ആഭ്യന്തര വിമാനങ്ങളിൽ റിപ്പബ്ലിക് ദിന ഓഫർ വിൽപ്പനയുമായി ഗോ എയർ രംഗത്ത്. 859 രൂപ മുതൽ ആരംഭിക്കുന്ന കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 2021 ഏപ്രിൽ 22 മുതൽ ഡിസംബർ 31 വരെയുള്ള യാത്രകൾക്കായി 2021 ജനുവരി 22 മുതൽ 29 വരെയാണ് ടിക്കറ്റുകൾ വാങ്ങാൻ അവസരം. പ്രത്യേക നിരക്കുകൾ ഗോ എയർ ഫ്ലൈറ്റുകളിലെ വൺവേ യാത്രകൾക്കും മാത്രമേ ബാധകമാകൂ.
ആഭ്യന്തര ശൃംഖലകളിലുടനീളം ഒരു മില്യൺ സീറ്റുകൾ 859 രൂപ മുതൽ ആരംഭിക്കുന്ന ഓഫർ നിരക്കിൽ ലഭ്യമാണ്. വിൽപ്പന കാലയളവിൽ ബുക്ക് ചെയ്ത ടിക്കറ്റുകൾ പുറപ്പെടുന്ന 14 ദിവസത്തിനുള്ളിൽ മാറ്റിയാൽ പ്രത്യേക ഫീസ് നൽകേണ്ടതില്ലെന്നും കമ്പനി പറയുന്നു. ഇത് ലഭ്യതയ്ക്ക് വിധേയമായ പ്രൊമോ ഫെയർ സീറ്റുകൾക്ക് മാത്രം ബാധകമാണ്.

റിപ്പബ്ലിക് ദിന വിൽപ്പനയിലൂടെ യാത്രക്കാർക്ക് ലാഭകരമായി അവരുടെ യാത്രകൾ ആസൂത്രണം ചെയ്യാനാകുമെന്ന് ഗോ എയർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൗശിക് ഖോന പറഞ്ഞു. ഇന്ത്യയിലെ യാത്രക്കാർക്കിടയിൽ ഈ പ്രമോഷൻ ജനപ്രിയമാകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര യാത്രയ്‌ക്കായി ടിക്കറ്റ് ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് നിലവിലുള്ള ഓഫറുകളിലൂടെ ഗണ്യമായ ലാഭം നേടാനാകുമെന്ന് വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈൻ അറിയിച്ചു. ബുക്കിംഗ് സമയത്ത് ആദ്യം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ആദ്യം ടിക്കറ്റ് എന്ന അടിസ്ഥാനത്തിലായിരിക്കും സീറ്റുകൾ ലഭിക്കുകയെന്ന് ഗോ എയർ കൂട്ടിച്ചേർത്തു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications