പണത്തിന്‍റെ അത്യാവശ്യം എപ്പോൾ വേണമെങ്കിലും ഉണ്ടാകാം അല്ലേ. പുതിയ ബിസിനസ് സംരഭം ആരംഭിക്കാൻ, അല്ലെങ്കിൽ നിലവിലുള്ള ബിസിനസ് വിപുലീകരിക്കാൻ തുടങ്ങിയ കാര്യങ്ങൾക്ക് ഉയർന്ന തുക ആവശ്യമായി വരും. അത്തരമൊരു സാഹചര്യത്തിൽ പലരും ബാങ്കിൽ നിന്നും വായ്പയെടുക്കുകയാണ് ചെയ്യാറുള്ളത്. അതേ സമയം ബാങ്കുകളിൽ നിന്നും വായ്പയെടുക്കുമ്പോൾ വലിയ പലിശ നൽകേണ്ടി വരും. എന്നാൽ കേന്ദ്ര സർക്കാറിന് കീഴിൽ ചില പദ്ധതികളുണ്ട്. അതുവഴി നിങ്ങൾക്ക് പലിശ രഹിതമായോ, ചെറിയ പലിശയിലോ വായ്പ ലഭിക്കും. ഏതൊക്കെയാണ് ഈ സ്കീമുകൾ എന്ന് നമുക്ക് അറിയാം.
1. ലാഖ്പതി ദീദി യോജന
സ്ത്രീകൾക്കായി പ്രത്യേകം അവതരിപ്പിച്ച ഈ പദ്ധതിയിൽ, സ്ത്രീകൾക്ക് നൈപുണ്യ പരിശീലനം നൽകി സ്വയം തൊഴിലിന് യോഗ്യരാക്കുന്നു. പ്ലംബിംഗ്, എൽഇഡി ബൾബ് നിമ്മാണം. ഡ്രോണുകൾ പ്രവർത്തിപ്പിക്കൽ അറ്റകുറ്റപ്പണികൾ ചെയ്യൽ തുടങ്ങി നിരവധി വിഭാഗങ്ങളിൽ പരിശീലനം ലഭിക്കും. സംസ്ഥാനങ്ങളിലെ സ്വയം സഹായ സംഘങ്ങൾ വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ലഖ്പതി ദീദി യോജന പ്രകാരം സ്ത്രീകൾക്ക് സ്വയം തൊഴിൽ ആരംഭിക്കുന്നതിന് സർക്കാർ 1 മുതൽ 5 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നൽകുന്നുണ്ട്. തികച്ചും പലിശ രഹിതമാണ് വായ്പ എന്ന കാര്യം പ്രത്യേകം ഓർക്കണം.

യോഗ്യതകൾ എന്തൊക്കെ..?
കുടുംബത്തിൻ്റെ വാർഷിക വരുമാനം കുറഞ്ഞത് 1 ലക്ഷം രൂപയുള്ള സ്ത്രീകൾക്ക് ഈ പദ്ധതിയുടെ പ്രയോജനം നേടാം. 18 നും 50 നും ഇടയിലായിരിക്കണം പ്രായം.
എന്തൊക്കെ രേഖകൾ ആവശ്യമാണ്..?
ആധാർ കാർഡ്, പാൻ കാർഡ്, വരുമാന തെളിവ്, ബാങ്ക് പാസ്ബുക്ക് എന്നിവ കൂടാതെ, അപേക്ഷകൻ സാധുവായ മൊബൈൽ നമ്പറും പാസ്‌പോർട്ട് സൈസ് ഫോട്ടോയും നൽകണം.
2. സ്വനിധി യോജന
വഴിയോര കച്ചവടക്കാർക്കായി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് പിഎം സ്വനിധി യോജന. പ്രധാനമന്ത്രി സ്വാനിധി യോജനയ്ക്ക് കീഴിൽ, പലിശ കൂടാതെ വായ്പ നൽകുന്നു. ഈടില്ലാതെ തെരുവ് കച്ചവടക്കാർക്ക് 50,000 രൂപ വരെ വായ്പ ലഭിക്കും. തുക ഒരു വർഷത്തെ കാലാവധിയിൽ പ്രതിമാസ തവണകളായി തിരിച്ചടയ്‌ക്കാം.
ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ലോൺ നൽകുന്നത്. ആപ്ലിക്കേഷൻ സ്റ്റാറ്റസ് എസ്എംഎസിലൂടെ അറിയാം. പ്രാധാന ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും എല്ലാം പദ്ധതിക്ക് കീഴിൽ ഇപ്പോൾ ലോൺ നൽകുന്നുണ്ട്.

അപേക്ഷിക്കേണ്ട വിധം
പിഎം സ്വനിധി പോർട്ടൽ വഴിയോ, അടുത്തുള്ള കോമൺ സർവീസ് സെന്‍റ്ർ വഴിയോ നേരിട്ട് അപേക്ഷിക്കാം.
3. പ്രധാനമന്ത്രി മുദ്ര യോജന
കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക സഹായ പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി മുദ്ര യോജന. വ്യവസായ സംരംഭകർക്കാണ് വായ്പ ലഭിക്കുക. കോർപ്പറേറ്റ് ഇതര, കാർഷികേതര ചെറുകിട, മൈക്രോ സംരംഭങ്ങൾക്കാണ് മുദ്രാ വായ്പ നൽകുന്നത്. ഈ വായ്പകൾ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ, നോൺ ബാങ്കിംഗ് ധനകാര്യ കമ്പനികൾ എന്നിവ വഴി ലഭിക്കും.
വായ്പ മൂന്ന് തരത്തിൽ
പ്രധാനമന്ത്രി മുദ്ര യോജന ശിശു, കിഷോർ, തരുൺ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളുണ്ട്. ശിശു വായ്പ 50,000 രൂപ വരെയാണ്. കിഷോർ ലോൺ 50,000 മുതൽ 5 ലക്ഷം രൂപ വരെയാണ്. തരുൺ വായ്പ 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
