കുറഞ്ഞ സമയത്തില്‍ മികച്ച ആദായം ഏത് നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കും?

3 മുതല്‍ 5 വര്‍ഷം വരെയുള്ള കാലയളവുകളിലക്കേുള്ള നിക്ഷേപങ്ങളെയെല്ലാം ഹ്രസ്വകാല നിക്ഷേപങ്ങള്‍ എന്ന് പറയാം. ഒരു കാര്‍ വാങ്ങിക്കുന്നതിനായോ, ഒരു ലക്ഷ്വറി വെക്കേഷന്‍ പ്ലാനിംഗിനായോ നിങ്ങള്‍ പണം സമ്പാദിക്കുന്നുണ്ട് എങ്കില്‍ നിങ്ങ

3 മുതല്‍ 5 വര്‍ഷം വരെയുള്ള കാലയളവുകളിലക്കേുള്ള നിക്ഷേപങ്ങളെയെല്ലാം ഹ്രസ്വകാല നിക്ഷേപങ്ങള്‍ എന്ന് പറയാം. ഒരു കാര്‍ വാങ്ങിക്കുന്നതിനായോ, ഒരു ലക്ഷ്വറി വെക്കേഷന്‍ പ്ലാനിംഗിനായോ നിങ്ങള്‍ പണം സമ്പാദിക്കുന്നുണ്ട് എങ്കില്‍ നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ മാര്‍ഗം ഹ്രസ്വകാല നിക്ഷേപ പദ്ധതികളാണ്. നിങ്ങള്‍ നിശ്ചയിച്ചിരിക്കുന്ന കൃത്യമായ ഒരു സമയ പരിധിയ്ക്ക് ശേഷം നിങ്ങളുടെ നിക്ഷേപം പണമാക്കി മാറ്റുവാന്‍ സാധിക്കും എന്ന കാര്യം മാത്രമാണ് നിങ്ങള്‍ നിക്ഷേപത്തിന് മുമ്പായി ഉറപ്പാക്കേണ്ടത്.

കുറഞ്ഞ സമയത്തില്‍ മികച്ച ആദായം ഏത് നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കും?

മിക്ക ഹ്രസ്വകാല നിക്ഷേപങ്ങളും 5 മുതല്‍ 6 ശതമാനം വരെ ആദായമാണ് നിക്ഷേപകര്‍ക്ക് നല്‍കുന്നത്. കയ്യിലിരിക്കുന്ന ഫണ്ട് നിഷ്‌ക്രിയമായി വയ്ക്കുന്നതിന് പകരം ഇത്തരം ഏതെങ്കിലും ഹ്രസ്വകാല നിക്ഷേപങ്ങളിലേക്ക് വകയിരുത്തുന്നത് വഴി അതിലൂടെ മികച്ച നേട്ടം തന്നെ സ്വന്തമാക്കാം. ചെറിയ കാലയളവില്‍ നിങ്ങളുടെ സമ്പാദ്യത്തെ വളര്‍ത്തുവാന്‍ സഹായിക്കുന്ന അഞ്ച് മികച്ച ഹ്രസ്വകാല നിക്ഷേപങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

റിസ്‌ക് ഇല്ലാത്ത നിക്ഷേപ പദ്ധതി ആയതിനാലും, സ്ഥിരതയാര്‍ന്ന ആദായം ഉറപ്പു നല്‍കുന്നതിനാലും ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായവയാണ്. ലിക്വിഡ് ഫണ്ടുകള്‍, ലോ ഡ്യൂറേഷന്‍ ഫണ്ടുകള്‍, അള്‍ട്ര ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടുകള്‍, മണി മാര്‍ക്കറ്റ് ഫണ്ടുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകള്‍. സ്ഥിരമായ പലിശാദായം നിക്ഷേപകര്‍ക്ക് നല്‍കുന്ന സെക്യൂരിറ്റികളായ കോര്‍പ്പറേറ്റ് ബോണ്ടുകള്‍, ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍, ട്രഷറി ബില്ലുകള്‍, കൊമേര്‍ഷ്യല്‍ പേപ്പര്‍, മറ്റ് മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്റുകള്‍ എന്നിവയിലാണ് ഡെബ്റ്റ് ഫണ്ടുകള്‍ നിക്ഷേപം നടത്തുന്നത്.

വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങള്‍ ഇത്തരം ഫണ്ടുകളില്‍ നിന്നുള്ള ആദായത്തെ ബാധിക്കുകയില്ല. അതിനാല്‍ത്തന്നെ അവയെ കുറഞ്ഞ റിസ്‌ക് ഉള്ള നിക്ഷേപോപാധികളായി കണക്കാക്കുന്നു. ഇവയിലെ പരമാവധി മെച്യുരിറ്റി കാലയളവ് 12 മാസങ്ങളാണ്. നിലവില്‍ പരമാവധി 5 ശതമാനം മുതല്‍ 6 ശതമാനം വരെ ആദായം ഡെബ്റ്റ് ഫണ്ടുകളില്‍ നിന്നും നിക്ഷേപകര്‍ക്ക് ലഭിക്കുന്നു.

