ഇന്ധന വില ഉടൻ 10 ശതമാനം കുറയാൻ സാധ്യത, കാരണമെന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചില്ലറ ഇന്ധന വില കുറഞ്ഞത് 10 ശതമാനമെങ്കിലും ഉടൻ കുറയ്ക്കാൻ സാധ്യത. മെത്തനോൾ മിശ്രിത ഇന്ധനം അവതരിപ്പിച്ച് ഇന്ധന നിരക്ക് കുറയ്ക്കാനുള്ള ഓപ്ഷനാണ് കേന്ദ്രം വിലയിരുത്തുന്നത്. ഇന്ധന ഇറക്കുമതി ബിൽ പ്രതിവർഷം കുറഞ്ഞത് 5,000 കോടി രൂപ കുറയ്ക്കാനും വാഹന മലിനീകരണ തോത് 30 ശതമാനത്തിലധികം കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണിത്.

വില വ്യത്യാസം

വില വ്യത്യാസം

നിലവിൽ വാഹനങ്ങളിൽ 10 ശതമാനം വരെ എത്തനോൾ മിശ്രിത ഇന്ധനമാണ് ഉപയോഗിക്കുന്നത്. എന്നാൽ എഥനോൾ ഉത്പാദിപ്പിക്കാൻ ലിറ്ററിന് 42 രൂപയാണ് നിരക്ക്. എന്നാൽ മെഥനോൾ അഥവാ മീഥൈൽ ആൽക്കഹോൾ ഉദ്പാതിപ്പിക്കാൻ ലിറ്ററിന് 20 രൂപയിൽ താഴെ മാത്രമേ ചെലവുള്ളൂ.

നോട്ടു നിരോധനം: പെട്രോള്‍ പമ്പുകള്‍ വഴി എത്ര രൂപ തിരികെയെത്തിയെന്ന് അറിയില്ലെന്ന് ആര്‍ബിഐനോട്ടു നിരോധനം: പെട്രോള്‍ പമ്പുകള്‍ വഴി എത്ര രൂപ തിരികെയെത്തിയെന്ന് അറിയില്ലെന്ന് ആര്‍ബിഐ

മന്ത്രിയുടെ ആവശ്യം

മന്ത്രിയുടെ ആവശ്യം

വാണിജ്യാവശ്യങ്ങൾക്കായി മെഥനോൾ വ്യാപകമായി ലഭ്യമാക്കാൻ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ധനം ലഭ്യമാക്കുകയെന്നത് ഇനി പെട്രോളിയം മന്ത്രാലയത്തിന്റെ ജോലിയാണ്. സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ മാർക്കറ്റിംഗ് കമ്പനിയായ ഇന്ത്യൻ ഓയിൽ എം 15 മിശ്രിത ഇന്ധനം നിർമ്മിക്കാൻ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. 15 ശതമാനം മെഥനോൾ, 85 ശതമാനം പെട്രോൾ ഈ അനുപാതത്തിലാണ് ഇന്ധനം ലഭിക്കുക.

പരീക്ഷണം വിജയം

പരീക്ഷണം വിജയം

എം 15 മിശ്രിത ഇന്ധനത്തിന്റെ 65,000 കിലോമീറ്റർ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ടെന്നും മെഥനോൾ മിശ്രിത ഇന്ധനം പ്രവർത്തിപ്പിക്കാൻ വാഹനങ്ങളിൽ മാറ്റമൊന്നും ആവശ്യമില്ലെന്ന് നിതി ആയോഗ് ഡാറ്റ ഉദ്ധരിച്ച് ചില ദേശീയ മാധ്യമങ്ങൾ പറയുന്നു. എണ്ണ ഇറക്കുമതി ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ആശങ്കയാണ്. രാജ്യത്തെ ക്രൂഡ് ഇറക്കുമതിയ്ക്ക് പ്രതിവർഷം 5 ലക്ഷം കോടി രൂപ ചെലവ് വരും. 2,900 കോടി ലിറ്റർ പെട്രോളും 9,000 കോടി ലിറ്റർ ഡീസലുമാണ് ഇന്ത്യയിൽ ഉപയോഗിക്കുന്നത്.

ഒക്ടോബര്‍ മുതല്‍ ചില നിത്യോപയോഗ സാധനങ്ങളുടെ വിലകൂടുമെന്ന് നിങ്ങള്‍ക്കറിയാമോ?ഒക്ടോബര്‍ മുതല്‍ ചില നിത്യോപയോഗ സാധനങ്ങളുടെ വിലകൂടുമെന്ന് നിങ്ങള്‍ക്കറിയാമോ?

ഉത്പാദനം എവിടെ?

ഉത്പാദനം എവിടെ?

നിലവിൽ, നമ്രൂപ് ആസ്ഥാനമായുള്ള അസം പെട്രോകെമിക്കൽസിലാണ് മെഥനോൾ നിർമ്മിക്കുന്നത്. 2020 ഏപ്രിലിൽ അതിന്റെ ഉൽപാദന ശേഷി പ്രതിദിനം 600 ടണ്ണായി ഉയർത്താനാണ് കമ്പനി പദ്ധതിയിടുന്നത്. കൂടാതെ, പശ്ചിമ ബംഗാളും ജാർഖണ്ഡും വാണിജ്യപരമായ ഉൽപാദനത്തിനായി കൽക്കരി ഖനി നീക്കിവച്ചിട്ടുണ്ട്.

ഇന്ധന വില: എയർ ഇന്ത്യയ്ക്ക് പണിയാകുംഇന്ധന വില: എയർ ഇന്ത്യയ്ക്ക് പണിയാകും

English summary

ഇന്ധന വില ഉടൻ 10 ശതമാനം കുറയാൻ സാധ്യത, കാരണമെന്ത്?

Retail fuel prices are likely to drop by at least 10 percent soon. Read in malayalam.
Story first published: Wednesday, December 25, 2019, 9:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X