ഗണേശ ചതുർത്ഥി: വിലക്കയറ്റത്തിലും കളിമൺ വി​ഗ്രഹങ്ങളുടെ ഡിമാൻഡ് കുതിക്കുന്നു, കാരണം ഇതാണ്

"ഏക ദന്തായ വിദ് മഹേ, വക്രതുണ്ഡായ ധീമഹി" നാളെ ആ​ഗസ്റ്റ് 27ന് നാടെങ്ങും ​ഗണേശ ചതുർത്ഥി ആഘോഷിക്കും. ഉമാ-മഹേശ്വര പുത്രനായ ഗണപതിയുടെ ജന്മദിനമാണ് വിനായക ചതുര്‍ഥിയായി ആഘോഷിക്കുന്നത്. ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞുള്ള ചതുർഥി ദിവസമാണ് വിനായകൻ്റെ ജന്മദിനം. ഈ ദിവസം രാജ്യത്തുടനീളം, പ്രത്യേകിച്ചും വടക്കേ ഇന്ത്യയിൽ വലിയ ആഘോഷങ്ങൾ നടത്താറുണ്ട്. കേരളത്തിൽ താരതമ്യേന ആഘോഷങ്ങൾ കുറവാണ്.

​ഗണേശ ചതുർത്ഥിക്ക് കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ വിഗ്രഹ നിമജ്ജനം നടത്താറുണ്ട്. ഇത് ഹൈന്ദവ ആചാരത്തിൻ്റെ ഭാ​ഗമായി നടത്തുന്നവയാണ്. എന്നാൽ ഇത്തരത്തിൽ നിർമ്മിക്കുന്ന ​ഗണേശ വി​ഗ്രഹങ്ങൾ കളിമണ്ണിലുണ്ടാക്കണം എന്ന് മലിനീകരണ നിയന്ത്രണ ബോർഡ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. അതിനാൽ തന്നെ ഈ വർഷവും കളിമണ്ണലുള്ള ​ഗണേശ വി​ഗ്രഹങ്ങളാണ് നിർമ്മിക്കപ്പെടുന്നത്.

കേരളത്തിനെ അപേക്ഷിച്ച് ഇത്തരം നിർമ്മിതികൾക്ക് ഡിമാൻഡ് കൂടുതലുള്ളത് മറ്റു സംസ്ഥാനങ്ങളിലാണ്. കേരളത്തിൻ്റെ അയൽ സംസ്ഥാനമായ കർണാടകയിൽ ഇത്തവണ ഗണേശ ചതുർത്ഥി ഉത്സവത്തിന് മുന്നോടിയായി കളിമൺ ഗണേശ വിഗ്രഹങ്ങളുടെ വിൽപ്പന 20 ശതമാനത്തിലധികം കുറഞ്ഞു. ഇതിൻ്റെ കാരണം പ്രധാനമായും കളിമണ്ണിൽ വൈവിധ്യമാർന്ന ഡിസൈനുകൾ രൂപകൽപ്പന ചെയ്യാൻ പരിമിതികളുണ്ട് എന്നതാണ്.

ഗണേശ ചതുർത്ഥി: വിലക്കയറ്റത്തിലും കളിമൺ വി​ഗ്രഹങ്ങളുടെ ഡിമാൻഡ് കുതിക്കുന്നു

പരിസ്ഥിതി സൗഹൃദ വി​ഗ്രഹങ്ങൾ

പ്ലാസ്റ്റർ ഓഫ് പാരീസിൽ (പിഒപി) നിർമ്മിക്കുന്ന ഗണപതി വിഗ്രഹങ്ങൾ ഇപ്പോൾ ആളുകൾക്ക് ഇഷ്ടമല്ലാതായിരിക്കുന്നു. ഇവ ജിപ്സത്തിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. അവ ഭാരം കുറഞ്ഞതും വ്യത്യസ്ത ഡിസൈനുകളിൽ വി​ഗ്രഹം രൂപപ്പെടുത്താനും എളുപ്പമാക്കുന്നു. മാത്രമല്ല ഈ വി​ഗ്രഹങ്ങളുടെ ആകർഷണം വർദ്ധിപ്പിക്കുന്നതിനായി വിവിധ രാസ നിറങ്ങളും പെയിന്റും ഉപയോ​ഗിച്ചാണ് അവ പൂർത്തിയാക്കുന്നത്. എന്നാൽ ഇത്തരത്തിൽ നിർമ്മിക്കുന്ന വി​ഗ്രഹങ്ങൾ പരിസ്ഥിതി സൗഹൃദമല്ല എന്നതാണ് സത്യം.

കളിമണ്ണ്, ചുവന്ന മണ്ണ്, പേപ്പിയർ-മാഷെ, അല്ലെങ്കിൽ ചാണകം പോലുള്ള പ്രകൃതിദത്തവും ജൈവ വിസർജ്ജ്യവുമായ വസ്തുക്കളിൽ നിന്ന് നിർമ്മിക്കുന്ന വി​ഗ്രഹങ്ങളും മറുവശത്തുണ്ട്. ഈ വിഗ്രഹങ്ങൾ വിഷരഹിതമായ നിറങ്ങൾ കൊണ്ട് പെയിന്റ് ചെയ്യുകയും ഉണങ്ങിയ പൂക്കൾ അല്ലെങ്കിൽ ചണം പോലുള്ള പ്രകൃതിദത്ത ഘടകങ്ങൾ ഉപയോഗിച്ച് അലങ്കരിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ പൂർണമായും ഇകോ-ഫ്രൺലി രീതിയിലാണ് ഇവ തയ്യാറാക്കുന്നത്. അതിനാൽ പ്രകൃതിക്ക് ഒരിക്കലും ദോഷം ചെയ്യുന്നില്ല.

വിലയിലും കാര്യമായ വ്യത്യാസമുണ്ട്

പ്രകൃതിദത്ത വസ്തുക്കളുടെ സഹായത്തോടെ നിർമ്മിക്കുന്ന കളിമൺ വിഗ്രഹങ്ങളുടെ വില ഉയർന്നതായിരിക്കും. കൈകൊണ്ട് നിർമ്മിക്കുന്നതിനാലും, ലേബർ ചാർജുകളിലെ വർദ്ധനവും എല്ലാമാണ് ഈ വിലക്കയറ്റത്തിന് കാരണം. അതായത്, പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമ്മിക്കുന്ന ​ഗണേശ വി​ഗ്രഹങ്ങളുടെ വില 100 രൂപ മുതൽ 500 രൂപ വരെയായിരിക്കും. വലിപ്പം ഉയരുമ്പോൾ ഇതിലും ഉയർന്ന വിലയിൽ വിൽപ്പന നടത്തുന്നുണ്ട്. എങ്കിലും കളിമൺ വി​ഗ്രഹങ്ങളേക്കാൾ താരതമ്യേന കുറവാണ്.

എന്നാൽ കളിമൺ വി​ഗ്രഹങ്ങൾക്ക് 1000 രൂപക്ക് മുകളിലായിരിക്കും വില. ബാം​ഗ്ലൂരിൽ 18 ഇഞ്ച് കളിമൺ വിഗ്രഹത്തിന് ഇപ്പോൾ 3,000 രൂപയാണ് വില. ഈ വിലക്കയറ്റവും വിവിധ ഡിസൈനുകൾ തയ്യാറാക്കുന്നതിലുള്ള പോരായ്മകളുമെല്ലാം കളിമൺ വി​ഗ്രഹങ്ങളുടെ ബിസിനസിൽ കാര്യമായ കോട്ടം തട്ടിയിട്ടുണ്ട്. എന്നിട്ടും ആവശ്യക്കാർ കുറയുന്നില്ല.

ഡിമാൻഡ് കുറഞ്ഞോ?

കളിമൺ വി​ഗ്രഹങ്ങളുടെ വില ഉയർന്നിട്ടും, വിവിധ സംസ്ഥാനത്തിൽ വിൽപ്പന കുറഞ്ഞിട്ടും ഇതിൻ്റെ ഡിമാൻഡിൽ കാര്യമായ ഇടിവില്ല. മുകളിൽ പരാമർശിച്ച പോലെ ഇത്തരം വി​ഗ്രഹങ്ങൾ പ്രകൃതിക്കും മനുഷ്യനും ദോഷം ചെയ്യുന്നില്ല എന്ന കാരണത്താലാണ് ഡിമാൻഡ് വർദ്ധിക്കുന്നത്. കേരളത്തിൽ പൊതുവേ ​ഗണേശ വി​ഗ്രഹങ്ങൾ വാങ്ങുന്നത് അത്ര സാധാരണമല്ല, അതിനാൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലാണ് ഇവയുടെ ഡിമാൻഡ് ഉയരുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X