തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തിന് അര്‍ഹമായ പരിഗണന നല്‍കണം എന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് കത്തയച്ച് മന്ത്രി ജി സുധാകരന്. സംസ്ഥാനത്ത് റെയില്‍വേ വികസനത്തിന് അര്‍ഹമായ വിഹിതം അനുവദിക്കണം എന്നാണ് ജി സുധാകരന് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍ അടക്കമുളള പദ്ധതികളെ കുറിച്ച് കത്തില്‍ പറയുന്നുണ്ട്.
65,000 കോടി രൂപ ചിലവിലാണ് തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി നടപ്പിലാക്കുന്നത്. 4 മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്താന്‍ സഹായിക്കുന്ന റെയില്‍വേ പദ്ധതി കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ്. കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പറേഷനാണ് തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈസ്പീഡ് റെയിലിന്റെ നിര്‍മ്മാണ ചുമതല. കേന്ദ്ര റെയില്‍വേ മന്ത്രാലയം പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയുടെ ഡിപിആര്‍ അംഗീകരിക്കാന്‍ കേന്ദ്രത്തോട് കത്തില്‍ മന്ത്രി ജി സുധാകരന് ആവശ്യപ്പെട്ടിട്ടുണ്ട്. റെയില്‍വേ കോട്ട് ഫാക്ടറിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനും ബജറ്റില്‍ വിഹിതം അനുവദിക്കണമെന്ന് മന്ത്രി ആവശ്യപ്പെടുന്നു. 2013ല്‍ ആണ് റെയില്‍വേ കോച്ച് ഫാക്ടറിക്ക് തറക്കല്ലിട്ടത്.
അങ്കമാലി-ശബരി റെയില്‍വേ പദ്ധതിയുടെ കാര്യവും കത്തില്‍ സൂചിപ്പിച്ചിരിക്കുന്നു. പദ്ധതി ഉടനെ തന്നെ ആരംഭിക്കണമെന്ന് കത്തില്‍ ജി സുധാകരന് വ്യക്തമാക്കി. എറണാകുളം-അമ്പലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കലിന് മുന്‍ഗണന നല്‍കണം. നേമം റെയില്‍വേ സ്റ്റേഷന് വികസനത്തിന് ബജറ്റില്‍ വിഹിതം അനുവദിക്കണം. തിരുവനന്തപുരം-കന്യാകുമാരി റെയില്‍പാത ഇരട്ടിപ്പിക്കലിനും അര്‍ഹമായ വിഹിതം ബജറ്റില്‍ അനുവദിക്കണം എന്നും ജി സുധാകരന് കത്തില്‍ ആവശ്യപ്പെട്ടു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications