ഇൻഡിഗോയ്ക്ക് പിന്നാലെ ബജറ്റ് കാരിയറായ ഗോ എയറും 899 നിരക്കിൽ ഫ്ലൈറ്റ് ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്നു. 899 രൂപ മുതൽ ആരംഭിക്കുന്ന സൂപ്പർ സേവർ നിരക്കുകളാണ് ഗോ എയർ വാഗ്ദാനം ചെയ്യുന്നത്. ഗോ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
മറ്റൊരു വിമാനക്കമ്പനിയായ ഇൻഡിഗോ 'ബിഗ് ഫാറ്റ് ഇൻഡിഗോ സെയിൽ' എന്ന പേരിൽ ഒരു ഫ്ലാഷ് വിൽപ്പന കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ആഭ്യന്തര വിമാന സർവീസുകൾക്ക് 899 രൂപ മുതലും അന്താരാഷ്ട്ര വിമാനങ്ങൾക്ക് 2,999 രൂപ മുതലുമാണ് ഇൻഡിഗോ ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്നത്. ഡിസംബർ 23 ന് ആരംഭിച്ച ഇൻഡിഗോ ബിഗ് ഫാറ്റ് ഇൻഡിഗോ സെയിൽ ബുക്കിംഗ് ഡിസംബർ 26 ന് അവസാനിക്കും. ഇൻഡിഗോയുടെ ഈ പുതിയ ഓഫർ വഴി 2020 ജനുവരി 15 നും 2020 ഏപ്രിൽ 15 നും ഇടയിലുള്ള യാത്രയ്ക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ഇന്ത്യൻ വ്യോമാതിർത്തിയിലെ സുരക്ഷാ പ്രശ്‌നങ്ങൾക്കിടയിലും തങ്ങളുടെ ജോലിക്കാരെ അമിതമായി ജോലി ചെയ്യിപ്പിക്കരുതെന്ന ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നൽകിയ ഉത്തരവിനെത്തുടർന്നും ചൊവ്വാഴ്ച തുടർച്ചയായ രണ്ടാം ദിവസം ഗോ എയർ നിരവധി വിമാനങ്ങൾ റദ്ദാക്കിയിരുന്നു.
ആഭ്യന്തര, അന്തർദ്ദേശീയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ദിവസവും 200 ലധികം വിമാനങ്ങൾ സർവീസ് നടത്തുന്ന ഗോ എയറിന്റെ റദ്ദാക്കൽ സുരക്ഷാ ആശങ്കകൾ കാരണമാണ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പുറത്തുവിട്ട കണക്കുകൾ പ്രകാരം നവംബറിൽ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 1.29 കോടി ആയിരുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications