മുഖം മാറ്റാന്‍ ഒരുങ്ങുകയാണ് പ്രശസ്ത അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോര്‍സ്. വരുംഭാവി വൈദ്യുത വാഹനങ്ങളുടേതാണെന്ന് തിരിച്ചറിഞ്ഞ് കോര്‍പ്പറേറ്റ് ലോഗോ കമ്പനി പരിഷ്കരിച്ചു. വൈദ്യുത വാഹനങ്ങള്‍ കേന്ദ്രീകൃതമാക്കി മാര്‍ക്കറ്റിങ് ക്യാംപയിനുകള്‍ പുനരാവിഷ്കരിക്കാനും ജനറല്‍ മോട്ടോര്‍സ് തീരുമാനിച്ചിട്ടുണ്ട്. വിപണിയില്‍ വൈദ്യുത വാഹന നിര്‍മ്മാതാക്കളായി അറിയപ്പെടാനുള്ള അറിയപ്പെടാനുള്ള ജനറല്‍ മോട്ടോര്‍സിന്റെ ശ്രമമാണ് ഈ നീക്കങ്ങള്‍. ഇന്ധനത്തിലോടുന്ന പിക്കപ്പുകളുടെയും എസ്യുവികളുടെയും പരസ്യം പരിമിതപ്പെടുത്താനും ജിഎമ്മിന് ആലോചനയുണ്ട്.

2025 ഓടെ 30 പുതിയ വൈദ്യുത കാറുകള്‍ പുറത്തിറക്കുമെന്നാണ് 112 വര്‍ഷത്തെ പാരമ്പര്യം കൈമുതലാക്കുന്ന ജനറല്‍ മോട്ടോര്‍സിന്റെ പ്രഖ്യാപനം. നിലവില്‍ വൈദ്യുത വാഹന നിര്‍മ്മാതാക്കളോടാണ് ഓഹരി വിപണിയിലെ നിക്ഷേപകര്‍ക്ക് താത്പര്യം. ഇലോണ്‍ മസ്കിന്റെ നേതൃത്വത്തിന്റെ ടെസ്ലയാകട്ടെ, ഈ വികാരത്തില്‍ നിന്നും വന്‍നേട്ടം കയ്യടക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് ടെസ്ലയുടെ ഓഹരികള്‍ 800 ശതമാനത്തിന് മുകളിലാണ് ലാഭം കൊയ്തത്. ഓഹരികളുടെ കുതിപ്പ് മുന്‍നിര്‍ത്തി കമ്പനിയുടെ വിപണി മൂല്യവും പുതിയ മാനംതൊട്ടു. നിലവില്‍ 800 ബില്യണ്‍ ഡോളറിന് മുകളിലാണ് ടെസ്ലയുടെ വിപണി മൂല്യം.
ഇതേസമയം, പാരമ്പര്യം അവകാശപ്പെടുന്ന ജനറല്‍ മോട്ടോര്‍സിന്റെ ഓഹരി പോയവര്‍ഷം നാമമാത്രമായ വളര്‍ച്ചയെ കുറിച്ചിട്ടുള്ളൂ. 61 ബില്യണ്‍ ഡോളര്‍ മാത്രമാണ് കമ്പനിയുടെ മൊത്തം വിപണി മൂല്യവും. വെള്ളിയാഴ്ച്ച അമേരിക്കന്‍ ഓഹരി വിപണിയില്‍ ജിഎം ഓഹരികള്‍ 1.6 ശതമാനം ഇടിവ് രേഖപ്പെടുത്തുകയുണ്ടായി. നിലവില്‍ ജിഎമ്മിന്റെ ഓഹരിയൊന്നിന് 42.61 ഡോളറാണ് വില. പുതിയ സാഹചര്യത്തില്‍ മാറ്റം അനിവാര്യമാണെന്ന് ജനറല്‍ മോട്ടോര്‍സ് തിരിച്ചറിയുന്നു. വൈകാതെ പരിസ്ഥിതി മലിനീരണം കുറഞ്ഞ വൈദ്യുത വാഹനങ്ങള്‍ വിപണി കീഴടക്കും. ഈ പശ്ചാത്തലത്തില്‍ ലോഗോ മുതല്‍ മാറ്റങ്ങള്‍ ആവിഷ്കരിക്കാന്‍ ജനറല്‍ മോട്ടോര്‍സ് തീരുമാനിച്ചു.
ചതുരാകൃതിയുള്ള പഴയ കടുംനീല ലോഗോയ്ക്ക് പകരം ചെറു അക്ഷരത്തില്‍ ഇളംനീലയില്‍ ജിഎം എന്നെഴുതിയ ലോഗോയാണ് കടന്നുവരുന്നത്. ലോഗോയിലെ 'എം' എന്ന ഇംഗ്ലീഷ് അക്ഷരം വൈദ്യുത പ്ലഗിനെ അനുസ്മരിപ്പിക്കും. 1964 -ന് ശേഷം ലോഗോയ്ക്ക് സംഭവിക്കുന്ന ഏറ്റവും വലിയ മാറ്റമാണിതെന്ന് ജനറല്‍ മോട്ടോര്‍സ് പറയുന്നു. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ചിലവ് കുറഞ്ഞ വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കാനുള്ള തീവ്രയത്നത്തിലാണ് ജനറല്‍ മോട്ടോര്‍സ്. ഒറ്റ ചാര്‍ജില്‍ 450 കിലോമീറ്റര്‍ ദൂരവും മൂന്നു സെക്കന്‍ഡുകള്‍കൊണ്ട് പൂജ്യത്തില്‍ നിന്നും 97 കിലോമീറ്റര്‍ വേഗവും കൈവരിക്കാന്‍ പ്രാപ്തമാകുന്ന മോഡലുകളുടെ വികസനം കമ്പനി തുടങ്ങിക്കഴിഞ്ഞു. വൈദ്യുത വാഹനങ്ങളുടെ വികസനത്തിനായി 27 ബില്യണ്‍ ഡോളറാണ് ജനറല്‍ മോട്ടോര്‍സ് വകയിരുത്തിയിരിക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications