സൂപ്പർ സേവർ നിരക്കുകൾ പ്രകാരം ഗോ എയറിൽ വെറും 957 രൂപയ്ക്ക് വിമാന ടിക്കറ്റ്. ഗോ എയറിന്റെ ഈ ഓഫർ ബുക്കിംഗ് ഇന്നാണ് ആരംഭിച്ചിരിക്കുന്നത്. 2020 സെപ്റ്റംബർ 30 വരെയുള്ള യാത്രകൾക്ക് ഇപ്പോൾ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഈ ഓഫർ പ്രകാരം അഹമ്മദാബാദിൽ നിന്ന് ഇൻഡോറിലേയ്ക്കുള്ള ടിക്കറ്റാണ് 957 രൂപയ്ക്ക് ലഭിക്കുക. മറ്റ് റൂട്ടുകളും ടിക്കറ്റ് നിരക്കും പരിശോധിക്കാം.
റൂട്ടുകളും നിരക്കുകളും
- ദില്ലി - ചണ്ഡിഗഡ് (1358 രൂപ),
- ഗോവ - ഹൈദരാബാദ് (1427 രൂപ )
- ചെന്നൈ - ഹൈദരാബാദ് (1473 രൂപ)
- പട്ന - റാഞ്ചി (1507 രൂപ)
- കൊൽക്കത്ത - ഭുവനേശ്വർ (1531 രൂപ)
- ഹൈദരാബാദ് - ഗോവ (1659 രൂപ)
- പൂനെ - ബെംഗളൂരു (1664 രൂപ)
- പട്ന - കൊൽക്കത്ത (1670 രൂപ)
- ബെംഗളൂരു - പൂനെ (1695 രൂപ)
- ഗോവ - ബെംഗളൂരു (1722 രൂപ)
- ഹൈദരാബാദ് - ചെന്നൈ (1743 രൂപ)
- ബെംഗളൂരു - ഹൈദരാബാദ് (1773 രൂപ)
- ഹൈദരാബാദ് - ബെംഗളൂരു (1953 രൂപ)
വാലന്റൈൻസ് ഡേ ഓഫർ
എയർ ഏഷ്യ ഇന്ത്യ കഴിഞ്ഞ ദിവസം നാല് ദിവസത്തെ പ്രത്യേക വാലന്റൈൻസ് ഡേ വിൽപ്പന പ്രഖ്യാപിച്ചിരുന്നു. 1,014 രൂപ മുതലുള്ള ടിക്കറ്റുകളാണ് എയർ ഏഷ്യ വാഗ്ദാനം ചെയ്തിരുന്നത്. ഇന്ന് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. ഇൻഡിഗോ വാലന്റൈൻസ് ഡേ വിൽപ്പനയുടെ ഭാഗമായി 999 രൂപ നിരക്കിലാണ് ടിക്കറ്റുകൾ വിൽക്കുന്നത്. ഡിസ്കൗണ്ട് നിരക്കിൽ 10 ലക്ഷം സീറ്റുകൾ എയർലൈൻസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ടിക്കറ്റുകൾ ഇന്ന് വരെ ബുക്ക് ചെയ്യാം.
അന്താരാഷ്ട്ര സർവ്വീസ്
മാർച്ച് 19 മുതൽ മുംബൈ-ദോഹ റൂട്ടിൽ ദിവസേന ഫ്ലൈറ്റ് ആരംഭിക്കുമെന്ന് ഗോ എയർ ചൊവ്വാഴ്ച അറിയിച്ചിരുന്നു. നിലവിൽ ഗോ എയർ മൊത്തം ഒമ്പത് അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേയ്ക്ക് സർവ്വീസ് നടത്തുന്നുണ്ട്. ഗൾഫ് മേഖലയിലെ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് അസാധാരണമായ പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് ഗോ എയറിന്റെ മാനേജിംഗ് ഡയറക്ടർ ജെ വാഡിയ പറഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications