ദില്ലി: രാജ്യത്ത് ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ അല്‍പ്പം കൂടി കര്‍ശനമാക്കാന്‍ ഒരുങ്ങുന്നു. നിയമങ്ങള്‍ കര്‍ശനമാക്കിയാല്‍ പുതിയ ക്രെഡിറ്റ് കാര്‍ഡ് കിട്ടുന്നത് അത്ര എളുപ്പമാകില്ല. ക്രഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള വായ്പകള്‍ വര്‍ദ്ധിച്ച് വരുന്ന പശ്ചാത്തലത്തിലാണ് ബാങ്കിന്റെ നടപടി. മികച്ച ക്രെഡിറ്റ് സ്കോര്‍ ഉള്ളവര്‍ക്ക് മാത്രം ക്രെഡിറ്റ് കാര്‍ഡുകള്‍ നല്കിയാല് മതിയെന്ന നിലപാടിലേക്ക് കടക്കുകയാണ് ബാങ്കുകള്‍.

നിബന്ധനകള്‍ കര്‍ശനമാക്കിയാല്‍ ശരാശരി 780 ക്രെഡിറ്റ് സ്കോര്‍ ഉള്ളവര്‍ക്ക് മാത്രമാണ് പുതിയ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കൂ. നേരത്തെ ഇത് 700 ആയിരുന്നു. ക്രെഡിറ്റ് കാര്‍ഡിനായുള്ള സ്കോര്‍ ഉയര്‍ത്തിയിട്ടുണ്ടെന്നും എല്ലാ മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്നുമാണ് ബാങ്കുകൾ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
2020 മാര്‍ച്ച് മുതല്‍ ഡിസംബര്‍ മാസം വരെ ക്രെഡിറ്റ് കാര്‍ഡുകളുടെ കുശിശിക 4.6 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. 2019 ല്‍ ഈ കണക്ക് 17.5 ശതമാനം ഉയര്‍ന്നിരുന്നെന്നാണ് റിപ്പോര്‍ട്ട്. 2020 മാര്‍ച്ചിനും ആഗസ്റ്റിനും ഇടയില്‍ ക്രെഡിറ്റ് കാര്‍ഡ് കുടിശികയില്‍ 0.14 ശതമാനം വളര്‍ച്ചയാണ് സംഭവിച്ചത്്. പിഒഎസ്, എടിഎം എന്നിവ ഉപയോഗിച്ചുള്ള ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളില്‍ 2020 ഡിസംബര്‍ വരെ 4.1 ശതമാനം കുറവുണ്ടായി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
