ക്രിപ്റ്റോ വിപണിയില്‍ 'ബെല്ലും ബ്രേക്കുമില്ലാതെ' ഗാല കോയിന് കുതിക്കുകയാണ്. ശനിയാഴ്ച്ച 0.32 ഡോളറിലേക്ക് ഈ ഡിജിറ്റല്‍ ടോക്കണ്‍ എത്തി. നവംബറില്‍ മാത്രം ഗാല കോയിനില്‍ 300 ശതമാനത്തിലേറെ മുന്നേറ്റം കാണാം. ഈ വര്‍ഷം ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 20,000 ശതമാനത്തിന് മുകളിലാണ് ഗാല കോയിനുകള്‍ നേട്ടം കയ്യടക്കുന്നത്. ചെറിയ വിലയ്ക്ക് വാങ്ങാന്‍ കഴിയുമെന്നതിനാല്‍ ക്രിപ്റ്റോ സമൂഹം ഒന്നടങ്കം ഗാല കോയിന്റെ പ്രയാണം സാകൂതം നിരീക്ഷിക്കുന്നുണ്ട്.
2019 -ല്‍ സ്ഥാപിതമായ ഗെയിം കമ്പനിയുടെ ഡിജിറ്റല്‍ ടോക്കണാണ് ഗാല കോയിന് (GALA). ബ്ലോക്ക്ചെയിന്‍ അധിഷ്ഠിത ഗെയിമുകളുടെ നിര്‍മാണത്തിലാണ് കമ്പനി ഏര്‍പ്പെടുന്നത്. ഉപയോക്താക്കളുടെ അഭിപ്രായങ്ങള്‍ കൂടി മാനിച്ചാണ് ഇവരുടെ ഗെയിം നിര്‍മാണവും. ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായ ബൈനാന്‍സില്‍ പേരുചേര്ത്തതു മുതല്‍ വെച്ചടി വെച്ചടി കയറുകയാണ് ഗാല കോയിന്. ടെക്നിക്കല്‍ ചാര്‍ട്ടുകളില്‍ ബുള്ളിഷ് ട്രെന്‍ഡാണ് ഗാല കോയിന് രേഖപ്പെടുത്തുന്നത്.
കുറച്ചുകാലം ഏകീകരണത്തില്‍ കുടങ്ങിയ ഗാല കോയിന്റെ ഇപ്പോഴത്തെ കുതിപ്പ് മെറ്റാവേഴ്സ് (വിര്‍ച്വല്‍ റിയാലിറ്റി ഇടം), വികേന്ദ്രീകൃത ഗെയിമുകള്‍, നോണ്‍ ഫംജിബിള്‍ ടോക്കണ്‍ എന്നിവയ്ക്ക് ലഭിക്കുന്ന സ്വീകാര്യത ആധാരമാക്കിയാണ്.
സെപ്തംബറിലെ വലിയ ഉയര്‍ച്ചയ്ക്ക് ശേഷം നവംബര്‍ ആദ്യവാരം വരെ 0.11 - 0.17 ഡോളര്‍ നിലവാരത്തിലായിരുന്നു ഡിജിറ്റല്‍ ടോക്കണിന്റെ കിടപ്പ്. നവംബറില്‍ 0.0117 ഡോളര്‍ എന്ന നിര്‍ണായക പ്രതിരോധ നില മുറിച്ചുകടക്കാന്‍ ഗാല കോയിന് സാധിച്ചു. കഴിഞ്ഞ 20, 50 ദിവസങ്ങളിലെ എക്സ്പോണന്‍ഷ്യല്‍ മൂവിങ് ആവറേജുകള്‍ക്ക് മുകളിലാണ് ക്രിപ്റ്റോകറന്‍സിയുടെ ഇപ്പോഴത്തെ വ്യാപാരം.
ഗാല കോയിന്റെ വിതരണ പരിധി 50 ബില്യണ്‍ യൂണിറ്റാണ്. നിലവില്‍ 7 ബില്യണില്‍പ്പരം കോയിനുകള്‍ നിക്ഷേപകരുടെ പക്കലുണ്ട്. പ്രതിദിനം 17.1 മില്യണ്‍ ഗാല ടോക്കണുകളാണ് വിപണിയില്‍ വിതരണത്തിനെത്തുന്നത്. ബിറ്റ്കോയിന് മാതൃകയില്‍ ഓരോ വര്‍ഷം ഗാല കോയിന്റെ വിതരണം പകുതിയായി കുറയും.
പറഞ്ഞുവരുമ്പോള്‍ ഗാല ഗെയിംസ് പ്ലാറ്റ്ഫോമിലാണ് ഗാലാ കോയിന് കൂടുതല്‍ പ്രസക്തി. ഉദ്ദാഹരണത്തിന് ഗെയിമിനകത്തെ പര്‍ച്ചേസുകള്‍ക്ക് ഈ കോയിന് ഉപയോഗിക്കാം. ഗാല ഗെയിംസ് നെറ്റ്വര്‍ക്ക് മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഉപയോക്താക്കള്‍ക്ക് കമ്പനി ഗാല കോയിനുകള്‍ പാരിതോഷികമായും നല്‍കുന്നുണ്ട്.
അടുത്തിടെ 'ടൗണ്‍ സ്റ്റാര്‍' എന്ന പുതിയ ഗെയിം കമ്പനി അവതരിപ്പിക്കുകയുണ്ടായി. ഗാല കോയിനുകള്‍ എക്സ്ചേഞ്ച് ചെയ്ത് റിവാര്‍ഡുകള്‍ നേടാന്‍ ഗെയിമില്‍ ഉപയോക്താക്കള്‍ക്ക് കഴിയും. കേവലം ഒരു വര്‍ഷം കൊണ്ട് 1.7 ബില്യണ്‍ ഡോളര്‍ വിപണി മൂല്യം മറികടന്ന ഗാല ഗെയിംസ് മെറ്റാവേഴ്സ് (വെർച്വൽ റിയാലിറ്റി ഇടം) ലോകത്തെ യുണിക്കോണ്‍ കമ്പനികളില്‍ ഒന്നായി മാറിക്കഴിഞ്ഞു. 2022 -ല്‍ കൂടുതല്‍ ബ്ലോക്ക്ചെയിന്‍ അധിഷ്ഠിത ഗെയിമുകള്‍ പുറത്തിറക്കാനിരിക്കെ ഗാല കോയിനിലുള്ള ദീര്‍ഘകാല കാഴ്ച്ചപ്പാട് ബുള്ളിഷാണെന്ന് ഈ രംഗത്തുള്ള വിദഗ്ധര്‍ പറയുന്നു.
ഗാല ക്രിപ്റ്റോ നല്ലൊരു നിക്ഷേപമോ?
ക്രിപ്റ്റോ ലോകത്തെ അടുത്ത ബിറ്റ്കോയിനെ തേടുന്നവര്‍ ഗാല കോയിനില്‍ ശ്രദ്ധ പതിപ്പിക്കുന്നതില്‍ തെറ്റില്ല. വലിയ സാധ്യതകളുള്ള ഗെയിമിങ് മേഖലയിലാണ് ഗാല കോയിന് ബന്ധപ്പെട്ട് കിടക്കുന്നത്. നടപ്പു വര്‍ഷം ആഗോള ഗെയിമിങ് വ്യവസായം 175.8 ബില്യണ്‍ ഡോളര്‍ വരുമാനം കുറിക്കുമെന്നാണ് പ്രവചനം. 2023 ആകുമ്പോഴേക്കും ഇത് 200 ബില്യണ്‍ ഡോളര്‍ പിന്നിടും. വരുംനാളുകളില്‍ കൂടുതല്‍ വൈവിധ്യമാര്‍ന്ന ഗെയിമുകള്‍ അവതരിപ്പിക്കാന്‍ ഗാല ഗെയിംസിന് പദ്ധതിയുണ്ട്. നിലവില്‍ ആറോളം ഗെയിമുകളുടെ പണിപ്പുരയിലാണ് കമ്പനി.
പുതുതരംഗമായ നോണ്‍ ഫംജിബിള്‍ ടോക്കണ്‍ ബിസിനസിലും ഗാല ഗെയിംസ് കൈകടത്തുന്നുണ്ട്. വോക്സ് ബ്രാന്‍ഡിന് കീഴില്‍ എന്‍എഫ്ടി ശേഖരംതന്നെ ഇവര്‍ അവതരിപ്പിച്ചുകഴിഞ്ഞു. ഗാലവേഴ്സ് എന്ന വെര്‍ച്വല്‍ റിയാലിറ്റി ഇടം (മെറ്റാവേഴ്സ്) സ്ഥാപിക്കുകയാണ് ഗാല ഗെയിംസിന്റെ ആത്യന്തിക ലക്ഷ്യം. മെറ്റാവേഴ്സ് രംഗത്ത് വലിയ സാമ്പത്തിക സാധ്യതകള്‍ ഒളിഞ്ഞിരിപ്പുണ്ട്. എന്‍എഫ്ടികള്‍ (നോണ്‍ ഫംജിബിള്‍ ടോക്കണുകള്‍) ഇതില്‍ നിര്‍ണായക പങ്കുവഹിക്കും.
