Fuel Rate: രാജ്യത്ത് ഇന്ധന വില കത്തിക്കയറും, കാരണം ട്രംപിന്‍റെ വാക്കുകൾ.? സാധ്യതകൾ വിദൂരമല്ല

ഇന്ത്യയുടെ എണ്ണ ഇറക്കുമതി ലോകം തന്നെ ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. കൃത്യമായി പറഞ്ഞാൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്, ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ചൂണ്ടിക്കാട്ടി 25 ശതമാനം അധിക താരിഫ് ചുമത്തിയത് പിന്നാലെ. ട്രംപിന്‍റെ നടപടി ഇന്ത്യയിൽ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും അതിനെ മറികടക്കാനുള്ള പദ്ധതികൾ രാജ്യം ആസൂത്രണം ചെയ്യുന്നുണ്ട്. എന്തുകൊണ്ടാണ് 25 ശതമാനം അധിക താരിഫ് ചുമത്തിയിട്ടും ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താത്തത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ..? റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയാൽ വില വർദ്ധനവിന് കാരണമാകുമോ..? നമുക്ക് നോക്കാം.

ഇറക്കുമതിയുടെ കണക്കുകൾ

കഴിഞ്ഞ വർഷം മാത്രം റഷ്യയിൽ നിന്നും 52.7 ബില്യൺ ഡോളറിന്‍റെ ക്രൂഡ് ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ആകെ ഓയിൽ ബില്ലിന്‍റെ 37 ശതമാനം വരും ഇത്. ബാക്കി വരുന്ന എണ്ണ സൗദി അറേബ്യ, യു.എ.ഇ, ഇറാഖ്, നൈജീരിയ, യു.എസ് എന്നീ രാജ്യങ്ങളിൽ നിന്നും നമ്മുടെ രാജ്യം ഇറക്കുമതി ചെയ്യുന്നു. റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങുന്നതിന്‍റെ പ്രധാന കാരണം വിലയിലുണ്ടാകുന്ന കുറവ് തന്നെയാണ്. 2021-22 വർഷത്തിൽ റഷ്യൻ ഓയിൽ ശരാശരി 14.1% ഡിസ്കൗണ്ടിനാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. 2023-24ൽ ഇത് 10.4 ശതമാനവും ആയിരുന്നു. ഇതുവഴി പ്രതിവർഷം 5 ബില്യൺ ഡോളർ ലാഭിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ട്.

റഷ്യയിൽ നിന്നും മാത്രമല്ല ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നത് എന്ന് പറഞ്ഞല്ലോ. അമേരിക്കയിൽ നിന്നും 2024-ൽ 7.7 കോടി ബില്യൺ ഡോളൾ പെട്രോളിയം ഉൽപ്പന്നങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇതിൽ 4.8 ബില്യൺ ഡോളർ ഇടപാട് ക്രൂഡ് ഓയിൽ ഇറക്കുമതിയുമായി ബന്ധപ്പെട്ടതാണ്.

ചിലവ് കുറവ്

കുറഞ്ഞ വിലയിൽ ലഭിക്കുന്നു എന്നത് മാത്രമല്ല റഷ്യൻ ക്രൂഡ് ഓയിലിന്‍റെ നേട്ടം. അതിനപ്പുറത്തേക്ക് റഷ്യൻ ക്രൂഡ് ശുദ്ധീകരണം ഇന്ത്യയിലെ എണ്ണക്കമ്പനികളെ സംബന്ധിച്ച് താരതമ്യേന ചിലവ് കുറഞ്ഞതാണ്. അതായത് വിലയിലെന്നപോലെ സാമ്പത്തിക ലാഭം ശുദ്ധീകരണത്തിലും ഇന്ത്യയ്ക്ക് ലഭിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ റഷ്യയിൽ നിന്നും എണ്ണ വാങ്ങാതിരുന്നാലുണ്ടാകുന്ന നഷ്ടം അമേരിക്ക താരിഫ് ചുമത്തുന്നതിന് തുല്യാണ്.

ഇന്ധന വിലയ്ക്ക് തീ പിടിക്കുമോ..?

ട്രംപ് സൃഷ്ടിക്കുന്ന തലവേദന

റഷ്യൻ ഇന്ധന ഇറക്കുമതി ഇന്ത്യ തുടരുന്നതാണ് റഷ്യ-യുക്രൈൻ യുദ്ധം അവസാനിക്കാതിരിക്കാൻ കാരണമാകുമെന്ന് അമേരിക്ക ആവർത്തിച്ച് പറയുകയാണ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനൽകിയെന്ന് ട്രംപ് കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലെ ഒരു വലിയ ചുവടുവയ്പായിരിക്കുമിതെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, ട്രംപിന്റെ അവകാശവാദങ്ങൾ തള്ളുന്ന നിലപാടാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചത്. പക്ഷെ ട്രംപിന്‍റെ വാക്കുകൾ ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.

ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്ന പ്രഖ്യാപനങ്ങൾ ട്രംപ് തുടർന്നാൽ അതിനെ മറികടക്കുക എന്നത് എളുപ്പമാകില്ല. എന്നാൽ മറുവശത്ത് പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെ നിൽക്കുന്ന റഷ്യ എന്ന ശാക്തിക പങ്കാളിയെ അകറ്റാനും ഇന്ത്യയ്ക്ക് സാധ്യമല്ല.

സാധ്യതകൾ, തിരിച്ചടികൾ

ഇന്ത്യയ്ക്ക് മുന്നിൽ നിലവിൽ രണ്ട് വഴികളാണുള്ളതെന്ന് മുൻ ഇന്ത്യൻ ട്രേഡ് ഒഫീഷ്യലും, GTRI മേധാവിയുമായ അജയ് ശ്രീവാസ്തവ പറഞ്ഞു. ഡിസ്കൗണ്ട് നിരക്കിലുള്ള റഷ്യൻ ഇന്ധന ഇറക്കുമതി തുടരുകയും, യു.എസ് സമ്മർദ്ദവുമായി ബന്ധപ്പെട്ട് റിസ്ക് എടുക്കുകയും ചെയ്യുക, അല്ലെങ്കിൽ റഷ്യൻ ഇന്ധന ഇറക്കുമതി അവസാനിപ്പിച്ച് ചിലവ് കൂടിയ മിഡിൽ ഈസ്റ്റ് ക്രൂഡ് പർച്ചേസ് വർധിപ്പിക്കുക. എന്നാൽ ഇത് ആഭ്യന്തര തലത്തിൽ ഇന്ധന വില വർധിക്കാൻ കാരണമായേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യ റഷ്യൻ ക്രൂ‍ഡ് ഇറക്കുമതി കുറച്ചാൽ ആഗോള തലത്തിൽ ക്രൂഡ് വില കുതിച്ചു കയറുമെന്നും 100 ഡോളർ നിലവാരം പിന്നിടുമെന്നും വിലയിരുത്തലുകളുണ്ട്. ഇത് ഇന്ത്യയിലും വലിയ തോതിൽ ഇന്ധന വില വർധനയ്ക്ക് കാരണമാകും.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X