ക്രിപ്റ്റോ ലോകം ഒന്നടങ്കം ഗാല കോയിനിലേക്ക് ഉറ്റുനോക്കുകയാണ്. രണ്ടു ദിവസം മുന്‍പ് 0.18 ഡോളറുണ്ടായിരുന്ന ഗാല കോയിന് ഞായറാഴ്ച്ച 0.45 ഡോളറിലേക്ക് കുതിച്ചുയര്‍ന്നിരിക്കുന്നു. ടെക്നിക്കല്‍ ചാര്‍ട്ടില്‍ ഗാല ടോക്കണ്‍ കുത്തനെയുള്ള കയറ്റമാണ് കാഴ്ച്ചവെക്കുന്നത്. ശനിയാഴ്ച്ച ചെറിയ തോതിലുള്ള ഏകീകരണം കോയിനില്‍ സംഭവിക്കുകയുണ്ടായി. വലിയൊരു ശതമാനം നിക്ഷേപകര്‍ ഈ അവസരം വിനിയോഗിച്ച് കോയിനില്‍ നിക്ഷേപം നടത്തിയത് കാണാം.
രാവിലെ 8 മണി സമയം 0.39 ഡോളറിലാണ് ഡിജിറ്റല്‍ ടോക്കണ്‍ ശക്തമായ പ്രതിരോധം നേരിട്ടത്. ഗാല കോയിന് 0.50 ഡോളറും കടന്ന് കുതിക്കുമോ? ഇതറിയാനുള്ള ആകാംക്ഷയിലാണ് നിക്ഷേപകരും. നേരത്തെ, നിര്‍ണായകമായ 0.117 ഡോളര്‍ പ്രതിരോധ നില ഭേദിച്ചാണ് ഗാല ബ്രേക്കൗട്ട് കണ്ടെത്തിയത്. ഈ ബ്രേക്കൗട്ടിന് ശേഷം 300 ശതമാനത്തിലേറെ ഉയര്‍ച്ച കോയിന് കുറിച്ചു.
ഞായറാഴ്ച്ച സര്‍വകാല ഉയര്‍ച്ചയിലാണ് ക്രിപ്റ്റോകറന്‍സിയുടെ വ്യാപാരം. 20, 50, 100 ദിവസങ്ങളിലെ എക്സ്പോണന്‍ഷ്യല്‍ മൂവിങ് ആവറേജുകള്‍ക്ക് മുകളില്‍ കോയിന് ചുവടുവെയ്ക്കുന്നു. ശക്തമായ ബുള്ളിഷ് ട്രെന്‍ഡാണിത് പറഞ്ഞുവെയ്ക്കുന്നത്. ആര്‍എസ്ഐ (റിലേറ്റീവ് സ്ട്രെങ്ത് ഇന്‍ഡക്സ്) ചിത്രവും ദൃഢമായ ബുള്ളിഷ് വികാരംതന്നെ പങ്കുവെയ്ക്കുന്നുണ്ട്. ആര്‍എസ്ഐ ചാര്‍ട്ടില്‍ 91 ആണ് ഗാല കോയിന്റെ സ്കോര്‍.
ഇതേസമയം, ടോക്കണില്‍ അമിതമായ വാങ്ങല്‍ നടന്നതായി കാണാം. അതായത്, തിരുത്തല്‍ സംഭവിക്കാനുള്ള സാധ്യത ഇപ്പോള്‍ കൂടുതലാണ്. ഈ ലേഖനം എഴുതുന്ന സമയം ഗാല ചാര്‍ട്ടില്‍ 0.39 ഡോളറില്‍ ഭേദപ്പെട്ട പ്രതിരോധം ഒരുങ്ങുന്നുണ്ട്. ഈ നിലയില്‍ നിന്നും താഴേക്ക് വീഴുകയാണെങ്കില്‍ 0.278 ഡോളറിലായിരിക്കും അടുത്ത നിര്‍ണായക പിന്തുണ ഗാല കോയിന് ലഭിക്കുക. ഫിബോനാച്ചി എക്സ്റ്റന്‍ഷന്‍ നില പ്രകാരം 0.42 ഡോളര്‍ മാര്‍ക്കില്‍ അടുത്ത പ്രതിരോധ നില രൂപംകൊള്ളാനും സാധ്യതയുണ്ട്.
നിലവില്‍ 3,096.62 മില്യണ്‍ ഡോളറാണ് ഗാല കോയിന്റെ വിപണി മൂല്യം. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,657.94 മില്യണ്‍ യൂണിറ്റുകളുടെ ഇടപാടുകള്‍ക്ക് കോയിന് സാക്ഷിയായി. 24 മണിക്കൂറിനിടെ 0.44995 ഡോളര്‍ വരെയുള്ള ഉയര്‍ച്ചയും 0.28242 ഡോളര്‍ വരെയുള്ള താഴ്ച്ചയുമാണ് ഗാല കോയിന് കുറിച്ചത്.
ഗാല ഗെയിംസ് എന്ന ഗെയിം കമ്പനിയുടെ ഡിജിറ്റല്‍ ടോക്കണ്‍ ആണ് ഗാല കോയിന്. ബ്ലോക്ക്ചെയിന്‍ അധിഷ്ഠിത ഗെയിമുകളുടെ നിര്‍മാണത്തിലാണ് ഗാല ഗെയിംസ് ഏര്‍പ്പെടുന്നത്.
