ഇന്ധന വിലയില്‍ മാറ്റമില്ല; പെട്രോള്‍, ഡീസല്‍ നിരക്ക് റെക്കോര്‍ഡ് ഉയരത്തില്‍ തന്നെ

രാജ്യത്ത് ഇന്ന് ഇന്ധന വിലയില്‍ മാറ്റമില്ല. റെക്കോര്‍ഡ് നിരക്കില്‍ തുടരുകയാണ് നിലവില്‍ രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില. ഇന്നലെ പെട്രോള്‍ ലിറ്ററിന് 25 പൈസയും, ഡീസല്‍ ലിറ്ററിന് 32 പൈസയുമാണ് വര്‍ധിപ്പിച്ചത്. രാജ്യാന്തര വിപ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് ഇന്ന് ഇന്ധന വിലയില്‍ മാറ്റമില്ല. റെക്കോര്‍ഡ് നിരക്കില്‍ തുടരുകയാണ് നിലവില്‍ രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില. ഇന്നലെ പെട്രോള്‍ ലിറ്ററിന് 25 പൈസയും, ഡീസല്‍ ലിറ്ററിന് 32 പൈസയുമാണ് വര്‍ധിപ്പിച്ചത്. രാജ്യാന്തര വിപണിയിലെ എണ്ണ വിലയില്‍ ഉണ്ടായ വര്‍ധനവ് പ്രാദേശിക ഇന്ധന വില കുതിക്കാന്‍ കാരണമാകുന്നുവെന്നാണ് വിലയിരുത്തല്‍.

Also Read : 2,100 രൂപ നിക്ഷേപത്തില്‍ നേടാം 1 ലക്ഷം രൂപ വീതം പ്രതിമാസ പെന്‍ഷന്‍; എസ്‌ഐപി നിക്ഷേപം ഇങ്ങനെAlso Read : 2,100 രൂപ നിക്ഷേപത്തില്‍ നേടാം 1 ലക്ഷം രൂപ വീതം പ്രതിമാസ പെന്‍ഷന്‍; എസ്‌ഐപി നിക്ഷേപം ഇങ്ങനെ

ഇന്നത്തെ നിരക്ക്

ഇന്നത്തെ നിരക്ക്

മെട്രോ നഗരമായ ഡല്‍ഹിയില്‍ പെട്രോളിന് 102.39 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 90.77 രൂപയും. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 108.43 രൂപയാണ് വില. ഡീസലിന് 98.48 രൂപയും. മെയ് 29 മുതലാണ് നഗരത്തില്‍ പെട്രോള്‍ വില 100 രൂപ കടന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 104.63 രൂപയിലും ഡീസല്‍ ലിറ്ററിന് 97.66 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ജൂണ്‍ 26 മുതലാണ് ഇവിടെ പെട്രോള്‍ വില 100 രൂപ കടന്നത്.

Also Read : റിസ്‌ക് തീരെയില്ലാതെ നിങ്ങളുടെ നിക്ഷേപം 124 മാസത്തില്‍ ഇരട്ടിയായി വര്‍ധിപ്പിക്കാംAlso Read : റിസ്‌ക് തീരെയില്ലാതെ നിങ്ങളുടെ നിക്ഷേപം 124 മാസത്തില്‍ ഇരട്ടിയായി വര്‍ധിപ്പിക്കാം

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 102.82 രൂപയിലെത്തി. ഡീസല്‍ ലിറ്ററിന് 96.03 രൂപയാണ്. കോഴിക്കോട് ഈ മാസം അഞ്ചിനാണ് പെട്രോള്‍ വില 100 രൂപയില്‍ എത്തിയത്. ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 103.09 രൂപയും ഡീസലിന് 96.30 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ക്രൂഡ് ഓയില്‍ വില

ക്രൂഡ് ഓയില്‍ വില

അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് ക്രൂഡ് ഓയില്‍ ബാരലിന് 79.28 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം ഡോളറിനെതിരേ 74.15ലാണ് രൂപ വിനിമയം നടത്തുന്നത്. ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ ഇന്ധന കമ്പനികളാണ് ദിവസവും പെട്രോള്‍ ഡീസല്‍ വില പുതുക്കുന്നത്. രാജ്യാന്തര വിപണിയില്‍ ഒപെക് രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കുകയാണ്. ഈ രാജ്യങ്ങള്‍ ഉടനടി ഉല്‍പ്പാദനം വര്‍ധിപ്പിക്കില്ലെന്നാണു സൂചന. ഇതു എണ്ണ വില ഉയരാന്‍ കാരണമായേക്കാം.

