കൊച്ചി: ഓണത്തോടനുബന്ധിച്ച് ഇമേജിങ്ങ് സൊലൂഷ്യന്‍സ് മുന്‍നിരക്കാരായ ഫ്യുജിഫിലിം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു . ഫ്യൂജിഫിലിം എക്സ് -ടി 4, എക്സ്- എസ് 10 ക്യാമറകള്‍ക്ക് 42,000 രൂപയുടെ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുന്ന പദ്ധതികള്‍ ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. നൂതനമായ രൂപകല്പനയും മറ്റെങ്ങുമില്ലാത്ത ഡിജിറ്റല്‍ റീപ്രൊഡക്ഷന്‍ ഗുണനിലവാരവുമാണ് ഫ്യുജി ഫിലിംസ് അവകാശപ്പെടുന്നത്. ഫ്യൂജിഫിലിമിന്റെ എക്സ് , ജിഎഫ്എക്സ് റേഞ്ച് മിറര്‍ലെസ് ക്യാമറകള്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പുറത്തെടുത്ത് മികച്ച ഫോേട്ടാഗ്രാഫര്മാരായി വളരാന്‍ സഹായിക്കുമെന്നും കന്പനി പറയുന്നു.
ഓണക്കാലത്ത് ഫ്യൂജിഫിലിമിന്റെ ടി-4 ക്യാമറകള്‍ക്ക് 34,000 രൂപയുടെ കിഴിവ് ലഭിക്കും. ഇതേ ഉത്പന്നം മറ്റ് ലെന്‍സുകള്‍ കൂടി ഉള്‍പ്പെടുന്ന കോമ്പോക്ക് ലഭിക്കുന്ന കിഴിവ് 42,000 രൂപയാണ്. തിരഞ്ഞെടുത്ത പങ്കാളികളില്‍ നിന്നും പലിശ രഹിത ഫിനാന്‍സും പ്രോസസിങ്ങ് ചാര്‍ജില്ലാതെ ഇഎംഐ പദ്ധതികളും ലഭ്യമാണ്. പ്രത്യേക ഓഫറുകള്‍ ഈ മാസം 31 വരെയോ സ്റ്റോക്ക് തീരുന്നത് വരെയോ ലഭ്യമാണ്.
കേരളം ഫ്യൂജിഫിലിമിന് വളരെ പ്രധാനപ്പെട്ട വിപണിയാണെും വിഷമഘട്ടത്തില്‍ മനക്കരുത്തും തിരിച്ച് വരവും നടത്തിയ ഉപഭോക്താക്കളോടുള്ള കൂറ് കൂടിയാണ് കാണിക്കുന്നതെന്ന് ഫ്യൂജിഫിലിം ഇന്ത്യ മാനേജിങ്ങ് ഡയറക്ടര്‍ കോജി വാഡ പറഞ്ഞു. ആകര്‍ഷകമായി കിഴിവുകള്‍ പ്രഖ്യാപിക്കുന്നതിലൂടെ ദക്ഷിണേന്ത്യയിലെ ഉത്സവകാലത്തിന് തുടക്കം കുറിക്കുക മാത്രമല്ല, മികച്ച ഉത്പന്നങ്ങള്‍ നല്കി ഉപഭോക്താക്കളോടുള്ള പ്രതിജ്ഞാബദ്ധത കൂടി തെളിയിക്കുകയാണ്. ഇമേജിങ്ങ് സൊലൂഷ്യന്‍സ് മുന്‍നിരക്കാരെന്ന നിലയില്‍ മികച്ച ഉത്പന്നങ്ങള്‍ താങ്ങാനാവുന്ന വിലയില്‍ നല്‍കുകയാണ് തങ്ങൾ എന്നും ചെയ്യ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മിറര്‍ലെസ് ക്യാമറകള്‍ക്കും കിറ്റിലെ അനുബന്ധ ഉത്പന്നങ്ങള്‍ക്കും 42,000 രൂപയുടെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നതില്‍ തങ്ങള്‍ക്ക് ആഹ്ലാദമുണ്ടെ് ഫ്യൂജിഫിലിം ഇലക്ട്രോണിക് ഇമേജിങ്ങ് ആന്റ് ഒപ്റ്റിക്കല്‍ ഡിവൈസസ് ഡിവിഷന് ജനറല്‍ മാനേജര്‍ അരുണ്‍ ബാബു പറഞ്ഞു. ഓരോ വീട്ടിലും കുടുംബത്തിലും എത്തുന്നതിനായി നൂതന ഉത്പങ്ങള്‍ ആവിഷ്കരിക്കാനും ഉപഭോക്താക്കളെ സന്തോഷിപ്പിക്കാനും ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫ്യൂജിഫിലിം എക്സ്- എസ് 10 ബോഡിയും എക്സ് എഫ് 16- 55 എംഎം ലെന്സുമടങ്ങിയ കോമ്പോയ്ക്കു കേരളത്തില്‍ ഓഫര്‍ കഴിഞ്ഞുള്ള വില 149,000 രൂപയാണ്. എക്സ്- എസ് 10 ബോഡിയോടൊപ്പം 50- 140 എംഎം ലെന്സടങ്ങിയ കോമ്പോയ്ക്ക് 167,000 രൂപയാണ് വില. എക്സ്- എസ് 10 സീരിസില്‍ എക്സ് എഫ് 8-16 എംഎം ലെന്സടങ്ങിയ കോമ്പോയ്ക്കു 189,000 രൂപയും എഫ് 100-400 ലെന്സടങ്ങിയതിനു 192,000 രൂപയുമാണ് ഓഫര്‍ വിലകള്‍.
എക്സ്- ടി4 ശ്രേണിയിലും മികച്ച ഓഫറുകളാണ് ഉള്ളത്.എക്സ്-ടി4 ബോഡിയോടൊപ്പം എക്സ് എഫ് 16- 55 എംഎം ലെന്സടങ്ങിയ കോമ്പോയ്ക്കു 195,000 രൂപയും എക്സ് എഫ് 50- 140 എംഎം കോമ്പോയ്ക്കു 213,000 രൂപയുമാണ് വില . 8- 16 എംഎം കോമ്പോയ്ക്കു 235,000 രൂപയും 100- 400 എംഎം ലെന്‍സ് കോമ്പോയ്ക്കു 238,000 രൂപയുമാണ് വിലകള്‍. മികച്ച ഫോട്ടോഗ്രഫി അനുഭവം നല്കു ഫ്യൂജിഫിലിം കാമറ ശ്രേണിയുടെ ഈ ഓണം ഓഫറുകള്‍ ഈ മാസം 31 വരെയോ സ്റ്റോക്ക് തീരുന്നത് വരെയോ ലഭ്യമാണ്. ഫുജിഫിലിമിന്റെ മിറര്‍ലെസ് ക്യാമറകള്‍ക്ക് ഫോേട്ടാഗ്രാഫര്ക്കിടയില് നിും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