സ്ഥിര നിക്ഷേപങ്ഹളില്‍ ഒറ്റത്തവണ ഒരു തുക നിക്ഷേപം നടത്തുകയാണ് ചെയ്യുന്നത്. അതേ സമയം റെക്കറിംഗ് നിക്ഷേപങ്ങളില്‍ ഓരോ മാസത്തിലുമാണ് നിക്ഷേപം നടത്തുന്നത്. പ്രതിമാസാടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുവാനുള്ള സൗകര്യവും ഇതിലൂടെ നിക്ഷേപകര്‍ക്ക് ലഭിക്കുന്നു. അടുത്തുള്ള ബാങ്കിലോ, പോസ്റ്റ് ഓഫീസിലോ നിങ്ങള്‍ക്ക് റെക്കറിംഗ് നിക്ഷേപങ്ങള്‍ ആരംഭിക്കാവുന്നതാണ്. ഓണ്‍ലൈനായും റെക്കറിംഗ് നിക്ഷേപം തുടങ്ങാം. 6 മാസം മുതല്‍ 10 വര്‍ഷം വരെയാണ് റെക്കറിംഗ് നിക്ഷേപങ്ങളുടെ കാലാവധി.

സ്ഥിര നിക്ഷേപങ്ങള്‍ക്ക് സമാനമായി ഒരേ പലിശ നിരക്കാണ് റെക്കറിംഗ് നിക്ഷേപങ്ങളും നല്‍കുന്നത്. ഏകദേശം 5 ശതമാനം മുതല്‍ 6 ശതമാനം വരെയാണത്. നിക്ഷേപകന്റെ നികുതി സ്ലാബിന് അനുസരിച്ച് നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന പലിശ ആദായം നികുതിയ്ക്ക് വിധേയമാണ്.

അടുത്തുള്ള പോസ്റ്റ് ഓഫീസ് ശാഖയില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുന്ന നികുതി ഇളവ് ലഭിക്കന്ന ഹ്രകാല നിക്ഷേപ പദ്ധതിയാണ് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്. നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് സ്‌കീമില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുന്ന ഏറ്റവും ചുരുങ്ങിയ തുക 1,000 രൂപയാണ്. പരമാവധി തുകയ്ക്ക് പരിധിയില്ല. പ്രതിവര്‍ഷം 6.8 ശതമാനമാണ് പലിശ നിരക്ക്.

നിങ്ങള്‍ 1,000 രൂപ നിക്ഷേപിച്ചാല്‍ അഞ്ച് വര്‍ഷത്തില്‍ നിക്ഷേപ തുക 1389.49 രൂപയായി മാറും. ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരം സാമ്പത്തീക വര്‍ഷത്തില്‍ 1.5 ലക്ഷം രൂപ വീതം നികുതി ഇളവും നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കും. 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയാണ് നിക്ഷേപ കാലയളവ്.

ഒരു വര്‍ഷം, രണ്ട് വര്‍ഷം, മൂന്ന് വര്‍ഷം, അഞ്ച് വര്‍ഷം എന്നിങ്ങനെയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് നിക്ഷേപ കാലയളവുകള്‍. 5.5 ശതമാനം മുതല്‍ 6.7 ശതമാനം വരെയാണ് പലിശ നിരക്ക്. 5 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റുകള്‍ക്ക് 6.7 ശതമാനം നിരക്കില്‍ പലിശ ലഭിക്കുകയാണെങ്കിള്‍ നിങ്ങളുടെ നിക്ഷേപം ഇരട്ടിയാകാനെടുക്കുന്ന സമയം 10 വര്‍ഷത്തോളമാണ്. 10 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ആരംഭിക്കുവാന്‍ സാധിക്കും. ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരമുള്ള നികുതി നേട്ടങ്ങളും ഇതിലൂടെ നിക്ഷേപകര്‍ക്ക് ലഭിക്കും.

സ്ഥിര നിക്ഷേപങ്ങള്‍ ഒരു നിശ്ചിത കാലയളവിലേക്ക് നിശ്ചിത തുക ഒറ്റത്തവണ നിക്ഷേപം നടത്തുവാന്‍ സ്ഥിര നിക്ഷേപങ്ങളിലൂടെ സാധിക്കും. ഉറപ്പുള്ള ആദായം ലഭിക്കുന്ന സുരക്ഷിതമായ നിക്ഷേപ മാര്‍ഗമാണിത്. കൂടാതെ ഇവ ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകളെക്കാള്‍ ഉയര്‍ന്ന ആദായം നിക്ഷേപകര്‍ക്ക് നല്‍കുകയും ചെയ്യുന്നു. 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള വിവിധങ്ങളായ നിക്ഷേപ കാലയളവുകളാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉള്ളത്. 5 മുതല്‍ 5.5 ശതമാനം വരെയുള്ള ആദായം ഒരു നിക്ഷേപകന് സ്ഥിര നിക്ഷേപത്തിലൂടെ നേടാം. നിക്ഷേപകന്റെ നികുതി സ്ലാബ് അനുസരിച്ച് സ്ഥിര നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന പലിശ ആദായം നികുതി ബാധ്യതയുള്ളവയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X