Also Read : ഈ അക്കൗണ്ട് എടുക്കൂ, നിങ്ങള്‍ക്കും നേടാം 20 ലക്ഷം രൂപയുടെ നേട്ടങ്ങള്‍ സൗജന്യമായി!Also Read : ഈ അക്കൗണ്ട് എടുക്കൂ, നിങ്ങള്‍ക്കും നേടാം 20 ലക്ഷം രൂപയുടെ നേട്ടങ്ങള്‍ സൗജന്യമായി!

ഇന്ധന വില

ഇന്ധന വില

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ - രൂപാ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് ഇന്ധന വില നിശ്ചയിക്കുന്നത്. ഓരോ ദിവസവും രാവിലെ 6 മണി മുതലാണ് പുതിയ ഇന്ധന നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമ സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് ശേഷം മെയ് നാല് മുതലാണ് എണ്ണ കമ്പനികള്‍ ഇന്ധന നിരക്ക് വര്‍ധന പുനരാരംഭിച്ചത്.

Also Read : ആപ്പുകള്‍ വഴിയുള്ള ഇന്‍സ്റ്റന്റ് വായ്പകള്‍ നിങ്ങളെ കടക്കെണിയിലേക്ക് നയിച്ചേക്കാംAlso Read : ആപ്പുകള്‍ വഴിയുള്ള ഇന്‍സ്റ്റന്റ് വായ്പകള്‍ നിങ്ങളെ കടക്കെണിയിലേക്ക് നയിച്ചേക്കാം

പെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളില്‍

പെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളില്‍

കേരളം, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, ഒഡീഷ, തമിഴ്‌നാട്, ബിഹാര്‍, പഞ്ചാബ് തുടങ്ങി 15 സംസ്ഥാനങ്ങളിലെയും ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും രണ്ട് ജില്ലകളിലും പെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലെത്തിയിട്ടുണ്ട്. ഡല്‍ഹി, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവയുള്‍പ്പെടെ നാല് കേന്ദ്രഭരണ പ്രദേശങ്ങളിലെ പെട്രോള്‍ വിലയും ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ്. പശ്ചിമ ബംഗാള്‍, കേരളം, ആസ്സാം, തമിള്‍ നാട്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നിയമ സഭാ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായതിന് ശേഷം മെയ് 4 മുതല്‍ രാജ്യത്തെ ഇന്ധന വില തുടര്‍ച്ചയായി മുകളിലേക്ക് തന്നെയായിരുന്നു.

Also Read : ഒറ്റത്തവണ നിക്ഷേപം നടത്തിയാല്‍ നേടാം ആജീവനാന്ത പെന്‍ഷന്‍! എല്‍ഐസിയുടെ ബമ്പര്‍ പോളിസി ഇതാണ്Also Read : ഒറ്റത്തവണ നിക്ഷേപം നടത്തിയാല്‍ നേടാം ആജീവനാന്ത പെന്‍ഷന്‍! എല്‍ഐസിയുടെ ബമ്പര്‍ പോളിസി ഇതാണ്

എല്ലാ സംസ്ഥാനങ്ങളിലും ഇന്ധന വില സമാനമായിരിക്കില്ല

എല്ലാ സംസ്ഥാനങ്ങളിലും ഇന്ധന വില സമാനമായിരിക്കില്ല

എല്ലാ സംസ്ഥാനങ്ങളിലും നഗരങ്ങളിലും ഇന്ധന വില സമാനമായിരിക്കില്ല. മൂല്യ വര്‍ധിത നികുതി, ചരക്ക് കൂലി തുടങ്ങിയ പ്രാദേശിക നികുതികള്‍ക്ക് അനുസരിച്ച് ഇന്ധന വിലയിലും പ്രാദേശികമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവുമധികം വാറ്റ് ഈടാക്കുന്നത് രാജസ്ഥാനാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് രാജസ്ഥാന് പുറകിലായി ഉള്ളത്.

Read more about: fuel prices
English summary

fuel today 04/10/2021; No change in Petrol, diesel rate | ഇന്ധന വിലയില്‍ മാറ്റമില്ല; പെട്രോള്‍, ഡീസല്‍ നിരക്ക് റെക്കോര്‍ഡ് ഉയരത്തില്‍ തന്നെ

fuel today 04/10/2021; No change in Petrol, diesel rate
Story first published: Monday, October 4, 2021, 12:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X