ആഗോള വ്യാപാരം അഭൂതപൂർവമായ വളർച്ച നേടുന്ന ഇക്കാലത്തും, അതിർത്തി കടന്നുള്ള സാമ്പത്തിക ഇടപാടുകൾ അഥവാ ക്രോസ് ബോർഡർ പേയ്മെൻ്റുകൾ പല കമ്പനികൾക്കും തലവേദനയായി തുടരുന്നു. ഈ സാഹചര്യത്തിൽ, ഇന്ത്യൻ ബിസിനസ്സുകൾക്കായി അന്താരാഷ്ട്ര പേയ്‌മെന്റുകൾ ലളിതമാക്കാൻ ലക്ഷ്യമിട്ട് ബെംഗളൂരു ആസ്ഥാനമായുള്ള ഫിൻടെക് സ്റ്റാർട്ടപ്പാണ് സ്കൈഡോ. സ്കൈഡോയുടെ സ്ഥാപകനായ ശ്രീവത്സൻ ശ്രീഹർ, ഗുഡ്റിട്ടേൺസുമായി നടത്തിയ ഒരു അഭിമുഖത്തിൽ തന്റെ ബിസിനസ് യാത്രയെക്കുറിച്ച് വ്യക്തമായി വിശദീകരിക്കുന്നു;
സ്കൈഡോ സ്ഥാപിക്കുന്നതിനുള്ള പ്രചോദനം എന്തായിരുന്നു?
ഒരു സംരംഭകൻ ആകാനുള്ള ആഗ്രഹമായിരുന്നു തന്റെ പ്രധാന പ്രേരണയെന്ന് ശ്രീഹർ പറയുന്നു. അദ്ദേഹവും സഹസ്ഥാപകനും ഫിൻടെക് മേഖലയിലെ ഒരു പ്രധാന പ്രശ്നം പരിഹരിക്കാൻ ആഗ്രഹിച്ചു. അതിർത്തി കടന്നുള്ള പേയ്‌മെന്റുകളിലെ സങ്കീർണ്ണതകൾ ശ്രദ്ധേയമായി തോന്നി. അതായത് "പ്രാദേശിക പേയ്‌മെന്റുകളെ അപേക്ഷിച്ച് അന്താരാഷ്ട്ര വയർ ട്രാൻസ്ഫറുകൾ ഇപ്പോഴും സങ്കീർണ്ണമാണ്. ആഗോള പേയ്‌മെന്റുകൾ യുപിഐ പോലെ ലളിതമാക്കാൻ കഴിയുമോ എന്നതായിരുന്നു ഞങ്ങളുടെ ആശയം," അദ്ദേഹം കൂട്ടിച്ചേർത്തു.
പരമ്പരാഗത സംവിധാനങ്ങളിലെ പോരായ്മകൾ
അതിർത്തി കടന്നുള്ള പേയ്‌മെന്റുകൾ തിരഞ്ഞെടുക്കാൻ അദ്ദേഹത്തിന് വ്യക്തമായ കാരണമുണ്ട്, "പരമ്പരാഗത പ്ലാറ്റ്‌ഫോമുകൾ ക്രെഡിറ്റ് കാർഡ് ശൃംഖലകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഞങ്ങൾ ലോകമെമ്പാടുമുള്ള പങ്കാളി ബാങ്കുകളുമായി സംയോജിപ്പിച്ച് നേരിട്ടുള്ള ബാങ്ക്-ടു-ബാങ്ക് ട്രാൻസ്ഫറുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് പേയ്‌മെന്റുകൾ വേഗതയുള്ളതും, ലളിതവും, ചെലവ് കുറഞ്ഞതുമാക്കുന്നു. " അദ്ദേഹത്തിൻ്റെ കാരണം വ്യക്തമാക്കി.

Gen Z ജീവനക്കാരെ കൈകാര്യം ചെയ്യുന്നതിലെ വെല്ലുവിളി
സ്കൈഡോയിലെ 100 ജീവനക്കാരിൽ ഭൂരിഭാഗവും പുതിയ ബിരുദധാരികളാണെന്ന് ശ്രീഹർ പറയുന്നു. Gen Z ജീവനക്കാർ വ്യവസായപരമായ മുൻവിധികളില്ലാതെ, സ്വന്തം തത്ത്വങ്ങളിൽ നിന്ന് ചിന്തിക്കാനും ഭയമില്ലാതെ പ്രവർത്തിക്കാനും കഴിയുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. "പുതിയ കാര്യങ്ങൾ കെട്ടിപ്പടുക്കാൻ ഇത് ഞങ്ങളെ സഹായിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.
പക്ഷേ ക്ലയന്റുകളുമായും ബാങ്കുകളുമായും അവരുടെ ജോലി സമയം സമന്വയിപ്പിക്കുന്നത് പലപ്പോഴും ഒരു വെല്ലുവിളിയാകുമെന്ന് അദ്ദേഹം സമ്മതിച്ചു.
ജോലിയിലെ നിയമനം
സ്കൈഡോയുടെ നിയമനത്തെ കുറിച്ചും അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ടായിരുന്നു. "വിദ്യാഭ്യാസപരമായ മികവോ, നേരത്തെയുള്ള ഇന്റേൺഷിപ്പുകളോ ആകട്ടെ, കഴിവുകൾക്ക് ഞങ്ങൾ പ്രാധാന്യം നൽകുന്നു. സാമർത്ഥ്യത്തേക്കാൾ ഉപരി അടിസ്ഥാന തത്ത്വങ്ങളിലൂന്നിയുള്ള ചിന്താഗതിക്കും മനോഭാവത്തിനും ഞങ്ങൾ വിലമതിക്കുന്നു," അദ്ദേഹം പറഞ്ഞു.
ധനസമാഹരണം
ധനസമാഹരണവും ഒരു പ്രധാനപ്പെട്ട കാര്യമാണ്. അത് വെല്ലുവിളി നിറഞ്ഞതും അതേസമയം അമിത പ്രാധാന്യം നൽകപ്പെട്ടതുമാണെന്ന് ശ്രീഹർ പറയുന്നു. "99% സ്റ്റാർട്ടപ്പുകളും ഒരു പരിധിക്കപ്പുറം ഫണ്ട് നേടുന്നില്ല എന്നതാണ് യാഥാർത്ഥ്യം. വിജയിച്ച സ്റ്റാർട്ടപ്പുകൾക്ക് പോലും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നു. നിക്ഷേപകർ ഒരു മാക്രോ തലത്തിലാണ് ചിന്തിക്കുന്നതെന്ന് സ്ഥാപകർ മനസ്സിലാക്കണം" അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏറ്റവും വലിയ ലക്ഷ്യം
കമ്പനിയുടെ ദീർഘകാല ലക്ഷ്യത്തെ കുറിച്ച് ചോദിച്ചപ്പോൾ ശ്രീഹാർ പറഞ്ഞത്, സ്കൈഡോ ഒരു ആഗോള B2B പേയ്‌മെന്റ് ലീഡറാകണമെന്നാണ്. "അടുത്ത ദശകത്തിൽ പേയ്‌മെന്റുകൾക്ക് വലിയ മാറ്റങ്ങൾ സംഭവിക്കും. ഇൻസ്റ്റൻ്റ് പേയ്‌മെന്റുകൾ, ക്രിപ്‌റ്റോകറൻസികൾ, സ്റ്റേബിൾകോയിനുകൾ എന്നിവ മുൻനിരയിലെത്തും. അത്തരത്തിലൊരു വളർച്ച രൂപപ്പെടുത്തുന്ന കമ്പനികളിൽ ഒന്നായി മാറാൻ ഞങ്ങൾ ആഗ്രഹിക്കുന്നു," എന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ സ്കെയിലിംഗ് നടത്തുക, ഇറക്കുമതിയിലും കയറ്റുമതിയിലും മികച്ച ഉപഭോക്തൃ അനുഭവം ഉറപ്പാക്കുക, ക്രമേണ ആഗോള വിപണികളിലേക്ക് വ്യാപിപ്പിക്കുക എന്നിവയാണ് നിലവിൽ ഈ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. "പേപാൽ അല്ലെങ്കിൽ സ്ട്രൈപ്പ് പോലെ, ലോകത്തിലെ വലിയ ഇന്ത്യൻ പേയ്‌മെന്റ് കമ്പനിയാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.
ബിസിനസ്സ് പശ്ചാത്തലവും വളർച്ചയും
ചെന്നൈയിലെ ഒരു വലിയ ബിസിനസുകാരനായിരുന്നു പിതാവ്. അങ്ങനെയൊരു വ്യക്തിയുടെ മകനായി വളർന്നുവന്നത് തന്റെ ഉള്ളിലും ഒരു സംരംഭകൻ ഉണ്ടെന്ന തിരിച്ചറിവ് സൃഷ്ടിച്ചുവെന്ന് ശ്രീഹർ വിശദീകരിച്ചു.കുടുംബ ബിസിനസിൽ വർഷങ്ങളോളം ചെലവഴിച്ച ശേഷം, അദ്ദേഹം തന്റെ കരിയർ പുനരാരംഭിക്കാനും ബെംഗളൂരുവിലേക്ക് താമസം മാറാനും സ്റ്റാർട്ട്-അപ്പ് മേഖലയിലേക്ക് എത്താനും തീരുമാനിച്ചു. "ഒരു ആഗോള, സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള കമ്പനി കെട്ടിപ്പടുക്കാനാണ് ഞാൻ ആഗ്രഹിച്ചത്," അദ്ദേഹം പറഞ്ഞു.
വ്യക്തിപരമായ വളർച്ചയെക്കുറിച്ച് സംസാരിക്കുമ്പോൾ, സംരംഭകത്വം തന്നെ കൂടുതൽ വിശാലമനസ്കനും കഴിവുകളെ വിലമതിക്കുന്നവനുമായി മാറ്റിയിട്ടുണ്ടെന്ന് ശ്രീഹർ പറഞ്ഞു. "മികച്ച ആളുകൾ മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നു. വർഷങ്ങളായി, മികച്ച രീതിയിൽ ആസൂത്രണം ചെയ്യാനും എന്റെ ദൗർബല്യങ്ങൾ കൈകാര്യം ചെയ്യാനും ഞാൻ പഠിച്ചു," അദ്ദേഹം പറഞ്ഞു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications