തുടർച്ചയായ 14-ാം ദിവസവും രാജ്യത്ത് ഇന്ധനവിലയിൽ മാറ്റമില്ല. കൊറോണ വൈറസ് മഹാമാരിയും സൗദി-റഷ്യ വിലയുദ്ധം എന്നിവ മൂലം ബ്രെൻറ് ക്രൂഡ് ഓയിൽ വില 5 ശതമാനം ഇടിഞ്ഞ് ബാരലിന് 25 ഡോളറിൽ താഴെയായിട്ടും ഇന്ത്യയിൽ ഇന്ധന വിലയിൽ മാറ്റമില്ല. ഡൽഹിയിൽ ഇന്ന് ഒരു ലിറ്റർ പെട്രോളിന് 69.59 രൂപയും ഡീസലിന് ലിറ്ററിന് 62.29 രൂപയുമാണ് വില. ഞായറാഴ്ചത്തെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ മാറ്റമില്ല. നികുതി കുറവായതിനാൽ മിക്ക സംസ്ഥാനങ്ങളേക്കാളും കുറഞ്ഞ വിലയാണ് ഡൽഹിയിൽ പെട്രോളിനും ഡീസലിനും ഈടാക്കുന്നത്.
പ്രധാന നഗരങ്ങളിലെ വില
ഈ മാസം ഇതുവരെ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 2.12 രൂപയും ദേശീയ തലസ്ഥാന മേഖലയിൽ (എൻസിആർ) ഡീസലിന്റെ വില ലിറ്ററിന് 2.01 രൂപയും കുറഞ്ഞു. മുംബൈയിലെ ആളുകൾ ഒരു ലിറ്റർ പെട്രോളിന് 75.30 രൂപയും ഡീസലിന് ലിറ്ററിന് 65.21 രൂപയുമാണ് നൽകേണ്ടത്. കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിന് 72.29 രൂപയും ഡീസലിന് ലിറ്ററിന് 64.62 രൂപയുമാണ് വില. ചെന്നൈയിൽ പെട്രോളിന്റെയും ഡീസലിന്റെയും പ്രാദേശിക വില യഥാക്രമം ലിറ്ററിന് 72.28 രൂപയും 65.71 രൂപയുമാണ്. ഗുരുഗ്രാമിൽ പെട്രോൾ വില ലിറ്ററിന് 70.21 രൂപയും ഡീസലിന് ലിറ്ററിന് 62.08 രൂപയുമാണ്. നോയിഡയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 72.03 രൂപയും ലിറ്ററിന് 62.96 രൂപയുമാണ്. ഹൈദരാബാദിലാണെങ്കിൽ, ഒരു ലിറ്റർ പെട്രോളിന് 73.97 ഉം ഡീസലിന് 67.82 രൂപയും നൽകേണ്ടിവരും. അതുപോലെ തന്നെ ബെംഗളൂരുവിൽ പെട്രോളും ഡീസലും യഥാക്രമം 71.97 രൂപയ്ക്കും ലിറ്ററിന് 64.41 രൂപയ്ക്കുമാണ് വിൽക്കുന്നത്. കേരളത്തിൽ പെട്രോളിന് 73.11 രൂപയും ഡീസലിന് 67.30 രൂപയുമാണ് നിരക്ക്.
ഇന്ധന പ്രതിസന്ധിയില്ല
21 ദിവസത്തെ രാജ്യവ്യാപകമായ ലോക്ക്ഡൌണിൽ ആവശ്യമാ പെട്രോൾ, ഡീസൽ, പാചക വാതകം (എൽപിജി) എന്നിവ ഇന്ത്യയിലുണ്ടെന്ന് ഇന്ത്യൻ ഓയിൽ കോർപ്പ് (ഐഒസി) ചെയർമാൻ സഞ്ജീവ് സിംഗ് വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് ആഴ്ചയ്ക്കുള്ളിൽ ഇന്ത്യയുടെ ഓട്ടോ, ജെറ്റ് ഇന്ധനത്തിനുള്ള ആവശ്യം മൂന്നിലൊന്നായി കുറഞ്ഞു. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൌൺ മിക്കവാറും എല്ലാ വാഹന ഗതാഗതവും നിർത്തലാക്കി.
സുപ്രീംകോടതി അനുമതി
ഏപ്രിൽ ഒന്നുമുതൽ 40 ലധികം കാറുകളുടെയും എസ്‌യുവികളുടെയും ഡീസൽ വേരിയൻറ് വിപണിയിൽ നിന്ന് ഘട്ടംഘട്ടമായി ഒഴിവാക്കും. ഇതോടെ ആളുകൾ പെട്രോൾ മോഡലുകളെയും ക്ലീനർ സിഎൻജിയെയും ഇലക്ട്രിക് പതിപ്പുകളെയും ആശ്രയിക്കുന്നത് വർദ്ധിക്കും. നിലവിലെ ലോക്ക്ഡൌൺ കഴിഞ്ഞ് 10 ദിവസത്തിനുള്ളിൽ വിൽക്കാത്ത ഭാരത് സ്റ്റേജ്- IV കംപ്ലയിന്റ് ഇൻവെന്ററിയുടെ 10 ശതമാനം വിൽക്കാൻ ഓട്ടോ റീട്ടെയിലർമാർക്ക് കഴിഞ്ഞ ആഴ്ച സുപ്രീം കോടതി അനുമതി നൽകിയിരുന്നു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications