിന് 89.47 രൂപ

ചെന്നൈ
പെട്രോള്‍ - ലിറ്ററിന് 99.47 രൂപ
ഡീസല്‍ - ലിറ്ററിന് 94.02 രൂപ

കൊല്‍ക്കത്ത
പെട്രോള്‍ - ലിറ്ററിന് 102.08 രൂപ
ഡീസല്‍ - ലിറ്ററിന് 92.57 രൂപ

ബംഗളൂരു

പെട്രോള്‍ - ലിറ്ററിന് 105.5 രൂപ
ഡീസല്‍ - ലിറ്ററിന് 94.86 രൂപ

ഹൈദരാബാദ്

പെട്രോള്‍ - ലിറ്ററിന് 105.83 രൂപ

ഡീസല്‍ - ലിറ്ററിന് 97.53 രൂപ

 

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X