നിങ്ങൾ ജോലി മാറുമ്പോൾ സാധാരണയായി നിങ്ങളുടെ പഴയ തൊഴിലുടമയിൽ നിന്ന് പൂർണ്ണവും അന്തിമവുമായ സെറ്റിൽമെന്റ് തുക ലഭിക്കാൻ ഒരു മാസം വരെ സമയം എടുക്കും. ചില കമ്പനികളിൽ ഇത് രണ്ട് മാസം വരെ നീണ്ടു പോകാറുമുണ്ട്. എന്നാൽ, 2019 ലെ വേതന കോഡ് വിജ്ഞാപനം വന്നു കഴിഞ്ഞാൽ ഈ രീതി മാറും. ഇക്കണോമിക് ടൈംസിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ജീവനക്കാരന്റെ അവസാന പ്രവൃത്തി ദിവസത്തിന് ശേഷം രണ്ട് ദിവസത്തിനുള്ളിൽ തൊഴിലുടമ എല്ലാ വേതനവും ജീവനക്കാരന് നൽകേണ്ടി വരുമെന്നാണ് വിവരം.
ഉൾപ്പെടുന്നവ
കോഡിന് കീഴിലുള്ള വേതനത്തിൽ ശമ്പളം, അലവൻസുകൾ അല്ലെങ്കിൽ മറ്റെന്തെങ്കിലും വഴിയുള്ള പ്രതിഫലങ്ങൾ ഇവയൊക്കെ ഉൾപ്പെടുന്നു. എന്നാൽ വീട് വാടക, കൈമാറ്റം അലവൻസ്, എൽടിഎ മുതലായ ഇനങ്ങൾ ഇതിൽ ഉൾപ്പെടുന്നില്ല. 2019 ലെ വേതന കോഡ് പാർലമെന്റ് പാസാക്കിയെങ്കിലും അത് പ്രാബല്യത്തിൽ വരുന്ന തീയതി ഇതുവരെ അറിയിച്ചിട്ടില്ല.
നിലവിലെ രീതി
നിലവിൽ, പൂർണ്ണവും അന്തിമവുമായ പേയ്‌മെന്റുകൾ തീർപ്പാക്കുന്നതിനുള്ള സമയപരിധിയെക്കുറിച്ച് വ്യക്തതയില്ലാത്തതിനാൽ. കമ്പനികൾ സാധാരണയായി അവരുടെ സ്വന്തം നയങ്ങൾ രൂപപ്പെടുത്തുകയും അവ പിന്തുടരുകയുമാണ് ചെയ്യുന്നത്. എന്നാൽ പുതിയ വേതന കോഡ് അറിയിപ്പ് ലഭിച്ചുകഴിഞ്ഞാൽ, എല്ലാ തൊഴിലുടമകളും നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. മാത്രമല്ല കമ്പനികൾക്ക് നിയമങ്ങൾ സ്വന്തമായി ആവിഷ്കരിക്കാനും കഴിയില്ല.
പിരിച്ചുവിടൽ
എന്നിരുന്നാലും, പിരിച്ചുവിടൽ, റിട്രെൻമെന്റ് എന്നിവ പോലുള്ള കേസുകൾക്ക്, അന്തിമ പേയ്‌മെന്റ് നടത്താനുള്ള സമയപരിധി 1936 ലെ വേതന പേയ്മെൻറ് ആക്റ്റ് പ്രകാരമാണ് നടപ്പിലാക്കുക. ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷൻ പ്രസിദ്ധീകരിച്ച ഉപഭോക്തൃ ചെലവ് സർവേയുടെ അടിസ്ഥാനത്തിലാണ് ഈ വേതന തുക സർക്കാർ നിശ്ചയിക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications