വിറ്റ ഓഹരികള്‍ തിരിച്ചുവാങ്ങാന്‍ ഗെയില്‍! ഒപ്പം ലാഭവിഹിതവും... കുതിച്ചുകയറി ഓഹരിമൂല്യം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പ്രകൃതിവാതക സംസ്‌കരണ, വിതരണ കമ്പനിയാണ് ഗെയില്‍ ഇന്ത്യ ലിമിറ്റഡ്. പൊതുമേഖലയിലുള്ള ഗെയിലിന്റെ ഓഹരികള്‍ക്ക് വലിയ മുന്നേറ്റമാണ് ഇപ്പോള്‍ ഓഹരി വിപണിയില്‍ ഉണ്ടായിരിക്കുന്നത്.

കേരളത്തില്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത പ്രകൃതിവാതക പൈപ്പ് ലൈന്‍ സ്ഥാപിച്ചതും ഗെയിലിന് കീഴില്‍ തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ ഓഹരി വിപണിയിലെ ഈ മുന്നേറ്റത്തിന് വഴിവച്ചത് അതല്ല. ഗെയില്‍ എടുക്കാന്‍ പോകുന്ന ചില തീരുമാനങ്ങളാണ്. പരിശോധിക്കാം...

 

ഓഹരികള്‍ തിരികെവാങ്ങും

ഓഹരികള്‍ തിരികെവാങ്ങും

പബ്ലിക് ലിമിറ്റഡ് കമ്പനിയാണ് ഗെയില്‍. ഓഹരി വിപണിയില്‍ നിക്ഷേപകര്‍ വാങ്ങിയ ഓഹരികള്‍ തിരികെ വാങ്ങാനാണ് ഗെയില്‍ ഇന്ത്യ ലിമിറ്റഡ് പദ്ധതിയിടുന്നത്. കമ്പനിയുടെ കൈവശമുള്ള അധികപണം ഉപയോഗിച്ചായിരിക്കും നിക്ഷേപകരില്‍ നിന്ന് ഓഹരികള്‍ തിരിച്ചുവാങ്ങുക.

ഇടക്കാല ലാഭവിഹിതം

ഇടക്കാല ലാഭവിഹിതം

കമ്പനി ഓഹരി ഉടമകള്‍ക്ക് ഇടക്കാല ലാഭ വിഹിതം നല്‍കാന്‍ പോകുന്നു എന്നതാണ് മറ്റൊരു വാര്‍ത്ത. ഈ രണ്ട് സംഭവങ്ങളാണ് ഗെയില്‍ ഇന്ത്യ ലിമിറ്റഡിന്റെ ഓഹരിമൂല്യം കൂടുന്നതിന് വഴിവച്ചത്. രണ്ട് കാര്യങ്ങളിലും തീരുമാനമെടുക്കാന്‍ ജനുവരി 15 ന് ആണ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുന്നത്.

കുതിച്ചുയര്‍ന്നു

കുതിച്ചുയര്‍ന്നു

ഇതോടെ ഗെയില്‍ ഇന്ത്യ ലിമിറ്റഡിന്റെ ഓഹരിവില കുതിച്ചുയര്‍ന്നു. അഞ്ച് ശതമാനം വര്‍ദ്ധനയാണ് ചൊവ്വാഴ്ച ഉണ്ടായത്. കഴിഞ്ഞ 52 ആഴ്ചകളിലെ ഏറ്റവും ഉയര്‍ന്ന ഓഹരി മൂല്യം ആണ് ഗെയില്‍ ഇന്ത്യ ലിമിറ്റഡ് രേഖപ്പെടുത്തിയത്.

എണ്ണവിലയും സ്വാധീനിച്ചു

എണ്ണവിലയും സ്വാധീനിച്ചു

മേല്‍ പറഞ്ഞ രണ്ട് കാര്യങ്ങള്‍ കൊണ്ട് മാത്രമല്ല ഗെയില്‍ ഓഹരികളുടെ വില കൂടിയത് എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ദ്ധിച്ചുവരുന്നതും ഒരു കാരണമാണ്. കൊവിഡിന് ശേഷം ഗെയിലിന്റെ വിതരണ വ്യാപ്തി പഴയ നിലയില്‍ തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്.

ഇന്ധന വിതരണം

ഇന്ധന വിതരണം

രാജ്യത്തിന്റെ ചരിത്രം തന്നെ മാറ്റിമറിക്കാനുള്ള പദ്ധതികളിലാണ് ഗെയില്‍ ഇപ്പോഴുള്ളത്. കേരളത്തില്‍ ഉദ്ഘാടനം ചെയ്ത വാതക പൈപ്പ് ലൈന്‍ പദ്ധതി അതിന്റെ ഭാഗമാണ്. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും ചുരുങ്ങിയ ചെലവില്‍ വാതക ഇന്ധനം എത്തിക്കുന്നതിനുള്ള പദ്ധതികളാണ് ഇപ്പോള്‍ നടക്കുന്നത്.

എന്തിന് വേണ്ടി

എന്തിന് വേണ്ടി

എന്തിന് വേണ്ടിയാണ് ഗെയില്‍ ഓഹരി ബൈബാക്ക് നടത്തുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്. ഗെയിലിനോട് മാത്രമല്ല , കോള്‍ ഇന്ത്യ, എന്‍ടിപിസി, എന്‍എംഡിസി തുടങ്ങിയ എട്ട് പൊതുമേഖല സ്ഥാപനങ്ങളോട് ഓഹരി ബൈബാക്കിനെ കുറിച്ച് ആലോചിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്നാണ് വിവരം.

പല കാരണങ്ങള്‍

പല കാരണങ്ങള്‍

ഗെയില്‍ ഇന്ത്യ ലിമിറ്റഡില്‍ കേന്ദ്ര സര്‍ക്കാരിന് 52.1 ശതമാനം ഓഹരി പങ്കാളിത്തമാണ് ഇപ്പോഴുള്ളത്. ഓഹരി ബൈബാക്ക് വഴി പൊതുവിപണിയിലെ ഒഹരി ലഭ്യത കുറയ്ക്കാനും കമ്പനിയുടെ ഓഹരി മൂല്യം വര്‍ദ്ധിപ്പിക്കാനും സാധിക്കും എന്നാണ് വിലയിരുത്തുന്നത്. ഓഹരി വിറ്റഴിക്കല്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപിത പദ്ധതിയാണ്. അതിന് വേണ്ടിയാണോ പൊതുവിപണിയിലെ ഓഹരികള്‍ തിരികെ വാങ്ങുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്.

English summary

Gail India Ltd plans to share buyback and to provide interim dividend, News helped to boost the share value | വിറ്റ ഓഹരികള്‍ തിരിച്ചുവാങ്ങാന്‍ ഗെയില്‍! ഒപ്പം ലാഭവിഹിതവും... കുതിച്ചുകയറി ഓഹരിമൂല്യം

Gail India Ltd plans to share buyback and to provide interim dividend, News helped to boost the share value
Story first published: Tuesday, January 12, 2021, 20:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X