A Oneindia Venture

ചിങ്ങം പുലര്‍ന്നത് 'ഓണ സമ്മാന'ത്തോടൂ കൂടി! പാചക വാതക വിലയില്‍ 25 രൂപയുടെ വര്‍ധനവ്

സംസ്ഥാനത്ത് പാചക വാതക സിലിണ്ടറിന് വീണ്ടും വില വര്‍ധിപ്പിച്ചു. വീട്ടാവശ്യത്തിനുള്ള പാചക വാതക വിലയാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഗാര്‍ഹിക ഉപഭോഗത്തിനുള്ള 14.2 കിലോ ഗ്രാമിന്റെ സിലിണ്ടറുകള്‍ക്ക് 25 രൂപയാണ് വര്‍ധിപ്പിച്

സംസ്ഥാനത്ത് പാചക വാതക സിലിണ്ടറിന് വീണ്ടും വില വര്‍ധിപ്പിച്ചു. വീട്ടാവശ്യത്തിനുള്ള പാചക വാതക വിലയാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഗാര്‍ഹിക ഉപഭോഗത്തിനുള്ള 14.2 കിലോ ഗ്രാമിന്റെ സിലിണ്ടറുകള്‍ക്ക് 25 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഇന്ന് മുതല്‍ സിലിണ്ടര്‍ വില 866.50 രൂപയായി ഉയരും. നിലവില്‍ 841.50 രൂപയാണ് 14.2 കിലോ ഗ്രാം സിലിണ്ടറുകളുടെ വില. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25.50 രൂപ ജൂലൈ ഒന്നിന് വര്‍ധിപ്പിച്ചിരുന്നു. അന്ന് തന്നെ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വിലയും 80 രൂപ ഉയര്‍ത്തി. ഓണ സമ്മാനമായി ലഭിച്ചിരിക്കുന്ന ഈ വില വര്‍ധന മലയാളിയുടെ അടുക്കള കണക്കുകള്‍ക്ക് വീണ്ടും തിരിച്ചടിയാകും.

പെട്രോള്‍ ഡീസല്‍ വില മാറ്റമില്ലാതെ

പെട്രോള്‍ ഡീസല്‍ വില മാറ്റമില്ലാതെ

എന്നാല്‍ ഇതിനിടയില്‍ രാജ്യത്തെ ഇന്ധന വില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ഒരു മാസമായി സവര്‍വ്വകാല റെക്കോര്‍ഡില്‍ തുടരുകയാണ് രാജ്യത്തെ പ്രധാന നഗരങ്ങളിലെയെല്ലാം പെട്രോള്‍, ഡീസല്‍ വില. ജൂലൈ 17 മുതല്‍ ഇന്ധന വിലയില്‍ മാറ്റമുണ്ടായിട്ടില്ല. അഞ്ച് സംസ്ഥാനങ്ങളിലെ നിയമ സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് ശേഷം മെയ് നാല് മുതലാണ് എണ്ണ കമ്പനികള്‍ ഇന്ധന നിരക്ക് വര്‍ധന പുനരാരംഭിച്ചത്. ഇതിന് ശേഷം വില വര്‍ധനയില്ലാത്ത തുടര്‍ച്ചയായ ഇത്രയും അധികം ദിവസങ്ങള്‍ ഇതാദ്യമായാണ്. പെട്രോള്‍ ഡീസല്‍ വിലയിലെ നിത്യേനയുളള വര്‍ധനവിന് ഇടവേളയുണ്ടായത സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസകരമാണ്.

കേരളത്തില്‍

കേരളത്തില്‍

തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 103.82 രൂപയാണ്. ഡീസലിന്റെ വില ലിറ്ററിന് 96.47 രൂപയും. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.57 രൂപയാണ് വില. ഡീസല്‍ ഒരു ലിറ്ററിന് 94.33 രൂപയും. കോഴിക്കോട് നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 102.29 രൂപയാണ്. ഡീസല്‍ വില 94.78 രൂപയും.

പ്രധാന ഇന്ത്യന്‍ നഗരങ്ങളിലെ വില

പ്രധാന ഇന്ത്യന്‍ നഗരങ്ങളിലെ വില

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 101.84 രൂപയാണ് ഇന്നത്തെ നിരക്ക്. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ ഡീസലിന്റെ ഇന്നത്തെ വില 89.87 രൂപയാണ്. മുബൈ നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 107.83 രൂപയാണ്. ഡീസലിന് ലിറ്ററിന് 97.45 രൂപയും.

ഒരു ലിറ്റര്‍ പെട്രോളിന് 101.49 രൂപയാണ് ചെന്നൈ നഗരത്തില്‍. 1 ലിറ്റര്‍ ഡീസലിന്റെ വില 94.39 രൂപയും. കൊല്‍ക്കത്തയില്‍ 1 ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 102.08 രൂപയാണ്. 1 ലിറ്റര്‍ ഡീസലിന്റെ കൊല്‍ക്കത്തയിലെ ഇന്നത്തെ വില 93.02 രൂപയും. ഭോപ്പാല്‍ നഗരത്തില്‍ പെട്രോള്‍ ലിറ്ററിന് 110.20 രൂപയും ഡീസലിന് ഒരു ലിറ്ററിന് 98.67 രൂപയുമാണ്.

ക്രൂഡ് ഓയില്‍ വില

ക്രൂഡ് ഓയില്‍ വില

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വീണ്ടും കുറവുണ്ടായി. ഇന്ന് ക്രൂഡ് ഓയില്‍ ബാരലിന് 69.40 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ ഇന്ധന കമ്പനികളാണ് ദിവസവും പെട്രോള്‍ ഡീസല്‍ വില പുതുക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ - രൂപാ വിിമയം നിരക്കും അടിസ്ഥാനമാക്കിയാണ് ഇന്ധന വില നിശ്ചയിക്കുന്നത്. ഓരോ ദിവസവും രാവിലെ 6 മണി മുതലാണ് പുതിയ ഇന്ധന നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്.

കേരളത്തിലെ പെട്രോള്‍ വില

കേരളത്തിലെ പെട്രോള്‍ വില

കാസര്‍ഗോഡ് - 102.75 രൂപ

കണ്ണൂര്‍ - 102.48 രൂപ
വയനാട് - 103.27 രൂപ
കോഴിക്കോട് - 102.29 രൂപ
മലപ്പുറം - 102.38 രൂപ
പാലക്കാട് - 102.72 രൂപ
തൃശൂര്‍ - 102.37 രൂപ
എറണാകുളം - 102.04 രൂപ
ഇടുക്കി - 103.33 രൂപ
കോട്ടയം - 102.29 രൂപ
ആലപ്പുഴ - 102.72 രൂപ
പത്തനംതിട്ട - 103.01 രൂപ
തിരുവനന്തപുരം - 103.55 രൂപ

പെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളില്‍

പെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളില്‍

കേരളം, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, ഒഡീഷ, തമിഴ്നാട്, ബിഹാര്‍, പഞ്ചാബ് തുടങ്ങി 15 സംസ്ഥാനങ്ങളിലെയും ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും രണ്ട് ജില്ലകളിലും പെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലെത്തിയിട്ടുണ്ട്. ഡല്‍ഹി, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവയുള്‍പ്പെടെ നാല് കേന്ദ്രഭരണ പ്രദേശങ്ങളിലെ പെട്രോള്‍ വിലയും ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ്. പശ്ചിമ ബംഗാള്‍, കേരളം, ആസ്സാം, തമിള്‍ നാട്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നിയമ സഭാ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായതിന് ശേഷം മെയ് 4 മുതല്‍ രാജ്യത്തെ ഇന്ധന വില തുടര്‍ച്ചയായി മുകളിലേക്ക് തന്നെയായിരുന്നു.

എല്ലാ സംസ്ഥാനങ്ങളിലും ഇന്ധന വില സമാനമായിരിക്കില്ല

എല്ലാ സംസ്ഥാനങ്ങളിലും ഇന്ധന വില സമാനമായിരിക്കില്ല

എല്ലാ സംസ്ഥാനങ്ങളിലും നഗരങ്ങളിലും ഇന്ധന വില സമാനമായിരിക്കില്ല. മൂല്യ വര്‍ധിത നികുതി, ചരക്ക് കൂലി തുടങ്ങിയ പ്രാദേശിക നികുതികള്‍ക്ക് അനുസരിച്ച് ഇന്ധന വിലയിലും പ്രാദേശികമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവുമധികം വാറ്റ് ഈടാക്കുന്നത് രാജസ്ഥാനാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് രാജസ്ഥാന് പുറകിലായി ഉള്ളത്.

പ്രധാന നഗരങ്ങളിലെ ഇന്ധന വില

പ്രധാന നഗരങ്ങളിലെ ഇന്ധന വില

രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധന വില അറിയാം

മുംബൈ
പെട്രോള്‍ - ലിറ്ററിന് 107.83 രൂപ
ഡീസല്‍ - ലിറ്ററിന് 97.45 രൂപ

ഡല്‍ഹി
പെട്രോള്‍ - ലിറ്ററിന് 101.84 രൂപ
ഡീസല്‍ - ലിറ്ററിന് 89.87 രൂപ

ചെന്നൈ
പെട്രോള്‍ - ലിറ്ററിന് 101.49 രൂപ
ഡീസല്‍ - ലിറ്ററിന് 94.39 രൂപ

കൊല്‍ക്കത്ത
പെട്രോള്‍ - ലിറ്ററിന് 102.08 രൂപ
ഡീസല്‍ - ലിറ്ററിന് 93.02 രൂപ

ഭോപ്പാല്‍
പെട്രോള്‍ - ലിറ്ററിന് 110.20 രൂപ
ഡീസല്‍ - ലിറ്ററിന് 98.67 രൂപ

ഹൈദരാബാദ്
പെട്രോള്‍ - ലിറ്ററിന് 105.83 രൂപ
ഡീസല്‍ - ലിറ്ററിന് 97.96 രൂപ

ബംഗളൂരു
പെട്രോള്‍ - ലിറ്ററിന് 105.25 രൂപ
ഡീസല്‍ - ലിറ്ററിന് 95.26 രൂപ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X