രാജ്യത്ത് ശനിയാഴ്ചയും ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു. ഉയർന്ന വാറ്റ് കാരണം ഡൽഹിയിൽ ഇപ്പോഴും ഡീസലിന് പെട്രോളിനേക്കാൾ വില കുടുതലാണ്. ഡൽഹിയിൽ നിലവിൽ പെട്രോൾ ലിറ്ററിന് 80.43 രൂപയും ഡീസൽ ലിറ്ററിന് 80.78 രൂപയുമാണ് വില. കേരളത്തിൽ ഇന്ന് പെട്രോളിന് 82.15 രൂപയും ഡീസലിന് 77.92 രൂപയുമാണ് വില. രാജ്യതലസ്ഥാനത്ത് രണ്ടിന്റേയും വില തമ്മിൽ ചെറിയ വ്യത്യാസമാണുള്ളതെങ്കിലും ഡീസലിന്റേത് എക്കാലത്തേയും ഉയർന്ന നിരക്കാണ് നിലവിലേത്. ഇന്നലെ ഡീസലിന് 25 പൈസയാണ് ഡൽഹിയിൽ ഉയർന്നത്. തുടർച്ചയായി ഇന്ധന വില മാറ്റമില്ലാതെ തുടരുന്നതിനിടെ കഴിഞ്ഞ എട്ടാം തീയതി ഡീസലിന് കേരളത്തിലടക്കം മിക്ക സംസ്ഥാനങ്ങളിലും വില ഉയർന്നിരുന്നു. അതേസമയം, പെട്രോൾ വില കഴിഞ്ഞ 13 ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്.

രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലെ ഇന്ധന വില;
മറ്റ് നഗരങ്ങളിൽ ഡീസലിനെ അപേക്ഷിച്ച് പെട്രോളിന്റെ വില കൂടുതലാണ്. കൊൽക്കത്തയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 82.10 രൂപയും 75.89 രൂപയുമാണ്. സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് ഇപ്പോഴും 87.19 രൂപയും ഒരു ലിറ്റർ ഡീസലിന് 79.05 രൂപയുമാണ് വില. നോയിഡയിലെ പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 81.08 രൂപയും 72.80 രൂപയുമാണ്. ചെന്നൈയിൽ പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ലാതെ യഥാക്രമം 83.63 രൂപയും 77.91 രൂപയുമാണ്. ഡൽഹിയിൽ നിന്ന് വ്യത്യസ്തമായി കൊൽക്കത്ത, മുംബൈ, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളിൽ പെട്രോളിന്റെ വില ഡീസലിനേക്കാൾ വളരെ കൂടുതലാതാണ്. ഗുഡ്ഗാവിൽ പെട്രോൾ വിലയിൽ മാറ്റമില്ലാതെ 78.64 രൂപയും ഡീസൽ വില ലിറ്ററിന് 72.98 രൂപയുമാണ്.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 82.15 രൂപയും ഡീസലിന് 77.92 രൂപയുമാണ് വില. കൊച്ചിയില്‍ പ്രെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 80.37 രൂപയും 76.19 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 80.71 രൂപയും ഡീസലിന് 76.55 രൂപയുമാണ് ഇന്നത്തെ വില. ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിര്‍ണയിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
