ലോകത്തിലെ പ്രമുഖ വ്യവസായികളിൽ ഒരാളാണ് ഗൗതം അദാനി. 1962-ൽ ഗുജറാത്തിലെ അഹമ്മദാബാദിൽ ജനിച്ച ആദാനി, ഒരു കോളേജ് ഡ്രോപ്പ്‌ഔട്ട് എന്ന നിലയിൽ തുടങ്ങിയ ജീവിതം പിന്നീട് നിരവധി വ്യവസായ രംഗങ്ങളിൽ ശ്രദ്ധേയമായ സ്ഥാനമേറ്റുവാങ്ങുന്ന നിലയിലേക്ക് വളർന്നു. ദിവസേന നിരവധി വാർത്തകൾ ആണ് അദാനിയെ കുറിച്ചും അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യത്തെക്കുറിച്ചും വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ അതിൽത്തന്നെ ഏറെ ശ്രദ്ധേയമായ ഒന്നാണ് വ്യാപാര ജീവിതത്തിന്റെ തുടക്കത്തിൽ തനിക്ക് ലഭിച്ച ആദ്യത്തെ കമ്മീഷൻ അദ്ദേഹം വെളിപ്പെടുത്തിയത്.
1981-ൽ 19-ാം വയസ്സിൽ ആദ്യം നടത്തിയ വ്യാപാരത്തിൽ 10,000 രൂപയാണ് തനിക്ക് കമ്മീഷൻ കിട്ടിയതെന്നും, ഇന്ന് താനൊരു ആധുനിക വ്യാപാര സാമ്രാജ്യത്തിന്റെ ഉടമയാണെന്നും അദാനി ഇന്റർനാഷണൽ സ്കൂളിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഇന്ന് തുറമുഖങ്ങളിൽ നിന്ന് ഊർജ മേഖലയിലേക്ക് വരെ വ്യാപിച്ചു കിടക്കുന്ന ഒരു ബഹുരാഷ്ട്ര സാമ്രാജ്യത്തിന്റെ ഉടമയും ലോകത്തിലെ 19-ആമത്തെ സമ്പന്നനുമാണ്, $76 ബില്യൺ സ്വത്ത് ആസ്തിയായിട്ടുള്ള അദാനി.

അദാനിയുടെ ജീവിത യാത്ര
അഹമ്മദാബാദിൽ ജനിച്ച അദാനി, 16-ആം വയസ്സിൽ മുംബൈയിലേക്ക് യാത്ര തിരിക്കുകയും അവിടെ ഒരു ഡയമണ്ട് അസോർട്ട്‌മെന്റ് കമ്പനിയിൽ ജോലിക്ക് ചേരുകയുമായിരുന്നു. എന്നാൽ വെറും മൂന്ന് വർഷത്തിനുള്ളിൽ തന്നെ അദ്ദേഹം വ്യാപാരത്തിൽ വലിയ രീതിയിലുള്ള പ്രാവീണ്യം നേടി. തുടർന്ന് മുംബൈയിലെ സവേരി ബസാറിൽ സ്വന്തമായി ഡയമണ്ട് ബ്രോക്കറേജ് ആരംഭിച്ചു.
'ഞാൻ ഇപ്പോഴും വ്യക്തമായി ഓർക്കുന്നു. ഒരു ജാപ്പനീസ് കച്ചവടക്കാരനും ആയിട്ടാണ് ഞാൻ എന്റെ ആദ്യത്തെ ഡീൽ ആരംഭിക്കുന്നത്. അന്ന് നടത്തിയ കച്ചവടത്തിൽ നിന്നും എനിക്ക് ലഭിച്ചത് 10000 രൂപയാണ്. വെറും 19 വയസ്സ് മാത്രമാണ് അന്ന് എനിക്ക് ഉണ്ടായിരുന്നത്. ഒരു സംരംഭകൻ എന്ന നിലയിലുള്ള എന്റെ ജീവിതം ആരംഭിക്കുന്നത് ആ 10000 രൂപയിൽ നിന്നാണ്', അഹമ്മദാബാദിലെ അദാനി ഇന്റർനാഷണൽ സ്‌കൂളിൽ സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.
ഉയർച്ചയിലേക്കുള്ള മടക്കം
1981-ൽ ആരംഭിച്ച യാത്രയുടെ തുടർച്ചയായി അദാനി പിന്നീട് ഗുജറാത്തിലേക്ക് തന്നെ മടങ്ങി. തുടർന്ന് ഒരു ചെറിയ പിവിസി ഫിലിം ഫാക്ടറിയിൽ തന്റെ മൂത്ത സഹോദരനെ സഹായിക്കാൻ വേണ്ടി അദ്ദേഹം നിൽക്കുകയായിരുന്നു. 1988-ൽ അദാനി എക്സ്പോർട്സ് എന്ന പേരിൽ ഒരു കമ്മോഡിറ്റീസ് ട്രേഡിംഗ് സംരംഭം അദ്ദേഹം സ്ഥാപിച്ചു. ഇത് 1994-ൽ ഓഹരിപട്ടികയിൽ എത്തിച്ചതോടെയാണ് വലിയ ഒരു സംരംഭകൻ എന്ന നിലയിലേക്ക് അദാനി വളർന്നത്. അദാനി എന്റർപ്രൈസസ് എന്നാണ് ഇന്ന് ആ സ്ഥാപനത്തിന്റെ പേര്.
1990-കളിൽ അദ്ദേഹം ഗുജറാത്ത് തീരത്തുള്ള മുന്ദ്ര തുറമുഖം പ്രവർത്തനമാരംഭിച്ചു. ഇന്ന്, ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ ഓപ്പറേറ്ററായി ആദാനി വളർന്നിരിക്കുകയാണ്. തുറമുഖം തുറന്നതിന് പിറകെ വൈദ്യുതി ഉൽപാദനം, ഖനനം, ഗ്യാസ് വിതരണം, വിമാനത്താവളങ്ങൾ, സിമന്റ്, മാധ്യമ മേഖലകൾ തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിലേക്ക് അദാനി തന്റെ വ്യവസായങ്ങൾ വ്യാപിപ്പിച്ചു.
വിദ്യാഭ്യാസം എന്ന വിത്ത്
'അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് ഗുജറാത്ത് മെയിലിൽ യാത്ര ചെയ്ത ആ ദിനം ഇപ്പോഴും എന്റെ മനസ്സിൽ നിലനിൽക്കുന്നു,
കോളേജ് പഠനം പൂർത്തിയാക്കാൻ കഴിയാത്തതിൽ സങ്കടം ഉണ്ടോ എന്ന് പലരും എന്നോട് ചോദിക്കുന്നു. ജീവിതത്തിലെ വൈവിധ്യമാർന്ന അനുഭവങ്ങൾ എനിക്ക് മുന്നോട്ടുള്ള ജീവിതത്തിന് ധൈര്യം നൽകുകയും അതെന്നെ ബുദ്ധിമാനാക്കുകയും ചെയ്തു. പക്ഷേ, പഠനം ഒരു വ്യക്തിയുടെ അറിവ് വിപുലമാക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു', അദാനി പറയുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
