മുംബൈ: രാജ്യത്തെ ഒന്നാം നമ്പര്‍ റീട്ടെയില്‍ ശൃംഖല ഇപ്പോള്‍ റിലയന്‍സിന് കീഴിലാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ നിക്ഷേപങ്ങളും ഇങ്ങോട്ട് ഒഴുകിയെത്തുകയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ റിലയന്‍സ് റീട്ടെയിലിലേക്ക് എത്തിയത് പതിനായിരം കോടിയില്‍ അധിതം നിക്ഷേപമാണ്.
സിംഗപ്പൂര്‍ കേന്ദ്രമായ നിക്ഷേപക സ്ഥാപകമായ ജിഐസിയാണ ഒടുവില്‍ റിലയന്‍സ് റീട്ടെയിലില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. 5,512.5 കോടി രൂപയുടെ ഇടപാടാണ് നടന്നിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ആഗോള ഭീമന്മാരായ കെകെആര്‍ റിലയന്‍സ് റീട്ടെയിലില്‍ നിക്ഷേപം നടത്തിയിരുന്നു. വിശദാംശങ്ങള്‍...
ഓഹരികള്‍
റിലയന്‍സ് റീട്ടെയിലിന്റെ 1.22 ശതമാനം ഓഹരികളാണ് ഇപ്പോള്‍ ജിഐസി സ്വന്തമാക്കിയിരിക്കുന്നത്. സബ്സ്ക്രിപ്ഷന് തുകയായി 5,512.5 കോടി രൂപയാണ് ഇവര്‍ റിലയന്‍സ് റീട്ടെയിലിന് നല്‍കുക. സിംഗപ്പൂര്‍ കേന്ദ്രീകരിച്ചാണ് ജിഐസിയുടെ പ്രവര്‍ത്തനങ്ങള്‍.
എട്ട് കോടി ഓഹരികള്‍
ഗംനത് പിടിഇ ലിമിറ്റഡ് ആന്റ് ലാത്തെ ഇന്‍വെസ്റ്റ്മെന്റ് പിടിഇ ലിമിറ്റഡ് ആണ് ജിഐസി എന്ന് അറിയപ്പെടുന്നത്. എട്ട് കോടിയില്‍ അധികം ഇക്വിറ്റി ഷെയറുകളാണ് ഈ ഇടപാടില്‍ തങ്ങള്‍ ജിഐസിയ്ക്ക് കൈമാറിയിരിക്കുന്നത് എന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് അറിയിച്ചു.
പതിനൊന്നായിരം കോടി
രണ്ട് ദിവസം കൊണ്ട് റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സില്‍ എത്തിയ നിക്ഷേപം പതിനൊന്നായിരം കോടിയ്ക്ക് മുകളിലാണ്. കെകെആര്‍ ആന്റ് കൊയില് നിന്ന് 5,550 കോടി രൂപ സബ്സ്ക്രിപ്ഷന് എമൗണ്ട് ആയി ലഭിച്ചത് ഒക്ടോബര്‍ 14 ന് ആയിരുന്നു. ഒക്ടോബര്‍ 16 ന് ആണ് ജിഐസിയില്‍ നിന്നുള്ള 5,512 കോടി നിക്ഷേപം എത്തിയത്.
ഇനിയും വരുന്നു
റിലയന്‍സ് റീട്ടെയിലിലേക്ക് ഇനിയും നിക്ഷേപങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നു എന്നാണ് സൂചനകള്‍. അബുദാബിയില്‍ നിന്നുള്ള മുബദാല ഇന്‍വെസ്റ്റ്മെന്റ് കമ്പനി 6,247.5 കോടി നിക്ഷേപിക്കുമെന്ന് ഒക്ടോബര്‍ ആദ്യവാരത്തില്‍ തന്നെ റിലയന്‍സ് അറിയിച്ചിരുന്നു. 1.4 ശതമാനം ഓഹരികള്‍ ആണ് ഈ ഇടപാടില്‍ കൈമാറുക.
നിക്ഷേപങ്ങള്‍ അനവധി
ഇക്കഴിഞ്ഞ സെപ്തംബര്‍ അവസാനവാരത്തില്‍ ആഗോള സ്വകാര്യ നിക്ഷേപക സ്ഥാപനം ആയ ജെനറല്‍ അറ്റഅലാന്റിക് 3,675 കോടി രൂപയ്ക്ക് റിലയന്‍സ് റീട്ടെയിലിന്റെ 0.84 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയിരുന്നു. 1,875 കോടി രൂപ വീണ്ടും നിക്ഷേപിച്ച് സില്‍വര്‍ ലേക്ക് അവരുടെ മൊത്തം നിക്ഷേപം 9,375 കോടിയാക്കി ഉയര്‍ത്തി. ഇപ്പോള്‍ റിലയന്‍സ് റീട്ടെയിലിന്റെ 2.13 ശതമാനം ഓഹരികള്‍ സില്‍വര്‍ ലേക്കിന്റെ കൈവശമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications