ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞുള്ള ചതുർഥി അല്ലെങ്കിൽ വെളുത്ത ചതുർത്ഥി ദിവസമാണ് വിനായകൻ്റെ ജന്മദിനം. നാളെ ആഗസ്റ്റ് 27നാണ് ഈ വർഷത്തെ ഗണേശ ചതുർത്ഥി ആഘോഷിക്കുന്നത്. കേരളത്തിൽ ഒഴികേ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഗണേശ ചതുർത്ഥി ആഘോഷിക്കുകയും, ഔദ്യോഗിക അവധികൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ബാങ്കുകൾക്കും ഈ ദിവസം അവധിയാണ്. എന്നാൽ കേരളത്തിലെ ബാങ്കുകൾക്ക് നാളെ അവധിയുണ്ടോ?
ഇന്ന് ആഗസ്റ്റ് 26 ന് ഉച്ചയ്ക്ക് 01:54 ന് ആരംഭിച്ച് ആഗസ്റ്റ് 27 ന് ഉച്ചയ്ക്ക് 03:44 നാണ് ചതുർത്ഥി തിഥി അവസാനിക്കുന്നത്. അതിനാൽ ആഗസ്റ്റ് 26 ന് ഉച്ചയ്ക്ക് 01:54 മുതൽ രാത്രി 08:52 വരെ ചന്ദ്രദർശനം ഒഴിവാക്കണം എന്നാണ് വിശ്വാസം. ഗണേശ ചതുർത്ഥി ഹിന്ദു ആചാരപ്രകാരം ആചരിക്കുന്ന ആഘോഷമാണ്.
ഇന്നും അവധിയുണ്ടോ?
ആഗസ്റ്റ് 26 മുതൽ ആഘോഷം ആരംഭിക്കുന്നുണ്ടെങ്കിലും ഔദ്യേഗികമായ അവധി നാളെ ആഗസ്റ്റ് 27നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാൽ രാജ്യത്തെ നിരവധി സംസ്ഥാനങ്ങളിൽ ആഗസ്റ്റ് 27ന് അവധിയാണ്. പ്രത്യേകിച്ചും ബാങ്കുകൾ പ്രവർത്തിക്കില്ല. എന്നാൽ ഇന്ന് ബാങ്കുകൾക്കൊന്നും അവധിയില്ല. പക്ഷേ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായിരിക്കുന്നു.

ബാങ്ക് അവധി
ബാങ്കുകൾ അവധിയായതിനാൽ നാളെ ബാങ്ക് ഇടപാടുകൾ നടത്താൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കണം. ഗണേശ ചതുർത്ഥി ആഘോഷിക്കുന്നതിനാൽ നാളെ ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ഒഡീഷ, തമിഴ്നാട്, തെലങ്കാന, ഗോവ, ആന്ധ്രാപ്രദേശ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലെ ബാങ്കുകൾക്ക് അവധിയാണ്. അതിനാൽ ബാങ്കിൽ നേരിട്ടെത്തി പൂർത്തിയാക്കേണ്ട കാര്യങ്ങൾ ഇന്ന് അല്ലെങ്കിൽ വ്യാഴാഴ്ച പൂർത്തിയാക്കാൻ ശ്രമിക്കുക.
എടിഎം, ഓൺലൈൻ ഇടപാടുകൾ, നെറ്റ് ബാങ്കിംഗ് എന്നിവയെല്ലാം അവധി ദിനത്തിലും പ്രവർത്തിക്കും. ചെറിയ സാമ്പത്തിക ഇടപാടുകൾക്കെല്ലാം ഈ സേവനങ്ങൾ ഉപയോഗപ്പെടുത്താം.
കേരളത്തിന് അവധിയുണ്ടോ?
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നാളെ ഗണേശ ചതുർത്ഥി പ്രമാണിച്ച് ബാങ്ക് അവധിയാണ്. എന്നാൽ കേരളത്തിൽ നാളെ ബാങ്കുകൾക്ക് അവധിയില്ല. അതിനാൽ കേരളത്തിലെ ബാങ്ക് ഇടപാടുകൾ നാളെ നടത്താം. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ ആഗസ്റ്റ് 28 വ്യാഴാഴ്ച കേരളത്തിലെ സർവ്വീസ് സഹകരണ ബാങ്കുകൾ പ്രവർത്തിക്കില്ല. വ്യാഴാഴ്ചയാണ് അയ്യങ്കാളി ജയന്തി.
ഓഹരി വിപണി അവധി
ആഗസ്റ്റ് 27ന് ഓഹരി വിപണി പ്രവർത്തിക്കില്ല. ഗണേശ ചതുർത്ഥി ആഘോഷത്തിൻ്റെ ഭാഗമായിട്ടാണ് ഈ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ ഗണേശ ചതുർത്ഥി ദിവസം ഔദ്യോഗിക അവധിയായതിനാൽ, മഹാരാഷ്ട്രയുടെ തലസ്ഥാനത്ത് പ്രവർത്തിക്കുന്ന ബിഎസ്ഇയും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും (എൻഎസ്ഇ) അവധി ആഘോഷിക്കും. ഗണേശ ചതുർത്ഥി ഒരു ദേശീയ അവധിയാണ്. പ്രധാനമായും വടക്കേ ഇന്ത്യയിൽ വലിയ പ്രാധാന്യം ഗണേശ ചതുർത്ഥിക്കുണ്ട്.
ഗണേശ ചതുർത്ഥിയുടെ പ്രാധാന്യം
തടസ്സങ്ങളെ അകറ്റുന്നതിന് ഗണപതി ഭഗവാനെ പ്രീതിപ്പെടുത്തണമെന്നാണ് ഐതിഹ്യങ്ങൾ വ്യക്തമാക്കുന്നത്. അതിനാൽ വിജയം, സമൃദ്ധി, ഐക്യം എന്നിവയ്ക്കായാണ് ആളുകൾ ഗണേശ ചതുർത്ഥി ആഘോഷിക്കുന്നത്. കേരളത്തിൽ, ഈ ഉത്സവകാലത്ത് ഭക്തർ പ്രത്യേക പൂജകൾ നടത്തുകയും, ഗണേശ മന്ത്രങ്ങൾ ജപിക്കുകയും ചെയ്യുന്നു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications