ദില്ലി: ഇന്ത്യൻ ഉടമസ്ഥതയിലുള്ള 4 ജി കോർ ഉപയോഗിക്കാൻ ഭാരത് സഞ്ചാർ നിഗത്തിന് (ബിഎസ്എൻഎൽ) നിർദ്ദേശം നൽകി ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (ഡിഒടി) രൂപീകരിച്ച സാങ്കേതിക സമിതി. ബിഎസ്എന്‍എലിന്റെ 4ജി ടെണ്ടറിന്റെ നിബന്ധനകള്‍ തീരുമാനിക്കാന്‍ രൂപീകരിച്ച സമിതിയാണ് രാജ്യത്തെ നിര്‍മാതാക്കളെമാത്രം ഉള്‍പ്പെടുത്തി സംവിധാനമൊരുക്കിയാല്‍ മതിയെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇതോടെ ബിഎസ്എന്‍എല്‍ 4ജിക്ക് ഇനിയുമേറെ കാത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ബിഎസ്എന്‍എല്ലിന്റെ ഭാഗത്ത് നിന്നും മെയ്ക്ക് ഇന്‍ ഇന്ത്യ നയം ലംഘിച്ചുവെന്ന് കാണിച്ച് രാജ്യത്തെ കമ്പനികള്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് നേരത്തെയുള്ള ടെണ്ടര്‍ റദ്ദാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് ടെക്നിക്കല്‍ സമിതിയുടെ തീരുമാനപ്രകാരം പുതിയ ടെണ്ടറില്‍ തീരുമാനമെടുക്കാന്‍ നിര്‍ദേശമുണ്ടായത്. പുതിയ തീരുമാനം ആഭ്യന്തര ടെലികോം ഗിയർ നിർമാതാക്കളായ തേജസ് നെറ്റ്വർക്ക്, ടെക് മഹീന്ദ്ര, സി-ഡോട്ട്, വിഎൻഎൽ, എച്ച്എഫ്സിഎൽ എന്നിവയ്ക്ക് ഈ നീക്കം വലിയൊരു ഊർജ്ജം പകരും. നേരത്തെ ബിഎസ്എന്‍എലിന് ഉത്പന്നങ്ങള്‍ വിതരണംചെയ്തിരുന്ന എറിക്സണ്, നോക്കിയ, സെഡ്ടിഇ തുടങ്ങിയ വിദേശ കമ്പനികള്‍ക്കാണ് പുതിയ തീരുമാനം തിരിച്ചടിയാവുക.

ടെണ്ടര്‍ റദ്ദാക്കിയതിലൂടെ രാജ്യത്ത് 4ജി സേവനം നല്കാന് ആറുമാസത്തിലധികം കാലതമാസം നേരിടും. ഇതിന് സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന ബിഎസ്എന്‍എലിന്റെ വാദവും സമിതി നിരസിച്ചു. പുതിയ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിര്‍മിച്ച ഉത്പന്നമെന്നതിന് നിര്‍വചനംനല്‍കണമെന്നും ബിഎസ്എന്‍എല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
