ദില്ലി; ആമസോൺ ഹർജിയിൽ ഫ്യൂചർ റീട്ടെയ്ൽ ലിമിറ്റഡിനും മറ്റുള്ളവർക്കും നോട്ടീസ് അയച്ച് സുപ്രീം കോടതി. .ജസ്റ്റിസുമാരായ ആർ എഫ് നരിമാൻ, ബി ആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് ആണ് എഫ്‌ആർഎൽ, ചെയർപേഴ്‌സൺ കിഷോർ ബിയാനി അടക്കമുള്ളവർക്ക് നോട്ടീസ് നൽകിയത്.ഫ്യൂച്ചർ-റിലയൻസ് സംയോജന ഇടപാടിൽ സ്റ്റാറ്റസ് കോ നിലനിർത്താനുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരായണ് ഹർജി.
നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന് (എൻസിഎൽടി) മുമ്പാകെയുള്ള നടപടികൾ തുടരുമെന്നും എന്നാൽ എഫ്‌ആർഎല്ലിനെ റിലയൻസുമായി സംയോജിപ്പിക്കുന്നതിനുള്ള അന്തിമ വിധി പുറപ്പെടുവിക്കില്ലെന്നും സുപ്രീംകോടതി അറിയിച്ചു.മൂന്നാഴ്ചയ്ക്കുള്ളിൽ മറുപടി സമർപ്പിക്കുകയും അതിനുശേഷം അഞ്ചാഴ്ചയ്ക്കകം ഹർജിയിൽ വാദം കേൾക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഫ്യൂച്ചർ റീട്ടെയിലും റിലയൻസും തമ്മിലുള്ള 24,713 കോടി രൂപയുടെ ഇടപാട് ചോദ്യംചെയ്ത് ആമസോൺ നൽകിയ ഹർജിയിൽ തൽസ്ഥിതി തുടരാനുള്ള ഉത്തരവ് ദില്ലി ഹൈക്കോടതി സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. സിംഗിൾ ബെഞ്ചിന്റെ ഫെബ്രുവരി 2 ലെ ഉത്തരവിനെ ചോദ്യം ചെയ്തുള്ള എഫ്‌ആർഎല്ലിന്റെ അപ്പീലിലായിരുന്നു ഇടക്കാല വിധി.
ഓഗസ്റ്റ് 29ന് ഫ്യൂച്ചര്‍ ഗ്രൂപ്പ് റിലയന്‍സ് റീട്ടെയിലിന് വില്‍ക്കാന്‍ തീരുമാനിച്ചതിനെതിരെ ആമസോൺ സിങ്കപ്പൂര്‍ ആസ്ഥാനമായുള്ള ആര്‍ബിട്രേഷന്‍ കോടതിയില്‍നിന്ന് അനുകൂല ഇടക്കാല ഉത്തരവ് നേടിയെടുത്തിരുന്നു.എന്നാൽ ഇത് പാലിക്കാൻ തയ്യാറാകുന്നില്ലെന്ന് കാണിച്ചാണ് ഫ്യൂച്ചർ ഗ്രൂപ്പിനെതിരെ ഹർജി സമർപ്പിച്ചത്. എന്നാൽ സ്റ്റാറ്റസ് കോ നിലനിർത്താനായിരുന്നു ഹൈക്കോടതി ഉത്തരവ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