നേരത്തെ, ബൈനാന്‍സ് ക്രിപ്റ്റോ എക്സ്ചേഞ്ചിലേക്കുള്ള രംഗപ്രവേശം കോയിന്റെ വിലയില്‍ വലിയ മാറ്റം കൊണ്ടുവന്നിരുന്നു. ഇക്കാലത്ത് 0.021 ഡോളറില്‍ നിന്നും 0.13 ഡോളറിലേക്ക് ക്രിപ്റ്റോകറന്‍സി നാടകീയമായി ഉയര്‍ന്നു. ഞായറാഴ്ച്ച ഗാല കോയിനില്‍ 50 ശതമാനത്തിലേറെ നേട്ടം കാണാം. 50 ബില്യണ്‍ യൂണിറ്റുകളാണ് ഗാല കോയിന്റെ വിതരണ പരിധി. പ്രതിദിനം 17 മില്യണ്‍ ഗാല കോയിനുകള്‍ വിപണിയിലെത്തുന്നുണ്ട്. ബിറ്റ്കോയിന് പോലെ ഓരോ വര്‍ഷവും ഗാല കോയിന്റെ വിതരണം പകുതിയായി കുറയും.
ഗാല ഗെയിംസ് പ്ലാറ്റ്ഫോമിലാണ് ഗാല കോയിനുകള്‍ക്ക് കൂടുതല്‍ പ്രസക്തി. ഗെയിമിനകത്തുള്ള പര്‍ച്ചേസുകള്‍ക്കും പിയര്‍-ടു-പിയര്‍ പെയ്മെന്റുകള്‍ക്കും ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ ആസ്തിയാണിത്. എന്‍എഫ്ടി സ്റ്റോറുകളിലും ഈ ടോക്കണുകള്‍ ഉപയോഗിക്കാം. 155 ബില്യണ്‍ ഡോളറിന്റെ ഗെയിമിങ് വ്യവസായവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഗാല കോയിന് മുന്നോട്ടുള്ള നാളുകളില്‍ മുന്നേറ്റം കുറിക്കുമെന്നാണ് ഈ രംഗത്തുള്ള വിദഗ്ധരുടെ പക്ഷം.
നടപ്പു വര്‍ഷം 175.8 ബില്യണ്‍ ഡോളറായും 2023 -ല്‍ 200 ബില്യണ്‍ ഡോളറിലേക്കും ഗെയിമിങ് വ്യവസായം വളരാനിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ വൈവിധ്യമാര്‍ന്ന നിരവധി ബ്ലോക്ക്ചെയിന്‍ അധിഷ്ഠിത ഗെയിമുകള്‍ പുറത്തിറക്കാന്‍ ഗാല ഗെയിംസിന് പദ്ധതിയുണ്ട്. ലോകത്തെ പ്രമുഖ ക്രിപ്റ്റോകറന്‍സികളുടെ വില നിലവാരം ചുവടെ കാണാം (ഞായര്‍, രാവിലെ 10 മണി).
- ബിറ്റ്കോയിന് - 58,753.99 ഡോളര്‍ (0.57 ശതമാനം നേട്ടം)
- ഈഥര്‍ - 4,353.21 ഡോളര്‍ (1.89 ശതമാനം നേട്ടം)
- ബൈനാന്‍സ് കോയിന് - 591.70 ഡോളര്‍ (1.88 ശതമാനം നേട്ടം)
- ടെതര്‍ യുഎസ് - 1.00 ഡോളര്‍ (0.01 ശതമാനം നേട്ടം)
- കാര്‍ഡാനോ - 1.88 ഡോളര്‍ (0.48 ശതമാനം നേട്ടം)
- സോളാന - 212.41 ഡോളര്‍ (1.08 ശതമാനം ഇടിവ്)
- എക്സ്ആര്‍പി - 1.08 ഡോളര്‍ (0.88 ശതമാനം ഇടിവ്)
- പോള്‍ക്കഡോട്ട് - 41.09 ഡോളര്‍ (0.32 ശതമാനം ഇടിവ്)
- യുഎസ്ഡി കോയിന് - 0.99 ഡോളര്‍ (0.02 ശതമാനം ഇടിവ്)
- ഡോജ്കോയിന് - 0.22 ഡോളര്‍ (1.51 ശതമാനം ഇടിവ്)
- ഷിബ ഇനു - 0.00004610 ഡോളര്‍ (0.32 ശതമാനം നേട്ടം)
- അവലാഞ്ചെ - 132.76 ഡോളര്‍ (13 ശതമാനം നേട്ടം)
- ടെറ ലൂണ - 43.78 ഡോളര്‍ (2.41 ശതമാനം നേട്ടം)
- ലൈറ്റ്കോയിന് - 223.30 ഡോളര്‍ (1.27 ശതമാനം നേട്ടം)
- റാപ്പ്ഡ് ബിറ്റ്കോയിന് - 58,920.84 ഡോളര്‍ (0.05 ശതമാനം ഇടിവ്)
- ബിയുഎസ്ഡി - 0.99 ഡോളര്‍ (0.01 ശതമാനം നേട്ടം)
- യുണിസ്വാപ്പ് - 21.77 ഡോളര്‍ (3.37 ശതമാനം നേട്ടം)
- ചെയിന്‍ലിങ്ക് - 27.96 ഡോളര്‍ (1.24 ശതമാനം ഇടിവ്)
- ആല്ഗോറന്ഡ് - 1.79 ഡോളര്‍ (2.21 ശതമാനം ഇടിവ്)
- പോളിഗണ് - 1.62 ഡോളര്‍ (0.62 ശതമാനം നേട്ടം)
- ഗാല കോയിന് - 0.44076 ഡോളര്‍ (44.36 ശതമാനം നേട്ടം)
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ക്രിപ്റ്റോ വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