സ്റ്റോക്കുകള്‍ വഴിയോ ക്രിപ്റ്റോകറന്‍സികള്‍ വഴിയോ മെറ്റാവേഴ്സ് രംഗത്ത് നിക്ഷേപം നടത്താനുള്ള നിതാന്ത ശ്രമത്തിലാണ് ആഗോള നിക്ഷേപകര്‍. ആഗോള ഭീമന്മാരായ ഫെയ്സ്ബുക്ക് മെറ്റാ എന്ന് റീബ്രാന്‍ഡ് ചെയ്തതിന് പിന്നാലെ ത്രീഡി വെര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്ഫോമായ ഡിസെന്ട്രാലാന്ഡിന്റെ മനാ കോയിന് (MANA) 1 ഡോളറില്‍ നിന്നും 5 ഡോളറിലേക്ക് ഉയര്‍ന്നിരുന്നു. വരുംമാസങ്ങളില്‍ ഗാല കോയിനും ഈ പാത പിന്തുടരാമെന്ന് ക്രിപ്റ്റോ വിദഗ്ധര്‍ പറയുന്നു. ഗാല കോയിന് 1 ഡോളര്‍ എത്തുമെന്ന പ്രവചനങ്ങളും ഇപ്പോള്‍ ശക്തം.
അരങ്ങേറ്റം കുറിച്ചതിന് ശേഷം ഇതുവരെ ഏകദേശം 35,000 -ത്തില്‍പ്പരം നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഗാല കോയിന് സാധിച്ചിട്ടുണ്ട്. ഏകദേശം 2 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ക്രിപ്റ്റോകറന്‍സി കണ്ടുകഴിഞ്ഞു. കോയിന്‍ബേസ്, ബൈനാന്‍സ് ക്രിപ്റ്റോ എക്സ്ചേഞ്ചുകളില്‍ ഗാല കോയിനുകള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ടെതര്‍ (യുഎസ്ഡിറ്റി) പോലുള്ള സ്റ്റേബിള്‍കോയിനുകള്‍ കൈവശം വെയ്ക്കുന്നവര്‍ക്ക് യുണിസ്വാപ്പ്, ഗേറ്റ്.ഐഓ, ക്രാക്കന്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയും ഗാല കോയിനുകള്‍ വാങ്ങാം.
ലോകത്തെ പ്രമുഖ ക്രിപ്റ്റോകറന്‍സികളുടെ വില നിലവാരം ചുവടെ കാണാം (ശനി, ഉച്ചയ്ക്ക് 12:10 സമയം).
- ബിറ്റ്കോയിന് - 58,748.00 ഡോളര്‍ (4.24 ശതമാനം നേട്ടം)
- ഈഥര്‍ - 4,311.75 ഡോളര്‍ (6.05 ശതമാനം നേട്ടം)
- ബൈനാന്‍സ് കോയിന് - 583.80 ഡോളര്‍ (5.88 ശതമാനം നേട്ടം)
- ടെതര്‍ യുഎസ് - 1.00 ഡോളര്‍ (0.03 ശതമാനം നേട്ടം)
- കാര്‍ഡാനോ - 1.87 ഡോളര്‍ (3.94 ശതമാനം നേട്ടം)
- സോളാന - 215.63 ഡോളര്‍ (8.86 ശതമാനം നേട്ടം)
- എക്സ്ആര്‍പി - 1.09 ഡോളര്‍ (4.32 ശതമാനം നേട്ടം)
- പോള്‍ക്കഡോട്ട് - 41.59 ഡോളര്‍ (4.76 ശതമാനം നേട്ടം)
- യുഎസ്ഡി കോയിന് - 0.99 ഡോളര്‍ (0.04 ശതമാനം ഇടിവ്)
- ഡോജ്കോയിന് - 0.23 ഡോളര്‍ (4.49 ശതമാനം നേട്ടം)
- ഷിബ ഇനു - 0.00004891 ഡോളര്‍ (12.63 ശതമാനം നേട്ടം)
- അവലാഞ്ചെ - 118.91 ഡോളര്‍ (15.72 ശതമാനം നേട്ടം)
- ടെറ ലൂണ - 42.49 ഡോളര്‍ (2.91 ശതമാനം നേട്ടം)
- ലൈറ്റ്കോയിന് - 221.80 ഡോളര്‍ (6.63 ശതമാനം നേട്ടം)
- റാപ്പ്ഡ് ബിറ്റ്കോയിന് - 58,530.95 ഡോളര്‍ (0.00 ശതമാനം നേട്ടം)
- ബിയുഎസ്ഡി - 0.99 ഡോളര്‍ (0.02 ശതമാനം ഇടിവ്)
- യുണിസ്വാപ്പ് - 21.04 ഡോളര്‍ (3.24 ശതമാനം നേട്ടം)
- ചെയിന്‍ലിങ്ക് - 28.25 ഡോളര്‍ (3.90 ശതമാനം നേട്ടം)
- ആല്ഗോറന്ഡ് - 1.82 ഡോളര്‍ (1.64 ശതമാനം നേട്ടം)
- പോളിഗണ് - 1.61 ഡോളര്‍ (1.73 ശതമാനം നേട്ടം)
- ഗാല കോയിന് - 0.30792 ഡോളര്‍ (23.16 ശതമാനം നേട്ടം)
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ക്രിപ്റ്റോ വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications