നിങ്ങൾ ഇൻഡെയ്ൻ പാചകവാതക സിലിണ്ടർ ഉപയോഗിക്കുന്നവരാണോ? എങ്കിൽ പഴയ ബുക്കിംഗ് നമ്പറുകൾ ഇപ്പോൾ സ്വീകാര്യമല്ല. നവംബർ 1 മുതലാണ് പഴയ ഇൻഡെയ്ൻ ഗ്യാസ് ബുക്കിംഗ് നമ്പർ മാറ്റിയത്. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം ഇൻഡെയ്ൻ എൽപിജി റീഫിൽ ബുക്കിംഗിനായി ഇന്ത്യൻ ഓയിൽ ഒരു പൊതു നമ്പറാണ് ആരംഭിച്ചിരിക്കുന്നത്. എൽപിജി റീഫില്ലുകൾക്കായുള്ള പൊതു ബുക്കിംഗ് നമ്പർ 7718955555 ആണ്. ഇത് ഉപഭോക്താക്കൾക്ക് 24 മണിക്കൂറും ലഭ്യമാണ്.
പുതിയ നമ്പർ
31.10.2020 അർദ്ധരാത്രിക്ക് ശേഷം ടെലികോം സർക്കിൾ നിർദ്ദിഷ്ട ഫോൺ നമ്പറുകളുടെ നിലവിലെ സംവിധാനം നിർത്തലാക്കുമെന്നും എൽപിജി റീഫില്ലുകൾക്കായുള്ള പൊതു ബുക്കിംഗ് നമ്പർ അതായത് 7718955555 പ്രാബല്യത്തിൽ വരുമെന്നും പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അറിയിച്ചിരുന്നു. അഖിലേന്ത്യാ തലത്തിലെ എൽപിജി റീഫിൽ ബുക്കിംഗിനായുള്ള ഈ പൊതു നമ്പർ - എസ്‌എംഎസ്, ഐവിആർഎസ് എന്നിവയിലൂടെ ബുക്കിംഗ് എളുപ്പമാക്കും.
പുതിയ മാറ്റം
ഉപഭോക്താക്കൾ സംസ്ഥാനങ്ങളിലുടനീളം ഒരു ടെലികോം സർക്കിളിൽ നിന്ന് മറ്റൊന്നിലേക്ക് മാറുകയാണെങ്കിലും, അവരുടെ ഇൻഡെയ്ൻ റീഫിൽ ബുക്കിംഗ് നമ്പർ അതേപടി തുടരും. ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് മാത്രമേ ഇൻഡെയ്ൻ എൽപിജി ബുക്കിംഗ് നടത്താൻ സാധിക്കൂ. നവംബർ 1 മുതൽ, ഉപയോക്താക്കൾക്ക് അവരുടെ എൽപിജി സിലിണ്ടറുകളുടെ ഹോം ഡെലിവറി ലഭിക്കുന്നതിന് ഒറ്റത്തവണ പാസ്‌വേഡും (ഒ.ടി.പി) നൽകേണ്ടതുണ്ട്. എൽപിജി റീഫിൽ ബുക്കിംഗിന്റെയും മൊബൈൽ നമ്പർ രജിസ്ട്രേഷന്റെയും പുതുക്കിയ നടപടിക്രമങ്ങൾ പരിശോധിക്കാം.
രജിസ്റ്റർ ചെയ്തിട്ടുള്ള ഉപഭോക്താക്കൾ
ഉപഭോക്താവിന്റെ നമ്പർ ഇതിനകം ഇൻഡെൻ റെക്കോർഡുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക
- ഐവിആർഎസ് 16 അക്ക ഉപഭോക്തൃ ഐഡി ആവശ്യപ്പെടും.
- ഉപഭോക്താവിന്റെ ഇൻഡെയ്ൻ എൽപിജി ഇൻവോയ്സുകൾ, ക്യാഷ് മെമ്മോകൾ, സബ്സ്ക്രിപ്ഷൻ വൗച്ചർ എന്നിവിടങ്ങളിൽ ഈ 16 അക്ക ഉപഭോക്തൃ ഐഡി പരാമർശിച്ചിട്ടുണ്ടെന്ന കാര്യം ശ്രദ്ധിക്കുക.
- ഉപഭോക്താവിന്റെ സ്ഥിരീകരണത്തിനുശേഷം, റീഫിൽ ബുക്കിംഗ് സ്വീകരിക്കും.
രജിസ്റ്റർ ചെയ്യാത്ത ഉപഭോക്താക്കൾ
- ഉപഭോക്താവിന്റെ മൊബൈൽ നമ്പർ ഇൻഡെയ്ൻ റെക്കോർഡുകളിൽ ലഭ്യമല്ലെങ്കിൽ, 7 എന്ന അക്കത്തിൽ ആരംഭിക്കുന്ന 16 അക്ക ഉപഭോക്തൃ ഐഡി നൽകി ഉപയോക്താക്കൾ മൊബൈൽ നമ്പറിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തണം.
- ഇതേ ഐവിആർഎസ് കോളിലെ പ്രാമാണീകരണം നടത്തണം.
- സ്ഥിരീകരിച്ചുകഴിഞ്ഞാൽ, ഉപഭോക്താവിന്റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യുകയും എൽപിജി റീഫിൽ ബുക്കിംഗ് സ്വീകരിക്കുകയും ചെയ്യും.
- ഉപഭോക്താവിന്റെ 16 അക്ക ഉപഭോക്തൃ ഐഡി ഇൻഡെയ്ൻ എൽപിജി ഇൻവോയ്സുകൾ, ക്യാഷ് മെമ്മോകൾ, സബ്സ്ക്രിപ്ഷൻ വൗച്ചർ എന്നിവയിൽ ലഭ്യമാണ്.
വാട്ട്‌സ്ആപ്പ് വഴി സിലിണ്ടർ എങ്ങനെ ബുക്ക് ചെയ്യാം?
നിങ്ങൾ ഒരു ഇൻഡെയ്ൻ ഉപഭോക്താവാണെങ്കിൽ, 7718955555 എന്ന പുതിയ നമ്പറിൽ വിളിച്ച് നിങ്ങൾക്ക് എൽപിജി സിലിണ്ടർ ബുക്ക് ചെയ്യാം. ഇതുകൂടാതെ വാട്ട്‌സ്ആപ്പിലും ബുക്കിംഗ് നടത്താം. എൽപിജി ഗ്യാസ് സിലിണ്ടറിനായി ബുക്ക് ചെയ്യുമ്പോൾ, നിങ്ങൾ വാട്ട്‌സ്ആപ്പ് മെസഞ്ചറിൽ REFILL എന്ന് ടൈപ്പുചെയ്ത് 7588888824 എന്ന നമ്പറിലേക്ക് അയയ്ക്കണം. എന്നാൽ, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് മാത്രമേ ഇത് ചെയ്യാവൂ.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications