കഴിഞ്ഞ അഞ്ച് ദിവസങ്ങള്‍ ആഗോളതലത്തില്‍ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശമായ ആഴ്ചകളിലൊന്നായിരുന്നു. കൊറോണ വൈറസ് വ്യാപനം ഇക്വിറ്റി വിപണികളെ കാര്യമായി ബാധിച്ചതിനാല്‍ ആയിരുന്നു ഇത്. ഫെബ്രുവരി 28 വരെയുള്ള കണക്കുകള്‍ അനുസരിച്ച്, പോയ ആഴ്ചയില്‍ ലോകത്തെ 500 ധനികര്‍ക്ക് ആകെ 444 ബില്യണ്‍ ഡോളറിന്റെ നഷ്ടം സംഭവിച്ചു. ഇതില്‍ 30 ബില്യണ്‍ ഡോളര്‍ ലോകത്തെ ഏറ്റവും സമ്പത്തുള്ള മൂന്ന് ധനികരുടേതായിരുന്നു.
ആമസോണ്‍ സിഇഒ ജെഫ് ബെസോസ്, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റസ്, എല്‍വിഎംഎച്ചിന്റെ ബെര്‍ണാര്‍ഡ് അര്‍നോള്‍ട്ട് എന്നീ മൂന്നു പേരുടെയും ചേര്‍ന്നുള്ള നഷ്ടമായിരുന്നു 30 ബില്യണ്‍ ഡോളര്‍. അമേരിക്കന്‍ വൈദ്യുത വാഹന നിര്‍മ്മാതാക്കളായ ടെസ്ലയുടെ സ്ഥാപകനായ ഇലോണ്‍ മസ്കാണ് പട്ടികയില്‍ ഏറ്റവും വലിയ നാലാമത്തെ നഷ്ടം നേരിട്ടത്. ലോക സമ്പന്നരുടെ പട്ടികയില്‍ 25 -ാം സ്ഥാനത്തുള്ള ഇലോണ്‍ മസ്കിന് 9 ബില്യണ്‍ ഡോളറാണ് പോയ വാരം നഷ്ടമായത്. ഈ വര്‍ഷം ആദ്യത്തില്‍ കമ്പനി ഓഹരി കുത്തനെ ഉയര്‍ന്നെങ്കിലും പിന്നീടിത് കുറഞ്ഞു.
36.3 ബില്യണ്‍ ഡോളറാണ് ഇലോണ്‍ മസ്കിന്റെ ആസ്തി. ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് സൂചിക 12 ശതമാനം ഇടിയുന്നതും പോയ ആഴ്ച ദൃശ്യമായി. 2008 -ലെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് ശേഷം ഇതാദ്യമായാണ് സൂചിക ഇത്രയും വലിയ ഇടിവ് നേരിടുന്നത്. ഇത് ആഗോള സ്റ്റോക്കുകളില്‍ നിന്ന് 6 ട്രില്യണ്‍ ഡോളര്‍ നഷ്ടം വരുത്തുന്നതിനിടയാക്കി. 2020 -ന്റെ തുടക്കം മുതല്‍ ഈ 500 ധനികര്‍ സമ്പാദിച്ച 78 ബില്യണ്‍ ഡോളറാണ് അഞ്ച് ദിവസം കൊണ്ട് നഷ്ടമായതെന്ന് ബ്ലൂംബര്‍ഗ് ശതകോടീശ്വര സൂചിക ചൂണ്ടിക്കാട്ടുന്നു.
വാറന്‍ ബഫെറ്റ് ($8.8 ബില്യണ്‍), ഇന്‍ഡിടെക്സിന്റെ അമാന്ഷ്യോ ഒര്‍ട്ടേഗ ($6.8 ബില്യണ്‍), മാര്‍ക്ക് സൂക്കര്‍ബര്‍ഗ് ($6.6 ബില്യണ്‍), ആല്‍ഫബെറ്റിന്റെ ലാറി പേജ് ($6.4 ബില്യണ്‍), കാര്‍ലോസ് സ്ലിം ($6.3 ബില്യണ്‍), ആല്‍ഫബെറ്റിന്റെ സെര്ഗ്രെയ് ബ്രിന്‍ ($6.2 ബില്യണ്‍) എന്നിവരാണ് നഷ്ടം നേരിട്ട മറ്റു പ്രമുഖര്‍. കൊറോണ വൈറസ് വ്യാപനത്താല്‍ ഇതുവരെ 2,979 പേര് മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 64 രാജ്യങ്ങളിലായി 86,993 പേര് വൈറസ് ബാധിതരായിട്ടുണ്ട്. വൈറസ് വ്യാപനം വിപണിയെ കാര്യമായി ബാധിച്ചതിനാല്‍ ആഗോള തലത്തില്‍ തന്നെ നിക്ഷേപകരെല്ലാം ആശങ്കയിലാണ്. അന്താരാഷ്ട്ര ഇക്വിറ്റി സൂചികയായ MSCI വേള്‍ഡിന്റെ കണക്കുപ്രകാരം കഴിഞ്ഞയാഴ്ച ആഗോള ഓഹരി വിപണിയില്‍ നിന്ന് 5 ട്രില്യണ്‍ നഷ്ടമായെന്ന് ദ് ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications