2025 ലെ ഹെൻലി പാസ്‌പോർട്ട് സൂചികയിൽ ഇന്ത്യയുടെ പാസ്‌പോർട്ട് റാങ്കിംഗ് 85-ആം സ്ഥാനത്തേക്ക് താഴ്ന്നു. ലോകമെമ്പാടുമുള്ള 57 സ്ഥലങ്ങളിലേക്കാണ് (രാജ്യങ്ങൾ) ഇന്ത്യൻ പാസ്പോർട്ടുള്ള പൗരന് വിസ രഹിത പ്രവേശനം നൽകുന്നത്. എന്നാൽ കഴിഞ്ഞ വർഷം 62 രാജ്യങ്ങളിലേക്ക് വിസ രഹിത യാത്ര വാഗ്ദാനം ചെയ്തുകൊണ്ട് ഇന്ത്യൻ പാസ്‌പോർട്ട് 80-ആം സ്ഥാനത്തായിരുന്നു. 199 രാജ്യങ്ങളുടെ പാസ്പോർട്ടുകളും 227 ട്രാവൽ ഡെസ്റ്റിനേഷനുകളും താരതമ്യം ചെയ്താണ് ഇത്തവണ സൂചിക തയാറാക്കിയത്.
സ്റ്റാൻഡേർഡ് പാസ്‌പോർട്ടുകൾ പൗരന്മാർക്ക് നൽകുന്ന യാത്രാ സ്വാതന്ത്ര്യത്തെ അടിസ്ഥാനമാക്കിയാണ് ഹെൻലി പാസ്‌പോർട്ട് സൂചിക രാജ്യങ്ങളെ റാങ്ക് ചെയ്യുന്നത്. ഈ വർഷത്തിന്റെ തുടക്കത്തിൽ ഹെൻലി പാസ്‌പോർട്ട് സൂചിക റാങ്കിംഗിൽ ഇന്ത്യയുടെ പാസ്‌പോർട്ട് 77-ആം സ്ഥാനത്തേക്ക് ഉയർന്നിരുന്നു. അംഗോള, ബാർബഡോസ്, ഭൂട്ടാൻ, ബൊളീവിയ, ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ, ബുറുണ്ടി, കംബോഡിയ, ഇന്തോനേഷ്യ, ഇറാൻ, ജമൈക്ക, കസാക്കിസ്ഥാൻ, കെനിയ, മലേഷ്യ, മാലിദ്വീപ്, ഫിലിപ്പീൻസ്, ശ്രീലങ്ക, തായ്‌ലൻഡ് എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസയില്ലാതെ പ്രവേശിക്കാൻ അനുവദിക്കുന്നു.
മികച്ച് നിന്ന് ഏഷ്യൻ രാജ്യങ്ങൾ
193 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാൻ അനുവദിക്കുന്ന പാസ്‌പോർട്ടുമായി സിംഗപ്പൂർ ഒന്നാം സ്ഥാനത്തുണ്ട്. ദക്ഷിണ കൊറിയൻ പാസ്‌പോർട്ട് ഉടമകൾക്ക് 190 രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയും. 189 രാജ്യങ്ങളിലേക്ക് പ്രവേശനം നൽകുന്ന ജപ്പാൻ മൂന്നാം സ്ഥാനത്തും തുടരുന്നു. ജർമ്മനി, ഇറ്റലി, ലക്സംബർഗ്, സ്പെയിൻ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾ സംയുക്തമായി നാലാം സ്ഥാനത്ത് തുടരുന്നു. 188 രാജ്യങ്ങളിലേക്ക് ഈ രാജ്യങ്ങളുടെ പാസ്പോർട്ട് വിസ രഹിത യാത്ര വാഗ്ദാനം ചെയ്യുന്നു. അതുപോലെ, ഓസ്ട്രിയ, ബെൽജിയം, ഡെൻമാർക്ക്, ഫിൻലാൻഡ്, ഫ്രാൻസ്, അയർലൻഡ്, നെതർലാൻഡ്സ് എന്നിവ അഞ്ചാം സ്ഥാനം പങ്കിടുന്നു. വിസ ആവശ്യമില്ലാതെ 187 രാജ്യങ്ങളിലേക്ക് പ്രവേശനം നൽകുന്നു.

ആറാം സ്ഥാനത്ത് ഹംഗറി, ന്യൂസിലാൻഡ്, നോർവേ, പോർച്ചുഗൽ, സ്വീഡൻ എന്നീ രാജ്യങ്ങളാണ്. 186 രാജ്യങ്ങൾക്ക് വിസയില്ലാതെ പ്രവേശനം അനുവദിക്കുന്ന പാസ്‌പോർട്ടുകളാണ് ഇവയിലുള്ളത്. ഏഴാം സ്ഥാനത്ത് ഓസ്‌ട്രേലിയ, ചെക്കിയ, മാൾട്ട, പോളണ്ട് എന്നിവയുണ്ട്. 185 രാജ്യങ്ങൾക്ക് വിസയില്ലാതെ പ്രവേശനം അനുവദിക്കുന്നു. എട്ടാം സ്ഥാനത്ത് ക്രൊയേഷ്യ, എസ്റ്റോണിയ, സ്ലൊവാക്യ, സ്ലൊവേനിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം എന്നിവയുണ്ട്. 184 രാജ്യങ്ങൾക്ക് വിസയില്ലാതെ പ്രവേശനം നൽകുന്നു. ഒമ്പതാം സ്ഥാനത്ത് കാനഡയുണ്ട്, 183 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര വാഗ്ദാനം ചെയ്യുന്നു. പത്താം സ്ഥാനത്ത് ലാത്വിയയും ലിച്ചെൻസ്റ്റൈനും ഉണ്ട്, 182 സ്ഥലങ്ങളിലേക്ക് വിസയില്ലാതെ പ്രവേശനം നൽകുന്നു.
യുഎസ് പാസ്‌പോർട്ടുകളുടെ ബലം കുറഞ്ഞു
പന്ത്രണ്ടാം സ്ഥാനത്ത്, അമേരിക്കയും മലേഷ്യയും 180 രാജ്യങ്ങളിലേക്ക് വിസ രഹിത യാത്ര അനുവദിക്കുന്നു. ആദ്യ പത്ത് റാങ്കിംഗുകളിൽ നിന്ന് അമേരിക്ക ആദ്യമായി താഴേക്ക് പോയി. 31 വിസ രഹിത രാജ്യങ്ങളുമായി പാകിസ്ഥാൻ 103-ആം സ്ഥാനത്താണ്. അതേസമയം 38 രാജ്യങ്ങളുമായി ബംഗ്ലാദേശ് 100-ആം സ്ഥാനത്താണ്. 36 രാജ്യങ്ങളിലേക്ക് പ്രവേശനവുമായി നേപ്പാൾ 101-ആം സ്ഥാനത്തും 50 വിസ രഹിത ലക്ഷ്യസ്ഥാനങ്ങളുമായി ഭൂട്ടാൻ 92-ആം സ്ഥാനത്തും നിൽക്കുന്നു. ശ്രീലങ്കൻ പൗരന്മാർക്ക് വിസയില്ലാതെ 41 സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിയും.
എന്താണ് ഹെൻലി പാസ്‌പോർട്ട് സൂചിക..?
പാസ്‌പോർട്ടുകളുടെ ആഗോള റാങ്കിങ്ങാണ് ഹെൻലി പാസ്‌പോർട്ട് സൂചിക. മുൻകൂട്ടി വിസ ലഭിക്കാതെ തന്നെ എത്ര സ്ഥലങ്ങളിൽ പാസ്പോർട്ട് മാത്രം ഉപയോഗിച്ച് പ്രവേശിക്കാൻ കഴിയും എന്നതിനെ അടിസ്ഥാനമാക്കി രാജ്യങ്ങളുടെ പാസ്‌പോർട്ടുകളുടെ ശക്തി അളക്കുന്ന സൂചികയാണിത്. സൂചിക ഹെൻലി & പാർട്‌ണേഴ്‌സ് പ്രതിമാസം അപ്‌ഡേറ്റ് ചെയ്യും.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!



Click it and Unblock the Notifications