ഫ്യൂച്ചർ ഗ്രൂപ്പ് ഇനി അംബാനിയ്ക്ക് സ്വന്തം, വാങ്ങിയത് 24,713 കോടി രൂപയ്ക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ വെൻ‌ചേഴ്സ് ലിമിറ്റഡ് (ആർ‌ആർ‌വി‌എൽ) ഫ്യൂച്ചർ ഗ്രൂപ്പിൽ നിന്ന് മുഴുവൻ റീട്ടെയിൽ, മൊത്ത, ലോജിസ്റ്റിക്, വെയർ‌ഹൌസിംഗ് ബിസിനസുകളും ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു. 24,713 കോടി രൂപയുടെ ഇടപാട് ഇരു കമ്പനികളും തമ്മിൽ നടന്നത്.

 

അംബാനി വാങ്ങി

അംബാനി വാങ്ങി

ബിസിനസ് ലോകം പ്രതീക്ഷിച്ചിരുന്ന ഈ ഏറ്റെടുക്കലിലൂടെ ഇന്ത്യയുടെ "റീട്ടെയിൽ രാജാവായിരുന്ന" ഫ്യൂച്ചർ ഗ്രൂപ്പിന്റെ സ്ഥാപകനായ കിഷോർ ബിയാനി മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ബിസിനസിൽ നിന്ന് പിൻവാങ്ങുകയാണ്. അതേ സമയം ബഹുരാഷ്ട്ര കമ്പനികളുടെ വൻ നിക്ഷേപത്തിന് സാക്ഷ്യം വഹിക്കുന്ന ഇന്ത്യൻ റീട്ടെയിൽ വ്യവസായത്തിൽ അംബാനിയുടെ സ്ഥാനം ഇത് ഉറപ്പിക്കും. ഡി-മാർട്ട്, ആദിത്യ ബിർള ഫാഷൻ എന്നിവയോട് മത്സരിക്കാൻ കടുത്ത പോരാട്ടമാകും ഇനി റിലയൻസ് നടത്തുക.

ടിസിഎസ്, ഇൻഫോസിസ്, വിപ്രോ; പ്രമുഖ ഐടി കമ്പനികളിൽ നിന്ന് രാജി വച്ചത് 11,000 ടെക്കികൾ

ലയനം കടം വീണ്ടാൻ

ലയനം കടം വീണ്ടാൻ

ലയനം ബിയാനിയെ കടത്തിൽ നിന്ന് രക്ഷപെടാൻ സഹായിക്കും. റീട്ടെയിൽ ബിസിനസുകൾ നടത്തുന്ന ചില കമ്പനികളെ ഫ്യൂച്ചർ എന്റർപ്രൈസസ് ലിമിറ്റഡിൽ (എഫ്ഇഎൽ) ലയിപ്പിക്കുന്ന ലയന പദ്ധതിയുടെ ഭാഗമായാണ് ഏറ്റെടുക്കൽ നടക്കുന്നതെന്ന് റിലയൻസ് പ്രസ്താവനയിൽ പറഞ്ഞു. പദ്ധതി പ്രകാരം വിവിധ ഫ്യൂച്ചർ ഗ്രൂപ്പ് കമ്പനികളായ ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡ്, ഫ്യൂച്ചർ കൺസ്യൂമർ ലിമിറ്റഡ്, ഫ്യൂച്ചർ സപ്ലൈ ചെയിൻ സൊല്യൂഷൻസ് ലിമിറ്റഡ്, ഫ്യൂച്ചർ ലൈഫ് സ്റ്റൈൽ ഫാഷൻ ലിമിറ്റഡ്, ഫ്യൂച്ചർ ബ്രാൻഡ്സ് ലിമിറ്റഡ്, ഫ്യൂച്ചർ മാർക്കറ്റ് നെറ്റ്‌വർക്ക് ലിമിറ്റഡ് എന്നിവ ആദ്യം ഫ്യൂച്ചർ എന്റർപ്രൈസസ് ലിമിറ്റഡിൽ ലയിക്കും.

ഉല്‍പാദന പ്രവര്‍ത്തനങ്ങളില്‍ പരാജയം; ചീഫ് എഞ്ചിനീയര്‍ മൂര്‍ത്തി റെന്‍ഡുചിന്താലയെ പുറത്താക്കി ഇന്റല്‍

മാറ്റങ്ങൾ ഇങ്ങനെ

മാറ്റങ്ങൾ ഇങ്ങനെ

തുടർന്ന്, റീട്ടെയിൽ, മൊത്തവ്യാപാര സ്ഥാപനങ്ങൾ ആർ‌ആർ‌വി‌എല്ലിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ റിലയൻസ് റീട്ടെയിൽ ആൻഡ് ഫാഷൻ ലൈഫ്‌സ്റ്റൈൽ ലിമിറ്റഡിലേക്ക് (ആർ‌ആർ‌എഫ്‌എൽ‌എൽ) മാറ്റും. അതേസമയം, ലോജിസ്റ്റിക്സും വെയർഹൌസിംഗ് ഏറ്റെടുക്കലും ആർ‌വി‌വി‌എല്ലിലേക്ക് മാറ്റും. ആർ‌ആർ‌എഫ്‌എൽ‌എല്ലും ആർ‌ആർ‌വി‌എല്ലും ചില വായ്പകളും നിലവിലെ ബാധ്യതകളും ഏറ്റെടുക്കുകയും ബാക്കി പൂർണമായി ഒഴിവാക്കുകയും ചെയ്യും.

അംബാനി ഇനി പിന്നോട്ടില്ല, റിലയൻസ് ലോകത്തിലെ ഏറ്റവും മികച്ച 100 കമ്പനികളിലെ ഏക ഇന്ത്യൻ കമ്പനി

ഓഹരികൾ

ഓഹരികൾ

ലയന പദ്ധതി പ്രകാരം, ഫ്യൂച്ചർ എന്റർപ്രൈസസ് ഫ്യൂച്ചർ കൺസ്യൂമറിൽ കൈവശമുള്ള ഓരോ 10 ഷെയറുകൾക്കും ഫെല്ലിന്റെ 9 ഓഹരികൾ നൽകും. 10 ഓഹരികളുള്ള ഫ്യൂച്ചർ സപ്ലൈ ചെയിനിന്റെ ഓഹരി ഉടമകൾക്ക് 131 ഓഹരികൾ ഫെല്ലിൽ ലഭിക്കും.

English summary

Future Group now owns Ambani for Rs 24,713 crore | ഫ്യൂച്ചർ ഗ്രൂപ്പ് ഇനി അംബാനിയ്ക്ക് സ്വന്തം, വാങ്ങിയത് 24,713 കോടി രൂപയ്ക്ക്

In the resale market, properties are available at attractive discounts. Read in malayalam. Read in malayalam.
Story first published: Sunday, August 30, 2020, 13:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X