അംബാനിയ്ക്ക് വീണ്ടും കോളടിച്ചു, ജനറൽ അറ്റ്ലാന്റിക് 3,675 കോടി രൂപ റിലയൻസ് റീട്ടെയിലിൽ നിക്ഷേപിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിലയൻസ് ഇൻഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമായ ആർ‌ആർ‌വി‌എല്ലിലേക്ക് ജനറൽ അറ്റ്ലാന്റിക് 3,675 കോടി രൂപ നിക്ഷേപിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും റിലയൻസ് റീട്ടെയിൽ വെൻ‌ചേഴ്‌സ് ലിമിറ്റഡും ബുധനാഴ്ച പ്രഖ്യാപിച്ചു. നിക്ഷേപത്തിലൂടെ ജനറൽ അറ്റ്ലാന്റിക് ആർ‌ആർ‌വി‌എല്ലിലെ 0.84% ​​ഓഹരികളാണ് സ്വന്തമാക്കുന്നത്. ഈ വർഷം ആദ്യം പ്രഖ്യാപിച്ച ജിയോ പ്ലാറ്റ്‌ഫോമുകളിലെ 6,598.38 കോടി രൂപയുടെ നിക്ഷേപം നടത്തിയതിനെത്തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസിൽ ജനറൽ അറ്റ്ലാന്റിക് നടത്തിയ രണ്ടാമത്തെ നിക്ഷേപമാണിത്.

 

റിലയൻസ് റീട്ടെയിൽ നിക്ഷേപം

റിലയൻസ് റീട്ടെയിൽ നിക്ഷേപം

സ്വകാര്യ ഇക്വിറ്റി കമ്പനിയായ സിൽവർ ലേക് പാർട്‌ണേഴ്‌സ്, യുഎസ് കമ്പനിയായ കെകെആർ ആൻഡ് കോ എന്നിവയിൽ നിന്ന് യഥാക്രമം 1.75 ശതമാനം, 1.28 ശതമാനം ഓഹരികൾക്കായി 13,050 കോടി രൂപയാണ് റിലയൻസ് റീട്ടെയിൽ ശേഖരിച്ചത്. വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ ശാക്തീകരിക്കുന്നതിനും ആത്യന്തികമായി ഇന്ത്യൻ റീട്ടെയിൽ മേഖലയെ രൂപാന്തരപ്പെടുത്തുന്നതിനുമായി പ്രവർത്തിക്കുമ്പോൾ ജനറൽ അറ്റ്ലാന്റിക്കുമായുള്ള ബന്ധം വിപുലീകരിക്കുന്നതിൽ താൻ സന്തുഷ്ടനാണെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു.

ടെക് ഭീമൻ ബിൽ ഗേറ്റ്‌സിനെ പിന്നിലാക്കി മുകേഷ് അംബാനി ലോകത്തിലെ ഏറ്റവും വലിയ ധനികനായി മാറിയ കാലം

ജനറൽ അറ്റ്ലാന്റിക്ക്

ജനറൽ അറ്റ്ലാന്റിക്ക്

രാജ്യത്തെ റീട്ടെയിൽ മേഖലയിൽ കാര്യമായ മാറ്റം വരുത്താനുള്ള മുകേഷ് അംബാനിയുടെ പുതിയ ഇ കൊമേഴ്‌സ് ദൗത്യത്തെ പിന്തുണയ്ക്കുന്നതിൽ ജനറൽ അറ്റ്ലാന്റിക്കിന് സന്തോഷമുള്ളതായി ജനറൽ അറ്റ്ലാന്റിക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബിൽ ഫോർഡ് പറഞ്ഞു. ആഗോള ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ സ്ഥാനം അർത്ഥവത്താക്കുന്നതിന് റിലയൻസ് ടീമുമായി വീണ്ടും പങ്കാളികളായതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആർഐഎൽ റീട്ടെയിൽ ബിസിനസിൽ കാർലൈൽ ഗ്രൂപ്പും നിക്ഷേപിക്കാൻ ഒരുങ്ങുന്നതായി റിപ്പോട്ട്

ഇ-കൊമേഴ്‌സ് സംരംഭം

ഇ-കൊമേഴ്‌സ് സംരംഭം

ഏകദേശം 12,000 സ്റ്റോറുകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിലറാണ് റിലയൻസ്. ഇന്ത്യയുടെ വളരുന്ന റീട്ടെയിൽ വിപണിയിൽ പുതിയ ഇ-കൊമേഴ്‌സ് സംരംഭം വിപുലീകരിക്കാൻ ശ്രമിക്കുകയാണ് കമ്പനിയിപ്പോൾ. മോർഗൻ സ്റ്റാൻലിയാണ് റിലയൻസ് റീട്ടെയിലിന്റെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിച്ചത്. സിറിൽ അമർചന്ദ് മംഗൽദാസ്, ഡേവിസ് പോൾക്ക് & വാർഡ്‌വെൽ എന്നിവർ നിയമോപദേശകരായി പ്രവർത്തിച്ചു. ജനറൽ അറ്റ്ലാന്റിക് നിയമോപദേശകനായി ഷാർദുൽ അമർചന്ദ് മംഗൽദാസ് ആൻഡ് കോ, പോൾ, വർഗീസ്, റിഫ്കൈൻഡ്, വാർട്ടൺ, ഗാരിസൺ എൽ എൽ പി എന്നിവർ പ്രവർത്തിച്ചു.

ഇന്ത്യൻ ഓഹരി വിപണിയും യുഎസ് ഓഹരി വിപണിയും തമ്മിലുള്ള പ്രധാന വ്യത്യാസമെന്ത്?

English summary

General Atlantic to invest Rs 3,675 crore in Reliance Retail | അംബാനിയ്ക്ക് വീണ്ടും കോളടിച്ചു, ജനറൽ അറ്റ്ലാന്റിക് 3,675 കോടി രൂപ റിലയൻസ് റീട്ടെയിലിൽ നിക്ഷേപിക്കും

Reliance Industries Ltd and Reliance Retail Ventures Ltd on Wednesday announced that General Atlantic will invest Rs 3,675 crore in RRVL, a subsidiary of Reliance Industries. Read in malayalam.
Story first published: Wednesday, September 30, 2020, 13:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X