ആഗോള നിക്ഷേപ സ്ഥാപനമായ ജിഐസി റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ് ലിമിറ്റഡിലേക്ക് (ആർ.ആർ.വി.എൽ) 5,512.5 കോടി രൂപ നിക്ഷേപിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് പ്രഖ്യാപിച്ചു. മറ്റൊരു നിക്ഷേപ സ്ഥാപനമായ ടിപിജിയും 1,837.5 രൂപ നിക്ഷേപിക്കും. ജിഐസി, ടിപിജി നിക്ഷേപം യഥാക്രമം ആർആർവിഎല്ലിലെ 1.22 ശതമാനവും 0.41 ശതമാനവും ഓഹരി പങ്കാളിത്തം നേടുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
ജിഐസി നിക്ഷേപം
5,512.5 കോടി രൂപ ജിഐസി നിക്ഷേപിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും (റിലയൻസ് ഇൻഡസ്ട്രീസ്) റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ് ലിമിറ്റഡും (ആർആർവിഎൽ) വ്യക്തമാക്കി. റിലയൻസ് ഇൻഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമായ ആർആർവിഎല്ലിലെ പുതിയ നിക്ഷേപങ്ങൾ സ്ഥാപനത്തെ പ്രീ-മണി ഇക്വിറ്റി മൂല്യമായ 4.285 ലക്ഷം കോടി രൂപ വിലമതിക്കുന്ന കമ്പനിയാക്കി മാറ്റി.
മുകേഷ് അംബാനി
റിലയൻസ് റീട്ടെയിൽ കുടുംബത്തിലേക്ക് ജിഐസിയെ സ്വാഗതം ചെയ്യുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ടെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു. ലോകമെമ്പാടുമുള്ള നാലു പതിറ്റാണ്ടിലേറെ നീണ്ട ദീർഘകാല മൂല്യ നിക്ഷേപത്തിന്റെ ട്രാക്ക് റെക്കോർഡുള്ള ജിഐസി, ഇന്ത്യൻ റീട്ടെയിൽ മേഖലയിൽ റിലയൻസ് റീട്ടെയിലുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നതിൽ താൻ സന്തുഷ്ടനാണെന്ന് മുകേഷ് അംബാനി പറഞ്ഞു. ജി.ഐ.സിയുടെ ആഗോള ശൃംഖലയും ദീർഘകാല പങ്കാളിത്തത്തിന്റെ ട്രാക്ക് റെക്കോർഡും റിലയൻസ് റീട്ടെയിലിന് അമൂല്യമായിരിക്കും. ഈ നിക്ഷേപം ഇന്ത്യയുടെ റീട്ടെയിൽ സാധ്യതയുടെയും ശക്തമായ അംഗീകാരമാണെന്നും അംബാനി വ്യക്തമാക്കി.
ജിഐസി
പുതിയ നിക്ഷേപത്തിലൂടെ റിലയൻസുമായി പങ്കാളിയാകാൻ കഴിഞ്ഞതിൽ ജിഐസിക്ക് സന്തോഷമുണ്ടെന്നും ഇത് ഇന്ത്യയുടെ റീട്ടെയിൽ വിപണിയിലെ ശക്തമായ വളർച്ചയ്ക്ക് റിലയൻസ് റീട്ടെയിൽ മുൻനിരയിലെത്താൻ കമ്പനിയെ പ്രാപ്തമാക്കുമെന്നും ജിഐസി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ലിം ചോ കിയാറ്റ് പറഞ്ഞു. ആർആർവിഎല്ലിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വലിയതും അതിവേഗം വളരുന്നതും ലാഭകരവുമായ റീട്ടെയിൽ ബിസിനസ്സാണ്.
ടിപിജി നിക്ഷേപം
ആഗോള നിക്ഷേപ സ്ഥാപനമായ ടിപിജി 1,837.5 കോടി രൂപ റിലയൻസ് ഇൻഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമായ ആർആർവിഎല്ലിലേക്ക് നിക്ഷേപിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും റിലയൻസ് റീടെയിൽ വെൻചേഴ്‌സ് ലിമിറ്റഡും (ആർആർവിഎൽ) പ്രഖ്യാപിച്ചു. ഈ വർഷം ആദ്യം പ്രഖ്യാപിച്ച ജിയോ പ്ലാറ്റ്ഫോമിൽ 4,546.8 കോടി രൂപ നിക്ഷേപം നടത്തിയതിന് ശേഷം റിലയൻസ് ഇൻഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമായ ടിപിജിയുടെ രണ്ടാമത്തെ നിക്ഷേപമാണിത്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications