ബെംഗളൂരുവിലെ മെട്രോ യാത്രക്കാർക്ക് ആശ്വാസ വാർത്ത. മെട്രോയിൽ സഞ്ചാരം തുടങ്ങുന്നതിനു മുന്നേ തന്നെ നിങ്ങൾക്ക് ടിക്കറ്റ് സ്വന്തമാക്കാം. അതെ, ഇനി മുതൽ ഊബർ ആപ്പ് വഴി നമ്മ മെട്രോ ടിക്കറ്റുകൾ യാത്രികർക്ക് ബുക്ക് ചെയ്യാൻ സാധിക്കും. ഇത് യാത്ര കൂടുതൽ ലളിതമാക്കാൻ സഹായിക്കുന്നു. ഊബർ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് (ഒഎന്‍ഡിസി) ആണ് സൗകര്യം ഒരുക്കിയത്.
നമ്മ മെട്രോ ടിക്കറ്റ് ഊബർ ആപ്പിൽ
ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ ഇതിനോടകം സജീവമായിരുന്ന ഊബർ ആപ്പിൻ്റെ സേവനം ഇപ്പോൾ ബെംഗളൂരുവിലെ മെട്രോയിലും എത്തിയിരിക്കുന്നു. യാത്രക്കാർക്ക് ഊബർ ആപ്പിൽ ക്യൂആർ വഴി മെട്രോ ടിക്കറ്റുകൾ വാങ്ങാം. യുപിഐ വഴിയായിരിക്കും പേയ്മെൻ്റ് നടപ്പിലാക്കുന്നത്. ഇത് ടിക്കറ്റുകൾ ലഭ്യമാക്കുന്നത് കൂടുതൽ വേഗത്തിലാക്കുന്നു. ഒപ്പം തത്സമയ മെട്രോ വിവരങ്ങളും ആപ്പിലൂടെ അറിയാൻ സാധിക്കും. അതിനാൽ യാത്രയുമായി ബന്ധപ്പെട്ട മറ്റു ആശങ്കകൾ നിങ്ങൾക്ക് ഒഴിവാക്കാനാവും.
മെട്രോ യാത്രക്കായി തിരക്കിട്ട് സ്റ്റേഷനിലെത്തുമ്പോൾ പലപ്പോഴും കൃത്യ സമയത്ത് ടിക്കറ്റ് ലഭിക്കാതിരിക്കുന്നത് നിങ്ങളുടെ യാത്രയെ തടസ്സപ്പെടുത്തിയേക്കാം. എന്നാൽ സ്റ്റേഷനിലേക്ക് പോകുമ്പോൾ ഊബർ ആപ്പിലൂടെ കുറഞ്ഞ മിനിറ്റുകൾക്കുള്ളിൽ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാം.

നിലവില്‍ EaseMyTrip, Highway Delite, നമ്മ യാത്രി, വൺടിക്കറ്റ്, Rapido, Redbus, Tummoc, Yatri - City Travel Guide തുടങ്ങിയ ആപ്പുകള്‍ വഴി നമ്മ മെട്രോ ടിക്കറ്റുകള്‍ ലഭിക്കുന്നു. ഈ ലിസ്റ്റിലേക്കാണ് ഊബർ ആപ്പും എത്തിയിരിക്കുന്നത്. മെട്രോ ടിക്കറ്റുകൾ ലഭിക്കുന്നതു പോലെ മറ്റു ചില നേട്ടങ്ങളും ഊബർ ആപ്പിലൂടെ ബെംഗളൂരു നിവാസികൾക്ക് ലഭ്യമാവും.
ഭക്ഷണവും മറ്റു സാധനങ്ങളും ബുക്ക് ചെയ്യാം
മെട്രോ ടിക്കറ്റ് ലഭിക്കുന്നതു പോലെ ഒരു വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാനും ഊബർ ആപ്പ് നിങ്ങളെ സഹായിക്കും. അതിനായി ഉബർ അവരുടെ ഉബർ ഡയറക്ട് സർവീസ് ബെംഗളൂരുവിൽ ആരംഭിച്ചിട്ടുണ്ട്. ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സുമായി (ONDC) പങ്കാളിത്തത്തോടെ വികസിപ്പിച്ചെടുത്ത ഈ സംരംഭം ആദ്യം പലചരക്ക് സാധനങ്ങളായിരിക്കും വിതരണം ചെയ്യുന്നത്. അതിനു ശേഷം മറ്റു സേവനങ്ങളിലേക്ക് ചുവടു വെക്കും. ഇത് ലക്ഷക്കണക്കിന് ജനങ്ങൾക്ക് ഉപകാരപ്രദമാവും. മെട്രോ ടിക്കറ്റ് പോലെ തന്നെ കുറഞ്ഞ സമയത്തിനുള്ളിൽ സാധനങ്ങളും വീട്ടിലെത്തിക്കും.
ലക്ഷ്യങ്ങൾ
ഡൽഹി, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ വിജയകരമായി നടപ്പിലാക്കിയിട്ടുള്ള ഉബർ ഷട്ടിൽ സർവ്വീസ് ബെംഗളൂരുവിൽ ആരംഭിക്കാൻ സാധ്യതയുണ്ട്. ബെംഗളൂരു പോലൊരു നഗരത്തിൽ ഊബർ ആപ്പ് വിവിധ മേഖലകളിൽ പ്രവർത്തിക്കുമ്പോൾ ലക്ഷക്കണക്കിന് ആളുകൾക്ക് ജോലി സാധ്യതയും തുറക്കുന്നു.
"ഊബർ ഡ്രൈവർമാർക്ക് ആകർഷകമായ വരുമാനം വാഗ്ദാനം ചെയ്യുന്നത് തുടരും. ഊബർ ആപ്പ് ഉപയോഗിക്കുന്ന ഓരോ ഡ്രൈവർക്കും ഉബർ ഡയറക്ട് സേവനത്തിന്റെ ഭാഗമാകാൻ കഴിയും. ഇത് അവരുടെ വരുമാനം വർദ്ധിപ്പിക്കുകയും അവരെ കൂടുതൽ കാലം ഈ നെറ്റ്‌വർക്കിൽ നിലനിർത്തുകയും ചെയ്യും," അദ്ദേഹം കൂട്ടിച്ചേർത്തു. ഉബർ ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ പ്രസിഡന്റ് പ്രഭ്ജീത് സിംഗ് പറഞ്ഞു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications