മുംബൈ: ബജറ്റ് കരിയറായ ഗോ എയര്‍ യുഎഇയിലേക്ക് സര്‍വീസ് പ്രഖ്യാപിച്ചു. തിരിച്ച് ഷാര്‍ജയില്‍ നിന്ന് കേരളത്തിലേക്കും മറ്റു ഇന്ത്യന്‍ നഗരങ്ങളിലേക്കും സര്‍വീസ് ഉണ്ടാകും. കൊച്ചി, കണ്ണൂര്‍ എന്നീ വിമാനത്താവളങ്ങളിലേക്കും മുംബൈ, ദില്ലി വിമാനത്താവളങ്ങളിലേക്കും സര്‍വീസ് നടത്തുമെന്ന് ഗോഎയര്‍ പ്രഖ്യാപിച്ചു. ഇന്ന് മുതലാണ് എല്ലാ സര്‍വീസുകളും ആരംഭിക്കുക. എയര്‍ ബബിള്‍ കരാര്‍ പ്രകാരമുള്ള സര്‍വീസ് ആണ് ഗോ എയര്‍ യുഎഇയിലേക്ക് നടത്തുന്നത്. ദുബായിലേക്ക് ഈ കരാര്‍ പ്രകാരം സര്‍വീസ് നടത്തുന്നുണ്ട്. അതിന് പുറമെയാണ് ഇപ്പോള്‍ ഷാര്‍ജയിലേക്കും. മുംബൈ, ദില്ലി, കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന് ഷാര്‍ജയിലേക്കും തിരിച്ചും സര്‍വീസ് നടത്തുമെന്ന് ഗോഎയര്‍ അറിയിച്ചു.

എല്ലാ സര്‍വീസുകളും എയര്‍ ബബിള്‍ കരാര്‍ പ്രകാരമാണ്. യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്താണ് സര്‍വീസ് ആരംഭിക്കുന്നതെന്ന് വിമാന കമ്പനി സിഇഒ കൗഷിക് ഖോന അറിയിച്ചു. ഇന്ത്യ-ഷാര്‍ജ സെക്ടറില്‍ റിട്ടേണ്‍ ചാര്‍ജ് ഉള്‍പ്പെടെ കുറഞ്ഞ നിരക്ക് 11560 രൂപയാണ് ഈടാക്കുക്. കൊറോണ കാരണം പ്രതിസന്ധിയിലായ യാത്രക്കാര്‍ക്ക് വേണ്ടി വന്ദേഭാരത് മിഷന് സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. പിന്നീടണ് ചില രാജ്യങ്ങളുമായി മാത്രം എയര്‍ ബബിള്‍ കരാര്‍ ആരംഭിച്ചത്. യുഎഇ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളുമായി കരാറുണ്ട്. സൗദി അറേബ്യയുമായി കരാറുണ്ടാക്കാനുള്ള ശ്രമത്തിലാണ്. ഇതുവരെ 22 രാജ്യങ്ങളുമായിട്ടാണ് എയര്‍ ബബിള്‍ കരാര്‍ ഒപ്പുവച്ചിരിക്കുന്നത്.
അതേസമയം, ഇന്ത്യയും ഖത്തറും തമ്മില്‍ ഒപ്പുവച്ച എയര്‍ ബബിള്‍ കരാര്‍ ജനുവരി 31 വരെ നീട്ടി. ഖത്തറുമായുള്ള എയര്‍ ബബിള്‍ കരാറില്‍ കൂടുതല്‍ ഇളവുകളുണ്ട്. തെക്കന്‍ അമേരിക്കയിലേയും ആഫ്രിക്കയിലേയും ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് ഈ കരാര്‍ പ്രകാരം യാത്ര അനുവദിക്കും. ആഫ്രിക്കയിലും തെക്കന്‍ അമേരിക്കയിലുമുള്ള ഇന്ത്യക്കാര്‍ക്ക് ഖത്തര്‍ വഴി ഇന്ത്യയിലേക്ക് എത്താന്‍ സൗകര്യമുണ്ട്.
കൊറോണ രോഗം വ്യാപിക്കാന്‍ തുടങ്ങിയ വേളയിലാണ് ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസ് നിര്‍ത്തിവച്ചത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഇത്. പിന്നീടാണ് വന്ദേഭാരത് മിഷനും എയര്‍ ബബിള്‍ കരാറും വന്നത്. ഇപ്പോള്‍ ബ്രിട്ടനില്‍ പുതിയ തരം കൊറോണ വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍ ആ രാജ്യത്തേക്കുള്ള സര്‍വീസ് ഇന്ത്യ പൂര്‍ണമായും വിലക്കിയിട്ടുണ്ട്. ബ്രിട്ടനില്‍ നിന്നെത്തിയ നിരവധി പേര്‍ക്ക് പുതിയ കൊറോണ വൈറസ് ഇന്ത്യയില്‍ സ്ഥിരീകരിച്ചു.
More From GoodReturns

റമദാന് ഇഅ്തികാഫ്: മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഖത്തര്‍, വിശ്വാസികള്‍ അറിയേണ്ടത്

ജനുവരിയില്‍ നടന്ന സിഎ ഇന്റര്‍, ഫൗണ്ടേഷന് പരീക്ഷാഫലം പുറത്ത്, പരിശോധിക്കേണ്ട വിധം, ലിങ്ക് ഇതാ

ഗള്‍ഫ് സംഘര്‍ഷം രൂക്ഷം; ക്രൂഡ് ഓയില്‍ 110 ഡോളര്‍ കടന്നു, കുടുംബ ബജറ്റിനെ എങ്ങിനെ ബാധിക്കും?

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ



Click it and Unblock the Notifications