ദില്ലി: ബജറ്റ് എയര്‍ലൈനായ ഗോ എയര്‍ പൊതുവിപണിയിലേക്ക്. 3600 കോടി രൂപ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐപിഒയുമായി എത്തുന്നത്. ഐപിഒ ലിസ്റ്റ് ചെയ്യുന്ന രാജ്യത്തെ മൂന്നാം വിമാന കമ്പനിയാണ് ഗോ എയര്‍ എന്ന ഗോ ഫസ്റ്റ്. ചെലവ് കുറഞ്ഞ വിമാനയാത്ര ഒരുക്കുന്ന ഗോ എയര്‍, ഇന്റിഗോയ്ക്കും സ്പൈസ് ജെറ്റിനും ശേഷമാണ് ഐപിഒയുമായി എത്തുന്നത്. നേരത്തെ ജെറ്റ് എയര്‍വേയ്സും കിങ് ഫിഷറും ലിസ്റ്റ് ചെയ്തിരുന്നെങ്കിലും വര്‍ഷങ്ങള്‍ക്ക് മുമ്പേ അവര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു.

കൊറോണ കാരണം എല്ലാ വിമാനകമ്പനികളും പ്രതിസന്ധിയിലാണ്. വിമാന യാത്ര റദ്ദാക്കിയതാണ് ഇതിന് കാരണം. ഈ സാഹചര്യത്തിലാണ് ഗോ എയര്‍ കൂടുതല്‍ ഫണ്ട് കണ്ടെത്താന്‍ ശ്രമം നടത്തുന്നത്. ഓഹരി വില്‍പ്പനയിലൂടെ 3000 കോടി രൂപ സമാഹരിക്കാന്‍ ഇന്റിഗോ കഴിഞ്ഞാഴ്ച തീരുമാനിച്ചിരുന്നു. മറ്റു വിമാനകമ്പനികളും പ്രതിസന്ധി പരിഹരിക്കാന്‍ പലവിധ ശ്രമങ്ങള്‍ നടത്തിവരികയാണ്.
വാഡിയ ഗ്രൂപ്പിന്റേതാണ് ഗോ എയര്‍. 2005ലാണ് കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്. തിരിച്ചടവുകള്‍ തീര്‍ക്കാനാണ് ലഭിക്കുന്ന പണത്തിന്റെ വലിയൊരു ഭാഗം വിനിയോഗിക്കുക. കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കായി 1000 കോടിയിലധികം മാറ്റിവെക്കുകയും ചെയ്യും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുള്ള കുടിശ്ശിക തിരിച്ചടയ്ക്കാന്‍ 254 കോടി ചെലവഴിച്ചേക്കും. ഐസിഐസിഐ സെക്യൂരിറ്റീസ്, സിറ്റി ഗ്രൂപ്പ്, മോര്ഗന് സ്റ്റാന്‍ലി എന്നിവരാണ് ഗോ എയറിന്റെ ഐപിഒ നടപടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
More From GoodReturns

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications